ഓഗർ
ദൃശ്യരൂപം
(Ogre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും അതികാല്പനിക സാഹിത്യത്തിലും പ്രത്യക്ഷപ്പെടുന്ന മനുഷ്യസമാനവും ആജാനുബാഹുവും ഭീകരരൂപിയുമായ ഒരു സാങ്കല്പിക ജീവിയാണ് ഓഗർ (Ogre). മനുഷ്യരെ തിന്നുന്നവരായാണ് കഥകളിൽ ഇവയെ പൊതുവെ ചിത്രീകരിക്കാറ്. ദൃഢ ശരീരവും വലിയ തലയും നിറയെ രോമവുമുള്ളവരായാണ് ചിത്രങ്ങളിൽ ഇവരെ കാണുന്നത്. ഓഗറിന് എപ്പോഴും വിശന്നുകൊണ്ടിരിക്കും. പുരാതന കാലത്തെ ചിത്രകലയിലും സാഹിത്യത്തിലും തുടങ്ങി ഇന്നത്തെ ചലച്ചിത്രങ്ങളിലും വീഡിയോ ഗെയിമുകളിലും വരെ ഇവയെ വ്യാപകമായി ഉപയോഗിച്ച്വരുന്നു.