ഓപ്പൺ വെനീസ് ഓഫ് ലാറ്റിൻ അമേരിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Open Veins of Latin America എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഉറുഗ്വൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ എഡ്വേർഡ് ഗലിയാനോ രചിച്ച് 1971 ൽ പ്രസാധനം ചെയ്ത ഗ്രന്ഥമാണ് ഓപ്പൺ വെനീസ് ഓഫ് ലാറ്റിൻ അമേരിക്ക.ഉപന്യാസങ്ങളുടെ സമാഹാരമായി ആണ് ഇത് രചിയ്കപ്പെട്ടിരിയ്ക്കുന്നത്.


ഈ പുസ്തകത്തിൽ എഡ്വാർഡോ, ലാറ്റിൻ അമേരിക്കയുടെ പൂർവ്വകാല ചരിത്രത്തെ അനാവരണം ചെയ്യുന്നതോടൊപ്പം യൂറോപ്പിന്റേയും, അമേരിക്കയുടേയും സാമ്പത്തിക താത്പര്യങ്ങൾ ലാറ്റിൻഅമേരിക്കയെ എങ്ങനെ സ്വാധീനിച്ചു എന്നും വിശകലനം ചെയ്യുന്നു."[1]


1997 പുറത്തിറങ്ങിയ പതിപ്പിൽ ചിലിയൻ ഭരണാധികാരിയായിരുന്ന സാൽവദോർ അലൻഡെയുടെ പുത്രി ഇസബേൽ അലൻഡെയാണ് അവതാരിക എഴുതിയിരിയ്ക്കുന്നത്. 2009ൽ ഒരു ഉച്ചകോടിയിൽ വച്ച് ഊഗോ ചാവേസ് ഇതിന്റെ സ്പാനിഷ് പ്രതി ബരാക്ക് ഒബാമയ്ക്കു നൽകുകയുണ്ടായി.[2]


അവലംബം[തിരുത്തുക]

  1. "Open Veins of Latin America: Five Centuries of the Pillage of a Continent". Amazon.com. Retrieved 2010-08-10. 
  2. "Obama fields press, gifts in first 100 days". Washington Times. 2009-04-28. Retrieved 2009-04-28. 

പുറംകണ്ണികൾ[തിരുത്തുക]