ഒഫേലിയ (ജോൺ വില്യം വാട്ടർഹൗസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ophelia (John William Waterhouse) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


Ophelia
Ophelia 1894.jpg
ArtistJohn William Waterhouse
Year1894
MediumOil on canvas
Dimensions73.6 cm × 124.4 cm (29.0 in × 49.0 in)

1894-ൽ പ്രമുഖ ഇംഗ്ലീഷ് ചിത്രകാരനായിരുന്ന ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ചിരിക്കുന്ന ഒരു എണ്ണച്ചായചിത്രമാണ് ഒഫേലിയ. വില്യം ഷേക്സ്പിയറുടെ നാടകമായ ഹാംലെറ്റിലെ ഒരു കഥാപാത്രമായ ഒഫേലിയ, ഡെന്മാർക്കിലെ ഒരു കുലീനയുവതിയും രാജകുമാരൻ ഹാംലെറ്റിൻറെ ഭാര്യയും, ലീർട്ടെസിൻറെ സഹോദരിയും, പോളോണിയസിൻറെ മകളും ആയിരുന്നു. വാട്ടർ ഹൌസിൻറെ 1894-ലെ പതിപ്പിൽ അവളുടെ മരണത്തിന്റെ അവസാനനിമിഷങ്ങളിൽ ഒഫേലിയ താമരപ്പൂക്കൾ വിടർന്നു നില്ക്കുന്ന കുളത്തിലേയ്ക്കു ചാഞ്ഞുകിടക്കുന്ന ഒരു വില്ലോ മരത്തിന്റെ ശാഖയിൽ ഇരിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. [1]അവളുടെ രാജകീയ വസ്ത്രധാരണം അവളുടെ സ്വാഭാവിക ചുറ്റുപാടുകളുമായി വിരുദ്ധമായിരിക്കുന്നു. വാട്ടർഹൗസ് അവളുടെ മടിയിൽ പൂക്കൾ കിടക്കുന്നതായും തലയിൽ ചൂടിയിരിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നത് അവളെ ചുറ്റുപാടുമായി കോർത്തിണക്കിയിരിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "Ophelia, 1894 - John William Waterhouse - WikiArt.org". www.wikiart.org. ശേഖരിച്ചത് 2019-02-03.
  2. "Waterhouse's Versions of Ophelia". www.victorianweb.org. ശേഖരിച്ചത് 2019-02-03.