Jump to content

ഒലിഗോപൊളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oligopoly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വിപണിയോ വ്യവസായമോ എണ്ണപ്പെട്ട സ്ഥാപനങ്ങൾ മാത്രം നിയന്ത്രിക്കുന്ന അവസ്ഥയാണ്‌ ഒലിഗോപൊളി (oligopoly). "monopoly" (കുത്തക) എന്ന പദത്തോട് സാദൃശ്യം തോന്നത്തക്ക വിധത്തിലാണ്‌ ഒലിഗോപൊളിയ്ക്ക് രൂപം കൊടുത്തിരിയ്ക്കുന്നത്. പരിമിതമായ എന്നർത്ഥം വരുന്ന ഒലിഗോയ് (ὀλίγοι), വിൽക്കുക എന്നർത്ഥം വരുന്ന പൊലീൻ (πωλειν) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്‌ വ്യുല്പാദനം. സ്ഥാപനങ്ങളുടെ എണ്ണം പരിമിതമായതിനാൽ ഒരു സ്ഥാപനത്തിന്റെ നടപടികൾ മറ്റൊന്നിനെ ബാധിയ്ക്കുന്നു. പലപ്പോഴും ഒരു സ്ഥാപനത്തിന്റെ നീക്കങ്ങൾ വേറൊരു സ്ഥാപനത്തിനു മുൻകൂട്ടി കാണാൻ സാധിക്കും. അതുകൊണ്ട് വിപണനതന്ത്രങ്ങൾ മെനയുക ഭാവിയിൽ മറ്റു സ്ഥാപനങ്ങളിൽനിന്നുമുണ്ടായേക്കാവുന്ന പ്രതികരണങ്ങൾ കൂടി കണക്കിലെടുത്താണ്‌.

വിശദീകരണം

[തിരുത്തുക]

സാധാരണയായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്‌ ഒലിഗോപൊളി. ഒലിഗോപൊളിയുടെ വ്യാപനത്തെ സൂചിപ്പിയ്ക്കുവാനായി ഒരു സാന്ദ്രതാ അനുപാതം (concentration ratio) ഉപയോഗിയ്ക്കാറുണ്ട്. ഏതെങ്കിലും ഒരു വിപണിയിലെ ഏറ്റവും വലിയ നാല്‌ സേവനദാതാക്കളുടെ വ്യാപാര പങ്കിന്റെ ഒരളവാണ്‌ ഈ അനുപാതം. ഉദാഹരണത്തിന്‌ 2008 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ അമേരിയ്ക്കയിലെ 89%ടെലകോം വിപണിയും Verizon, AT&T, Sprint Nextel, T-Mobile എന്നീ കമ്പനികളുടെ കൈവശമായിരുന്നു.

ഒലിഗോപൊളികൾ തമ്മിലുള്ള കിടമത്സരങ്ങൾക്ക് പല തരത്തിലുള്ള ഫലങ്ങളുണ്ട്. ചിലപ്പോൾ വിലയുയർത്തനും ഉത്പാദനം ചുരുക്കാനുമായി ഒലിഗോപൊളികൾ സീമിതമായ വ്യാപാര നടപടികളിൽ ഏർപ്പെടാറുണ്ട്. വിപണി പങ്കുവെയ്ക്കൽ, കൂട്ടുകെട്ട് എന്നിവ ഈ നടപടികളിൽ പെടും. ഇങ്ങനെ ഔപചാരികമായ ഒരു സഖ്യമാണ്‌ OPEC. അന്താരാഷ്ട്ര എണ്ണ വിലയെ സ്വാധീയ്ക്കുന്ന ഏറ്റവും വലിയ ഘടകം OPEC ന്റെ തീരുമാനങ്ങളാണ്‌.

അസ്ഥിരമായ വിപണികളെ സ്ഥിരതയുള്ളതാക്കാനും അതിലൂടെ അവയിലെ നിക്ഷേപവും, ഉത്പന്ന വികസനവും സുരക്ഷിതമാക്കാനുമായും ചില സ്ഥാപനങ്ങൾ സഖ്യത്തിലേർപെടാറുണ്ട്. ഉദാഹരണത്തിന്‌ ചില വിപണികളിൽ മേധാവിത്തം വഹിയ്ക്കുന്ന സേവനദാതാവ് നിശ്ചയിയ്ക്കുന്ന വിലയാവും മറ്റു സേവനദാതാക്കളും പിന്തുടരുക. എന്നാൽ ഇത്തരം സഖ്യങ്ങൾ മിക്കവാറും രാജ്യങ്ങളിൽ കർക്കശമായ നിയമങ്ങൾക്കു വിധേയമാണ്‌. സഖ്യം ചേരലിന്‌ ഔപചാരികത വേണമെന്നില്ല.എന്നാലും സേവനദാതാക്കൾ ഏതെങ്കിലും വിധത്തിൽ ആശയവിനിമയം നടത്തിയാൽഅത് നിയമവിരുദ്ധമാവും.

മറ്റു ചില അവസരങ്ങളിൽ ഒലിഗോപൊളികൾ തമ്മിലുള്ള കിടമത്സരം വർധിച്ച ഉത്പാദനത്തിനും താരതമ്യേന കുറഞ്ഞ വിലയ്ക്കും വഴിയൊരുക്കുന്നു. ഇന്ത്യയിലെ ടെലകോം വിപണി ഇതിനുദാഹരണമാണ്‌. പ്രാദേശികമായി പ്രവർത്തിയ്ക്കുന്ന ഒന്നോ രണ്ടോ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം രാജ്യവ്യാപകമായി പ്രവർത്തിയ്ക്കുന്ന അനവധി സ്ഥാപനങ്ങൾ തമ്മിലുള്ളതിനേക്കാൾ കൂടുതലായി കണ്ടു വരുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒലിഗോപൊളി&oldid=3988875" എന്ന താളിൽനിന്ന് ശേഖരിച്ചത്