ഓണപ്പൊട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Onappottan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓണത്തപ്പൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓണത്തപ്പൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഓണത്തപ്പൻ (വിവക്ഷകൾ)
ഓണപ്പൊട്ടൻ

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് മലബാറിലെ ഗ്രാമീണ ഗൃഹങ്ങൾ സന്ദർശിച്ച് പ്രജകളുടെ മേൽ  കയ്യുയർത്തി അനുഗ്രഹങ്ങൾ ചൊരിയുന്ന മഹാബലിയായാണ്  ഓണപ്പട്ടനെ ഗ്രാമീണ ജനത കാണുന്നത്

വടക്കേ മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ  ഓണത്തോടനുബന്ധിച്ച് തെയ്യരൂപത്തിൽ ആണ് ഓണപ്പട്ടൻ അവതരിക്കുന്നത് .ഓണേശ്വരൻ എന്നും പേരുണ്ട് .ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യത്തെ ഓണപൊട്ടൻ എന്നും ചിലയിടങ്ങളിൽ വിശേഷിപ്പിക്കാറുണ്ട്  .

മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്‌.ഓണപ്പട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പട്ടന്റെ വേഷവിധാനം. ഓണപ്പട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌. ഓണപ്പട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകാറുണ്ട്

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓണപ്പൊട്ടൻ&oldid=3962320" എന്ന താളിൽനിന്ന് ശേഖരിച്ചത്