ഞാറയ്ക്കൽ ജോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Njarackal George എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളനാടകനടനാണ് ഞാറയ്ക്കൽ ജോർജ്.

കൊച്ചി ഞാറയ്ക്കൽ കേന്ദ്രീകരിച്ചുള്ള നാടക സമിതികളിലൂടെ അരങ്ങിലെത്തിയ ശേഷം പ്രൊഫഷണൽ നാടകങ്ങളിലും തുടർന്ന് ചലച്ചിത്രങ്ങളിലും പ്രവർത്തിച്ചു. അങ്കമാലി മാനിഷാദായുടെ സങ്കീർത്തനം എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടകരംഗത്തെത്തി. നല്പതിലധികം സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദാമിന്റെ വാരിയെല്ല് എന്ന ചിത്രത്തിലൂടെ ചലച്ചിത്രത്തിൽ അഭിനയിച്ചു. നല്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ചെറിയ ഹാസ്യനാടകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ നരകത്തിലും വർഗീയത എന്ന നാടകം അമേരിക്കയിലും വേദികളിൽ വതരിപ്പിച്ചു. ഭാര്യ:ലില്ലി, മക്കൾ:ലിജൻ, ലൈജൻ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2018) - നാടകപ്രവർത്തനം[1]

അവലംബം[തിരുത്തുക]

  1. "മരട് ജോസഫ്, രാധാദേവി, നെല്ലിയോട് എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വം". മനോരമ. മൂലതാളിൽ നിന്നും 1 ഓഗസ്റ്റ് 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഓഗസ്റ്റ് 2019.
  • മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2019 ഓഗസ്റ്റ് 1, പേജ് 4
"https://ml.wikipedia.org/w/index.php?title=ഞാറയ്ക്കൽ_ജോർജ്&oldid=3178089" എന്ന താളിൽനിന്ന് ശേഖരിച്ചത്