ഓർണിതോപ്റ്റർ
പക്ഷികളെ പോലെ ചിറകുകൾ തുടർച്ചയായി അടിച്ച് പറക്കുന്ന ആകാശനൗകകളാണ് ഓർണിതോപ്റ്ററുകൾ.
പക്ഷികൾ,വവ്വാലുകൾ,ഷഡ്‌പദങ്ങൾ എന്നിവ ചിറകടിക്കുന്ന രീതി അനുകരിച്ചാണ് ഓർണിതോപ്റ്ററുകൾ രൂപകല്പന ചെയ്യുന്നത്.അതിനാൽ തന്നെ ഇത്തരം ജീവികളുടെ ശരീരഘടനയാണ് ഓർണിതോപ്റ്റർ രൂപകല്പനകളിൽ സ്വീകരിക്കുന്നത്.ഇത്തരം വാഹങ്ങൾ സാധരണയായി ഉപയോഗത്തിലില്ലെങ്കിലും ധാരാളം പരീക്ഷണങ്ങൾ ഈ മേഖലയിൽ നടക്കുന്നു.മനുഷ്യർക്ക് സഞ്ചരിക്കാവുന്ന ഓർണിതോപ്റ്ററുകളിൽ വിജയകരങ്ങളായ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]മനുഷ്യൻറ്റെ പറക്കാനുള്ള ശ്രമങ്ങൾ പക്ഷികളെ അനുകരിച്ചാണ് തുടങ്ങിയത്.ഗ്രീക്ക് ഐതിഹ്യങ്ങളിൽ Daedalus മകനായ Icarus എന്നിവർ ചേർന്ന് തൂവലും മെഴുകും ഉപയോഗിച്ച് ചിറകുകൾ ഉണ്ടാക്കി പറക്കാൻ ഉപയോഗിച്ചതായി പരാമർശങ്ങളുണ്ട്.പ്രശസ്ത ഇംഗ്ലീഷ് തത്ത്വജ്ഞാനിയായ റോജർ ബേക്കൺ യാന്ത്രികോർജ്ജം ഉപയോഗിച്ച് പറക്കാനുള്ള സാധ്യതകളെ പറ്റി ചിന്തിച്ച ആദ്യ വ്യക്തിത്വങ്ങളിൽ ഒരാളാണ്.1490 കളോടെ ലിയനാർഡോ ഡാ വിഞ്ചി പക്ഷികൾ പറക്കുന്ന രീതി പഠിക്കാൻ തുടങ്ങി. ഭാരക്കൂടുതലും അതിനനുസരിച്ചുള്ള കരുത്തില്ലായ്മയും മൂലം മനുഷ്യർക്ക് ചിറക് കൈ കൊണ്ടടിച്ച് പറക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം മനസ്സിലാക്കി.അതു കൊണ്ട് ചീറക് അടിച്ച് പറക്കാൻ യാന്ത്രികമായ സാധ്യതകൾ അദ്ദേഹം അന്വേഷിച്ചു.ഇത്തരത്തിലുള്ള ഒരു ഓർണിതോപ്റ്ററും അദ്ദേഹം രൂപകല്പന ചെയ്യുകയുണ്ടായി.വായുസഞ്ചാരമുള്ള രണ്ട് വലിയ ചിറകുകളാണ് ഈ വാഹനം ഉപയോഗിക്കുന്നത്. വിവിധ നിയന്ത്രണോപാധികൾ ഉപയോഗിച്ച് വൈമാനികന് കിടന്നു കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലായിരുന്നു ഇതിൻറ്റെ രൂപകല്പന.
പറക്കാൻ സാധ്യമായ ഓർണിതോപ്റ്ററുകൾ 1870കളിൽ ഫ്രാൻസിലാണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. Gustav Trouvé 1870ൽ ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസിൽ നടത്തിയ ഒരു പ്രദർശനത്തിൽ ഓർണിതോപ്റ്റർ 70 മീറ്ററോളം പറക്കുകയുണ്ടായി. വെടിമരുന്ന് ഉപയോഗിച്ചാണ് അതിന്റെ ചിറകുകൾ ചലിപ്പിച്ചത്.1870ൽ Jobert റബ്ബർ ബാൻഡ് ഉപയോഗിച്ച് പക്ഷിയുടെ ചെറിയ ഒരു മാതൃക ചലിപ്പിച്ചു.Alphonse Penaud, Hureau de Villeneuve, Victor Tatin തുടങ്ങിയവരും ഈ മേഖലയിൽ ധാരാളം പരീക്ഷണങ്ങൾ നടത്തിയവരാണ്.
1890ൽ,ഇംഗ്ലണ്ടിലെ ഒരു എൻജിനീയർ ആയ ലാറൻസ് ഹാർഗ്രേവ് (Lawrence Hargrave) നീരാവി കൊണ്ടും ഉയർന്ന മർദ്ദമുള്ള വായു കൊണ്ടും പ്രവർത്തിക്കുന്ന വിവിധ ഓർണിതോപ്റ്ററുകൾ നിർമ്മിച്ചു.നിശ്ചലമായ ഒരു വലിയ ചിറകിന് തള്ളൽ ബലം അഥവാ ത്രസ്റ്റ് നൽകാൻ തുടർച്ചയായി അടിക്കുന്ന ചെറിയ ചിറകുകൾ ഉപയോഗിക്കുന്ന രീതി അദ്ദേഹം തുടങ്ങി വെച്ചു.ഇന്നത്തെ വിമാനങ്ങളിൽ എൻജിനുകൾ നിശ്ചല ചിറകുകൾക്ക് തള്ളൽ ബലം നൽകുന്ന പ്രക്രിയ പോലെ ആയിരുന്നു അത്. ഹാർഗ്രേവിന്റെ ഈ മാതൃക ഓർണിതോപ്റ്റർ രൂപകല്പനകളുടെ സങ്കീർണ്ണത കുറക്കാൻ സഹായിച്ചു.എന്നിരുന്നാലും പക്ഷികളുമായി ഓർണിതോപ്റ്ററുകൾക്കുള്ള സാമ്യം ഈ മാതൃകകളിൽ ഉണ്ടായിരുന്നില്ല.
1930 കളിൽ,ജർമ്മൻകാരനായ എറിക്ക് വോൺ ഹോൾസ്റ്റ് (Erich von Holst) റബ്ബർ ബാൻഡ് ഉപയോഗിച്ച് പറക്കുന്ന ഓർണിതോപ്റ്റർ മാതൃകയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയും പുരോഗതി കൈവരിക്കുകയും ചെയ്തു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ദ ഓർണിതോപ്റ്റർ സോൺ വെബ് സൈറ്റ്
- ടൊറൊൻറ്റൊ സർവ്വകലാശാല ഓർണിതോപ്റ്റർ പ്രോജക്റ്റ്
- അരിസോണ സർവ്വകലാശാല ഓർണിതോപ്റ്റർ-വീഡിയോ Archived 2012-07-23 at the Wayback Machine.
- UTIAS പ്രോജക്റ്റിനെ പറ്റിയുള്ള ഒരു ഡിസൈൻ എൻജിനീയറിങ് ആർട്ടിക്ക്ൾ Archived 2012-02-06 at the Wayback Machine.
- Fly UTIAS Ornithopter with FlightGear ഓപ്പൺ സോഴ്സ് ഫ്ലൈറ്റ് സിമുലേറ്റർ
- 1927കളിലെ ഓർണിതോപ്റ്റർ ഫോട്ടോഗ്രാഫുകൾ- ഫ്ലോറിഡ സ്റ്റേറ്റ് ലൈബ്രറി & ആർക്കൈവ്സ്
- ദ ഫ്രഞ്ച് ഓർണിതോപ്റ്റർ വെബ്സൈറ്റ്
- gfraise ഓർണിതോപ്റ്റർ വെബ്സൈറ്റ് (ഫ്രഞ്ച്) Archived 2007-10-17 at the Wayback Machine.
- എൻറ്റൊമോപ്റ്റർ വെബ്സൈറ്റ് Archived 2007-09-10 at the Wayback Machine.
- BYU-വിലെ വിദ്യാർത്ഥികൾ ചെറിയ 'ഓർണിതോപ്റ്ററുകൾ' പറത്തിയത് Archived 2009-04-16 at the Wayback Machine.
- Lawrence Hargrave-ൻറ്റെ ഓർണിതോപ്റ്ററുകൾ - സ്റ്റേറ്റ് ലൈബ്രറി ഓഫ് NSW Archived 2007-10-17 at the Wayback Machine.
- Creation of a learning, flying robot by means of Evolution-പി.ഡി.എഫ്. ഫയൽ