ഓസ്ബെർഗ് കപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oseberg Ship എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ബെർഗ് കപ്പൽ
ഓസ്ബെർഗ് കപ്പലിൻ്റെ സർപ്പച്ചുണ്ട്
കപ്പലിലെ കൊത്തുപണികൾ
മുൻപിൽനിന്നുള്ള വീക്ഷണം

നോർവെയിലെ വെസ്റ്റ്ഫോൾഡ് കൗണ്ടിയിലുള്ള ടോൺസ്ബെർഗിനടുത്തുള്ള ഓസ്ബെർഗ് തോട്ടത്തിലുള്ള ഒരു വലിയ ശവക്കോട്ടയിൽനിന്ന് കുഴിച്ചെടുത്ത വൈക്കിങ് കപ്പലാണ് ഓസ്ബെർഗ് കപ്പൽ (നോർവീജിയൻ: Osebergskipet) എന്ന പേരിൽ അറിയപ്പെടുന്നത്.

കപ്പലും കടലുമായി ഇഴചേർന്ന് ജീവിച്ചിരുന്ന വൈക്കിങ്ങുകളിലെ പ്രമുഖരുടെ ശവസംസ്കാരം കപ്പലുകളോടൊപ്പമായിരുന്നു നടത്തിയിരുന്നത്. ആസ എന്ന പേരുള്ള ഒരു വൈക്കിങ് രാജ്ഞിയുടേതായിരുന്നു ഓസ്ബെർഗ് കപ്പൽ എന്ന് കരുതുന്നു. അലങ്കാരപ്പണികളോടെ നിർമ്മിച്ചിട്ടുള്ള ഈ കപ്പൽ ചെറിയ വിനോദയാത്രകൾക്കുവേണ്ടിയാകാം ഉപയോഗിച്ചിരുന്നത്.[1]

ഓസ്ബെർഗ് ശവക്കോട്ടയിൽനിന്ന് നിരവധി പുരാവസ്തുക്കളും രണ്ട് സ്ത്രീകളുടെ അസ്ഥികൂടങ്ങളും ലഭിച്ചിട്ടുണ്ട്. കപ്പൽ എ.ഡി. 834-ആമാണ്ടിലാണ് അടക്കം ചെയ്തിരിക്കുന്നത്. നോർവെയിൽനിന്നുള്ള ഹോക്കൊൺ സ്കെറ്റെലിഗ്, സ്വീഡനിൽ നിന്നുള്ള ഗബ്രിയേൽ ഗുസ്താവ്സൺ എന്നീ പുരാവസ്തുഗവേഷകർ 1904-1905 കാലയളവിലാണ് ഓസ്ബെർഗ് കപ്പൽ ഖനനം ചെയ്തെടുത്തത്. വൈക്കിങ് കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട് പുരാവസ്തുശേഷിപ്പുകളിലൊന്നായി ഓസ്ബെർഗ് കപ്പൽ കണക്കാക്കപ്പെടുന്നു. കപ്പലും അതിലടങ്ങിയിരുന്ന പല പുരാവസ്തുക്കളും ഓസ്ലോയിലെ ബിഗ്ഡേയിലുള്ള വൈക്കിങ് ഷിപ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Gerald Simons (1972), The Birth of Europe, p 136-137, https://books.google.co.in/books?id=nH9hnQEACAAJ
"https://ml.wikipedia.org/w/index.php?title=ഓസ്ബെർഗ്_കപ്പൽ&oldid=3350091" എന്ന താളിൽനിന്ന് ശേഖരിച്ചത്