ഒ.എം. ചെറിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(O. M. Cherian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒ.എം. ചെറിയാൻ
റാവു സാഹിബ് ഒ.എം. ചെറിയാൻ
ജനനം
ചെറിയാൻ

(1874-07-12)ജൂലൈ 12, 1874
പുതുപ്പള്ളി, കോട്ടയം
മരണംഫെബ്രുവരി 1, 1944(1944-02-01) (പ്രായം 69)
കോട്ടയം
ദേശീയതഇന്ത്യൻ
തൊഴിൽഗ്രന്ഥകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ,
അറിയപ്പെടുന്നത്തിരുവിതാംകൂറിൽ അനേകം വിദ്യാലയങ്ങളുടെ സ്ഥാപനത്തിന് മാർഗ്ഗദർശി
അറിയപ്പെടുന്ന കൃതി
ഹൈന്ദവധർമ്മ സുധാകരം (പത്ത് വോള്യം)

പ്രശസ്ത ഗ്രന്ഥകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഉജ്ജ്വല വാഗ്മി, തിരുവിതാംകൂറിൽ അനേകം വിദ്യാലയങ്ങളുടെ സ്ഥാപനത്തിന് മാർഗ്ഗദർശി, റോയൽ ഇന്ത്യൻ ആർമി റിക്രൂട്ടിങ്ങ് ഓഫീസർ എന്നീ നിലകളിൽ പൊതു ജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു റാവു സാഹിബ് ഒ.എം. ചെറിയാൻ (ജീവിതകാലം: 1874-1944)[1][2]

ജീവിതരേഖ[തിരുത്തുക]

പുതുപ്പള്ളി കൈപ്പനാട്ട് കുടുംബത്തിലെ ഒറ്റപ്ലാക്കൽ മാത്യുവിന്റെയും ഉണിച്ചിയമ്മയുടെയും പുത്രനായി 12-7-1874-ൽ ജനിച്ച അദ്ദേഹം കോട്ടയം, മദിരാശി, സെയ്ദാപെട്ട് എന്നിവിടങ്ങളിലായി സർവ്വകലാശാലാ വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിലും ചരിത്രത്തിലും പാണ്ഡിത്യം നേടിയ ചെറിയാൻ കോട്ടയം എം.ഡി. സെമിനാരി ഹൈസ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. തുടർന്ന് തിരുവിതാംകൂർ സ്റ്റേറ്റ്സ് സർവ്വീസിൽ, തിരുവനന്തപുരം മഹാരാജാസ് ഹൈസ്കൂളിൽ അധ്യാപകനായി. ഇക്കാലത്ത് തിരുവിതാംകൂർ കൊട്ടാരം ട്യൂട്ടറുമായിരുന്നു. ട്രെയിനിംഗ് കോളേജ് അധ്യാപകനായും സേവനം അനുഷ്ഠിച്ചു. പിന്നീട് സ്കൂൾ ഇൻസ്പെക്ടറായി. തിരുവിതാംകൂറിന്റെ വെർണാക്കുലർ സ്കൂൾസ് ചീഫ് ഇൻസ്പെക്ടറായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചത്. വിദ്യാർത്ഥിയായിരിക്കേ തന്നെ ഒ.എം. ചെറിയാൻ സാഹിത്യരചന ആരംഭിച്ചിരുന്നു. ഭാഷാപോഷിണിയിലും, മലയാള മനോരമയിലും കവിതകളും പ്രബന്ധങ്ങളും എഴുതി. അധ്യാപകനായി തിരുവനന്തപുരത്ത് പ്രവർത്തിക്കുമ്പോൾ സ്കൂൾ കുട്ടികൾക്കായി അനേകം പാഠപുസ്തകങ്ങൾ രചിച്ചു. കേരളവർമ്മ വലിയകോയിതമ്പുരാന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. ചരിത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലാണ് ഈ പാഠപുസ്തകങ്ങൾ. സ്കൂൾസ് ചീഫ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കുമ്പോൾ തിരുവിതാംകൂറിലെ വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഗ്രാമങ്ങളിൽ സ്കൂളുകൾ തുടങ്ങാൻ മാർഗ്ഗനിർദ്ദേശം നൽകി. ഒന്നാം ലോകമഹായുദ്ധകാലത്ത് ഇദ്ദേഹത്തെ റോയൽ ഇന്ത്യൻ ആർമി റിക്രൂട്ടിംഗ് ഓഫീസറായി നിയമിച്ചു. പട്ടാളത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുകയായിരുന്നു ദൗത്യം. ഈ ജോലി സ്തുത്യർഹമായി നിർവ്വഹിച്ച ഒ.എം. ചെറിയാന് ബ്രിട്ടീഷ് ഇന്ത്യ വൈസ്രോയി, റാവു സാഹിബ് ബഹുമതി സമ്മാനിച്ചു.

കൃതികൾ[തിരുത്തുക]

ഒ.എം. ചെറിയാൻ അനേകം ഗ്രന്ഥങ്ങൾ കൈരളിക്ക് കാഴ്ചവെച്ചിട്ടുണ്ട്. ഇവയിൽ മാസ്റ്റർപീസ് എന്നു വാഴ്ത്തിയിട്ടുള്ള ഗ്രന്ഥപരമ്പരയാണ് ഹൈന്ദവധർമ്മ സുധാകരം[3][4]. ഇരുപതു വാല്യങ്ങളിലായി ക്രമീകരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ മൂന്ന് വാല്യങ്ങൾ ഗ്രന്ഥകാരന്റെ ജീവിത കാലത്ത് പ്രസിദ്ധപ്പെടുത്തി. അടുത്ത കാലത്ത് കാലടി സർവ്വകലാശാല ആദ്യ നാലു വാല്യങ്ങൾ പുന:പ്രസിദ്ധീകരിച്ചു. ക്രൈസ്തവ ധർമ്മത്തെ പുരസ്കരിച്ച് ഒ.എം. ചെറിയാൻ രചിച്ച മറ്റൊരു പ്രധാന ഗ്രന്ഥമാണ് ക്രൈസ്തവധർമ്മ നവനീതം. നാലു വാല്യങ്ങളിലായി ക്രമീകരിച്ചിട്ടുള്ള ഈ ഗ്രന്ഥപരമ്പരയുടെ ഒരു വാല്യം ഗ്രന്ഥകാരൻ പ്രസിദ്ധപ്പെടുത്തി. ഈ ഗ്രന്ഥപരമ്പര പ്രസിദ്ധീകരണത്തിനായി ഓർത്ത ഡോക്സ് സഭ ഏറ്റെടുത്തിട്ടുണ്ട്. മനസ്സിന്റെ മാനദണ്ഡം , മിശിഹ ഭക്തിലഹരി, കാലന്റെ കൊലയറ (Temple of death എന്ന ഇംഗ്ലീഷ് കുറ്റാന്വേഷണനോവലിന്റെ പരിഭാഷ), ഗള്ളിവറിന്റെ സഞ്ചാരകഥകൾ (തർജ്ജിമ), ബാലാലാപം, മലങ്കര സഭ തുടങ്ങിയവയാണ് മറ്റ് കൃതികൾ. [1][5]

പുരസ്കാരങ്ങൾ[തിരുത്തുക]

  • റാവു സാഹിബ് ബഹുമതി

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ഒ.എം. ചെറിയാൻ". Retrieved 2020 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= (help)
  2. സ്മൃതിപഥം, ശതാബ്ദിസ്മരണിക, സെന്റ് ജോർജ്ജസ് ഗവ. വിഎച്ച്എസ്എസ്, പുതുപ്പള്ളി
  3. [1]വേദശബ്ദപൊരുൾ തേടി-malayalam.indianexpress.com
  4. [2][പ്രവർത്തിക്കാത്ത കണ്ണി]|ഹൈന്ദവധർമ്മ സുധാകരം: ഭാഗവതം
  5. ശതാബ്ദിസ്മരണിക, സെന്റ് ജോർജ്ജസ് ഗവ. വിഎച്ച്എസ്എസ്, പുതുപ്പള്ളി
"https://ml.wikipedia.org/w/index.php?title=ഒ.എം._ചെറിയാൻ&oldid=3802399" എന്ന താളിൽനിന്ന് ശേഖരിച്ചത്