വൺ ബില്യൺ റൈസിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(One Billion Rising എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൺ ബില്യൺ റൈസിംഗ്
ആപ്തവാക്യംസമരം, നൃത്തം, ഉണർന്നെഴുന്നേൽക്കൽ!
പ്രധാന വ്യക്തികൾ
ഈവ്‌ എൻസ്ലർ
വെബ്സൈറ്റ്onebillionrising.org
പ്രസ്ഥാനത്തിന്റെ സ്ഥാപക ഈവ്‌ എൻസ്ലർ മാർച്ച് 2011 ൽ

സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ നടത്തുന്ന സാർവ്വദേശീയ പ്രചരണമാണ് വൺ ബില്യൺ റൈസിംഗ് അഥവാ നൂറുകോടി ഉണരുന്നു എന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാനും ജൻഡർ തുല്യതയും നീതിയും ഉറപ്പാക്കാനും ഈ മുന്നേറ്റം ആഹ്വാനം ചെയ്യുന്നു. [1] 2013 ഫെബ്രുവരി 14 ന് ലോകമെമ്പാടുമുള്ള നൂറുകോടി വനിതകൾ തങ്ങളുടെ വീടും ജോലിയും വ്യാപാരകേന്ദ്രങ്ങളും ഒക്കെ ഉപേക്ഷിച്ച് ഒരുമിച്ച് നൃത്തം ചെയ്ത് പരിപാടികൾ അവതരപ്പിച്ച് സ്ത്രീശക്തി തെളിയിക്കുക എന്നതാണ് ഈ പ്രചരണപരിപാടിയിലൂടെ ലക്ഷ്യമിട്ടത്. [2]

V - ദിന പ്രസ്ഥാനത്തിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രചരണ-പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചത്. ലോകത്തിലെ എഴുന്നൂറ് കോടി ജനങ്ങളിൽ പകുതി സ്ത്രീകളാണ്. ഈ പകുതിയിൽ മൂന്നിലൊരുഭാഗം - നൂറുകോടിയോളം സ്ത്രീകൾ - ബലാത്സംഗമുൾപ്പെടെയുള്ള അതിക്രമങ്ങൾക്കിരയാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിക്രമങ്ങൾക്കിരയാകുന്ന ഈ നൂറുകോടി (ഒരു ബില്യൺ) സ്ത്രീകളോട് അനുഭാവം പ്രകടിപ്പിച്ച് സംഘടിപ്പിച്ച വൺവില്യൺ റൈസിംഗിന്റെ മുഖ്യ സംഘാടക അമേരിക്കയിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും നാടകപ്രവർത്തകയുമായ ഈവ് എൻസ്ലറും അവരുടെ വി-ദിനപ്രസ്ഥാനവുമാണ്. "യോനിയുടെ ആത്മഗതങ്ങൾ" (The Vagina Monologues) എന്ന ഈവ് എൻസ്ലറുടെ പ്രസിദ്ധമായ നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് വി-ദിന പ്രസ്ഥാനം. [3]

"ഉണരുക,നൃത്തംചെയ്യുക,സമരം ചെയ്യുക" എന്ന പേരിൽ ലോകത്തെ ഇരുന്നൂറിൽപ്പരം രാജ്യങ്ങളിൽ ഈ പരിപാടി നടന്നു. പ്രമുഖരായ ആയിരക്കണക്കിന് വനിതാ വ്യക്തിത്വങ്ങളും ആംനെസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘനകളും ഈ പരിപാടിയെ പിന്തുണച്ചു. [4] ആട്ടവും പാട്ടും നൃത്തവും ഘോഷയാത്രകളുമായി കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ കേന്ദ്രങ്ങളിലും വനിതകൾ വൺ ബില്യൺ റൈസിംഗിൽ അണിനിരന്നു.

അവലംബം[തിരുത്തുക]

  1. സ്ട്രൈക്ക്‌ ഡാൻസ്‌ റൈസ്‌ :ജന്മഭൂമിഡെയ്ലി.കോം {{citation}}: Text "14-02-2013" ignored (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. വൺബില്യൺ റൈസിംഗിനൊപ്പം കേരളവും:ഇന്ത്യാവിഷൻ.കോം {{citation}}: Text "14-02-2013" ignored (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. സമരം, നൃത്തം, ഉയിർത്തെഴുന്നേൽപ്പ് വിഡേ.ഓർഗ്, archived from the original on 2013-02-19, retrieved 2013-02-14 {{citation}}: Text "14-02-2013" ignored (help)
  4. ‘സ്ത്രീകൾക്കു വേണ്ടി ഞാനും ഉണരുന്നു’ അനുഷ്ക ശങ്കർ: മാദ്ധ്യമം.കോം {{citation}}: Text "14-02-2013" ignored (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വൺ_ബില്യൺ_റൈസിങ്&oldid=3800242" എന്ന താളിൽനിന്ന് ശേഖരിച്ചത്