ഒ.പി ജയ്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(O. P. Jaisha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒ.പി ജയ്ഷ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംOrchatteri Puthiyaveetil Jaisha
പൗരത്വംIndian
Sport
രാജ്യം ഇന്ത്യ
കായികമേഖലTrack and field athletics
ഇനം(ങ്ങൾ)Middle distance
5000 metres
Marathon
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾMarathon: 2:34:43 NR (Beijing 2015)[1]
 
മെഡലുകൾ
Women's athletics
Representing  ഇന്ത്യ
Asian Games
Bronze medal – third place 2006 Doha 5000 m
Bronze medal – third place 2014 Incheon 1500 m
Updated on 30 August 2015.

മലയാളിയായ ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരിയാണ് ഒ. പി. ജയ്ഷ. 1998ൽ കേരളോത്സവത്തിൽ പങ്കെടുത്തതായിരുന്നു ജയ്ഷയുടെ അരങ്ങേറ്റം. 2006 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ദോഹ ഏഷ്യാഡിൽ വെങ്കലം നേടി. ഏഷ്യൻ ഗെയിംസിൽ 2006ൽ 5000 മീറ്ററിലും 2014ൽ 1500 മീറ്ററിലും വെങ്കല മെഡൽ നേടി. 2015 ബീജിംഗിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ മാരത്തണിൽ കുറിച്ച 2 മണിക്കൂർ 34 മിനിറ്റ് 43 സെക്കന്റാണ് മികച്ച സമയം. ദേശീയ റെക്കോർഡ് കുറിച്ച ഈ പ്രകടനത്തോടെ 2016ൽ ന ടന്ന റിയോ ഒളിമ്പിക്‌സിൽ മാരത്തൺ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി.

ജീവിത രേഖ[തിരുത്തുക]

വയനാട്ടിലെ തൃശിലേരിയിൽ 1983 മെയ് 23ന് ജനിച്ചു. 1,500, 5,000 മീറ്റർ ഓട്ടങ്ങൾ, 3,000 മീറ്റർ സ്റ്റീപ്പിൾ ചേസ് എന്നിവയിലായിരുന്നു സ്ഥിരമായി മൽസരിച്ചിരുന്നത്. പിന്നീട് മാരത്തണിൽ സജീവമായി

നേട്ടങ്ങൾ[തിരുത്തുക]

  • 2015 ഓഗസ്റ്റിൽ ബീജിങ് ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു.
  • 2016 ജനുവരി 17ന് മുംബൈ മാരത്തണിൽ മൂന്നാം സ്ഥാനം നേടി
  • 2016ലെ മുംബൈ മാരത്തണിൽ പങ്കെടുത്ത് 42.185 കിലോമീറ്റർ രണ്ടുമണിക്കൂറും 37 മിനിറ്റും 27 സെക്കൻഡും കൊണ്ട് ഫിനിഷ് ചെയ്തു.
  • കൊച്ചി അർധമാരത്തണിൽ സ്വർണവും ഡൽഹി അർധമാരത്തണിൽ രണ്ടാംസ്ഥാനവും ലഭിച്ചു.
  • 2010ൽ പാട്യാലയിൽ നടന്ന 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ ജയ്ഷ ദേശീയ റെക്കോഡ് തിരുത്തി

 പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒ.പി_ജയ്ഷ&oldid=2914504" എന്ന താളിൽനിന്ന് ശേഖരിച്ചത്