ഒ. ഭരതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(O. Bharathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒ. ഭരതൻ
O.bharathan.jpg
Personal details
Bornഡിസംബർ 20, 1931
തോട്ടട, കണ്ണൂർ ജില്ല, കേരളം
Diedമാർച്ചു് 3, 2001
Political partyസി.പി.ഐ.(എം)
Spouse(s)സരോജിനി
Residence(s)തോട്ടട, കണ്ണൂർ

കണ്ണൂരിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്നു ഒ. ഭരതൻ.

1954ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്നു. കേരളത്തിൽ സിഐടിയു രൂപീകൃതമായതു മുതൽ 1998 വരെ അദ്ദേഹം അതിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീടു് അദ്ദേഹം സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവലിഞ്ഞു.

കേരള നിയമസഭയിലും ലോക്സഭയിലും ഒ ഭരതൻ അംഗമായിരുന്നിട്ടുണ്ട്. 1996ൽ വടകരയിൽ നിന്നാണ് അദ്ദേഹം വിജയിച്ചു് ലോക്സഭയിലെത്തിയത്.

ഏഴാം കേരള നിയമസഭയിൽ തൃക്കരിപ്പൂർ നിന്നും എട്ടും ഒൻപതും നിയമസഭകളിൽ എടക്കാടുനിന്നും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]

കണ്ണൂർ പയ്യാമ്പലം കടപ്പുറത്തെ ഒ ഭരതന്റെ ശവകുടീരം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 വടകര ലോകസഭാമണ്ഡലം ഒ. ഭരതൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "ഒ. ഭരതൻ". കേരള നിയമസഭ. ശേഖരിച്ചത് 2013 മേയ് 28. Check date values in: |accessdate= (help)
  2. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=ഒ._ഭരതൻ&oldid=3531578" എന്ന താളിൽനിന്ന് ശേഖരിച്ചത്