ഊരാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oorali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ഒരു ആദിവാസി ഗോത്രമാണ് ഊരാളി.[1] നരവംശ ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം ഇവർ നെഗ്രിറ്റോ വംശത്തിലാണ് ഉൾപ്പെടുന്നത്.[2] ചുരുണ്ട മുടിയും, കറുത്ത തൊലിയും, വട്ടത്തലയും, വീതിയേറിയ മൂക്കുമാണ് ഇവരുടെ പ്രത്യേകത.

കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തരചടങ്ങിലും കാതുകുത്ത്- തിരണ്ടുകല്യാണത്തിനും ഇവർ ഊരാളികൂത്ത് എന്നൊരു കലാരൂപം നടത്തുന്നു.[1] കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഊരാളിമാരാണ് മലകളെ വിളിച്ച് ചൊല്ലുന്നത്. ഇവിടെ ഊരാളി മാരാണ് പൂജകൾ അർപ്പിക്കുന്നത്. ദ്രാവിഡ കലകളായ കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി, മന്നാൻ കൂത്ത് എന്നിവ നടക്കുന്ന കാവ് ആണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. മുതുവാൻ, മന്നാൻ, മലയരയൻ, ഉള്ളാടൻ, പളിയർ, മലപ്പുലയൻ എന്നിവയാണ് ജില്ലയിലെ മറ്റ് ആദിവാസി വിഭാഗങ്ങൾ.

അവലംബം[തിരുത്തുക]

  1. 1.0 1.1 "തലമുറയുടെ താളംപിടിച്ച് ഊരാളി കൂത്ത് ഒരുങ്ങുന്നു". ദേശാഭിമാനി. 2013 ഒക്ടോബർ 7. ശേഖരിച്ചത് 2013 ഒക്ടോബർ 8.
  2. "ഈഴവർ ബൗദ്ധ പാരമ്പര്യമുള്ള ആദി ദ്രാവിഡർ". വീക്ഷണം. ശേഖരിച്ചത് 2013 ഒക്ടോബർ 8.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=ഊരാളി&oldid=3191584" എന്ന താളിൽനിന്ന് ശേഖരിച്ചത്