ഒരു കൊച്ചു സ്വപ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oru Kochu Swapnam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കൊച്ചു സ്വപ്നം
സംവിധാനംവിപിൻദാസ്
നിർമ്മാണംഎ.എം. ഷെരിഫ്
രചനജോസഫ് മാടപ്പള്ളി
തിരക്കഥജോസഫ് മാടപ്പള്ളി
അഭിനേതാക്കൾരവി മേനോൻ, മോഹൻലാൽ, നെടുമുടി വേണു, ജനാർദ്ദനൻ, സീമ, ഉണ്ണിമേരി, ഇളവരശി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനഒ എൻ വി കുറുപ്പ്
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംരവി കിരൺ
വിതരണംഡിന്നി ഫിലിംസ്
റിലീസിങ് തീയതി2 March 1984
രാജ്യം ഇന്ത്യ
ഭാഷമലയാളം

റമീസ് മൂവീസ്സിന്റെ ബാനറിൽ എ.എം. ഷെരിഫ് 1984-ൽ നിർമ്മിച്ച മലയാളചലച്ചിത്രമാണ് ഒരു കൊച്ചു സ്വപ്നം . പ്രശസ്ത ഛായാഗ്രാഹകൻ വിപിൻദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.[1]. രവിമേനോൻ, മോഹൻലാൽ, ഇളവരശി, നെടുമുടി വേണു, സീമ, ഉണ്ണിമേരി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകി [2] പ്രശസ്ത തെന്നിന്ത്യൻ നടി ഇളവരശി മലയാളത്തിൽ ആദ്യമായി ഈ ചിത്രത്തിലാണ് അഭിനയിച്ചത്[3]

കഥാംശം[തിരുത്തുക]

ജിജ്ഞാസകൾ ഒരു നിഷ്കളങ്കയുടെ ജീവിതത്തെ മാറിമറിക്കുന്ന കഥയാണ് ഒരു കൊച്ചു സ്വപ്നം ബാങ്ക് ഉദ്യോഗസ്ഥയായ സുലു (സീമ) ലാളിച്ചാണ് സഹോദരി സിന്ധുവിനെ (ഇളവരശി) വളർത്തുന്നത്. മറ്റു ബന്ധുക്കൾ ഇല്ലാത്ത അവർ സുഖമായി കഴിയുന്നു. കാഷ്യർ ആയ വേണുവാണ്(നെടുമുടി) സുലുവിന്റെ കാമുകൻ. അവർ വിവാഹിതരാകുന്നു. പത്താം തരം കഴിഞ്ഞുനിൽക്കുന്ന സിന്ധുവിനു നവദമ്പതികളൂടെ ചെയ്തികൾ കൗതുകമുണ്ടാക്കുന്നു. അവളുടെ ജിജ്ഞാസകൾ സഹിക്കാനാകാതെ അവളെ ഹോസ്റ്റലിലാക്കാൻ തീരുമാനിക്കുന്നു. നിഷ്കളങ്കതയോടെ ഹോസറ്റ്ലിൽ എത്തുന്ന അവളെ റൂം മേറ്റ് സോഫിയയുടെ(ഉണ്ണിമേരി) ഇടപാടുകൾ മനസ്സിലാകുന്നില്ല. തോട്ടക്കാരനായ ദാമുവിനും(രവിമേനോൻ) അവളോട ടുപ്പം തോന്നുന്നു. സോഫിയ ഒരു പേറ്റിച്ചിയുടെ അടുത്ത് ഗർഭം അലസിപ്പിക്കുന്നു. അതിനിടയിൽ സോഫിയുടെ കാമുകൻ ഗിൽബർട്ട്(മോഹൻലാൽ) സിന്ധുവിനെ വശീകരിക്കുന്നു. സ്ത്രീപുരുഷൻ മാർ ഇങ്ങനെയല്ലെ ആസ്വദിക്കുന്നതെന്ന വാചകത്തിൽ അവളെ പലകുറി പലയിടത്തും കൊണ്ടുപോകുന്നു. അവസാനം അവളും വയറ്റാട്ടിയുടെ അടുത്ത്ത്തുന്നു. രക്തസ്രാവം നിൽക്കാതെ അവൾ തളരുന്നു. സോഫിയ പറഞ്ഞ് കാര്യങ്ങൾ അറിഞ്ഞ സുലുവും വേണുവും എത്തുമ്പോഴേക്കും സ്ഥിതി വഷളാകുന്നു.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മോഹൻലാൽ ഗിൽബർട്ട്
2 സീമ സുലു
3 രവി മേനോൻ ദാമു
4 നെടുമുടി വേണു വേണു
5 ഇളവരശി സിന്ധു
6 ഉണ്ണിമേരി സോഫിയ
7 രോഹിണി ദാമുവിന്റെ കാമുകി
8 ലളിതശ്രീ ശ്രീദേവി
9 കോട്ടയം ശാന്ത മേട്രൺ
10 ജനാർദ്ദനൻ മാനേജർ
11 അച്ചൻകുഞ്ഞ് റിക്ഷാക്കാരൻ
12 സബിത ആനന്ദ് കടക്കാരി

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഉദ്യാനദേവിതൻ യേശുദാസ്
2 മാറിൽ ചാർത്തിയ യേശുദാസ് ദ്വിജാവന്തി


അവലംബം[തിരുത്തുക]

  1. "ഒരു കൊച്ചു സ്വപ്നം (1984)". മലയാള ചലച്ചിത്രം.
  2. "ഒരു കൊച്ചു സ്വപ്നം(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  3. "ഒരു കൊച്ചു സ്വപ്നം(1984)". സ്പൈസി ഒണിയൻ. Retrieved 2022-06-21.
  4. "ഒരു കൊച്ചു സ്വപ്നം(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "ഒരു കൊച്ചു സ്വപ്നം(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഒരു_കൊച്ചു_സ്വപ്നം&oldid=3827645" എന്ന താളിൽനിന്ന് ശേഖരിച്ചത്