നിവേദിത സേതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nivedita Setu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നിവേദിത സേതു
Nivedita Setu Arnab Dutta.jpg
നിവേദിത സേതു. പിന്നിൽക്കാണുന്നത് വിവേകാനന്ദ സേതു
Coordinates22°39′08″N 88°21′12″E / 22.652286°N 88.353258°E / 22.652286; 88.353258
Crossesഹൂഗ്ലീ നദി
LocaleBally-Dakshineswar, Kolkata
Characteristics
Total length880 മീറ്റർ (2,890 അടി)
Width29 മീറ്റർ (95 അടി)
No. of spans7
History
Construction startApril 2004
OpenedJuly 2007

കൊൽക്കത്തയെ ഹൗറയുമായി ബന്ധിപ്പിക്കുന്നതിന് 2007 ൽ വെസ്റ്റ് ബംഗാളിലെ ഹൂഗ്ലി നദിയിൽ നിർമ്മിക്കപ്പെട്ട പാലമാണ് നിവേദിത സേതു. 'രണ്ടാം വിവേകാനന്ദ സേതു' എന്നും ഇതറിയപ്പെടുന്നു. ഒരു മൾട്ടി-സ്പാൻ എക്സ്ത്രാഡോസ്ഡ് പാലമാണിത്. 1932 ൽ തുറന്ന പഴയ വിവേകാനന്ദ സേതുവിന്റെ 50 മീറ്ററോളം താഴെയായി സമാന്തരമായി ഇത് നിർമ്മിക്കപെട്ടു. സ്വാമി വിവേകാനന്ദന്റെ സാമൂഹ്യ പ്രവർത്തക-ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത്. പ്രതിദിനം 48,000 വാഹനങ്ങൾ വരെ കടന്നപോകത്തക്കവിധത്തിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. [1] [2]

ഡിസൈൻ[തിരുത്തുക]

ഇരട്ട പാലങ്ങൾ ഹൂഗ്ലി നദിയിൽ നിന്നുള്ള കാഴ്ച.: 2007 നിവേദിത സേതു (ഇടത്ത്), 1932 വിവേകാനന്ദ സേതു (വലത്ത്),

1932 ലെ വിവേകാനന്ദ സേതു കാലപ്പഴക്കത്താൽ ദുർബലമായിത്തീർന്നതിനാലാണ് രണ്ടാമത്തെ പാലത്തിന്റെ ആവശ്യമുണ്ടായർന്നത്. [2]

പഴയ വിവേകാനന്ദ സേതുവിന്റെ നിലനിൽപ്പിനെ ബാധിക്കാത്ത ഒരു പുതിയ പാലം രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ചരിത്രപരമായി പ്രധാനപ്പെട്ട ദക്ഷിണേശ്വർ കാളി ക്ഷേത്രത്തെ മറയ്ക്കുകയും ചെയ്യാതെയാണ് പാലത്തിന്റെ നിർമ്മാണം. [3]

അതിവേഗ ഗതാഗതത്തിനായി ആറുവരിപ്പാതകളാണ് ഇതിലുള്ളത്. 254 പ്രീ-സ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡറുകളാണ് പാതയെ പിന്തുണയ്ക്കുന്നത്. 14 മീറ്റർ ഉയരമുള്ള ഗോപുരങ്ങളിൽ നിന്നുള്ള കേബിളുകൾ അധിക പിന്തുണ നൽകുന്നു. [3]

കേബിൾ സ്റ്റേ മാത്രമുള്ള രാജ്യത്തെ ആദ്യത്തെ പാലമാണ് നിവേദിത സേതു. രൂപകൽപ്പന പ്രകാരം, ഉയരം ദക്ഷിണേശ്വർ ക്ഷേത്രത്തിന്റെ അഗ്രത്തേക്കാൾ കുറവാണ്. [3]

നിർമ്മാണം[തിരുത്തുക]

ഈ പാലത്തിന് ഏകദേശം 650 കോടി രൂപയാണ് ചെലവ്. നിർമാണക്കമ്പനിയായലാർസണും ട്യൂബ്രോയും ചേർന്ന് 2004 ഏപ്രിലിൽ ആരംഭിച്ച പാലത്തിന്റെ നിർമ്മാണം 2007 ജൂലൈയിൽ റെക്കോർഡ് സമയത്ത് ഗതാഗതത്തിനായി തുറന്നു.

ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-സ്‌പാൻ, സിംഗിൾ-പ്ലെയിൻ കേബിൾ പിന്തുണയുള്ള എക്‌സ്ട്രാഡോസ്ഡ് ബ്രിഡ്ജാണ് ഇത്. മൊത്തം 880 മീറ്റർ (2,887 അടി) നീളവും 29 മീറ്റർ വീതിയുള്ള ഇത് 6 വരിപ്പാതകളുടെ ഗതാഗതത്തെ പിന്തുണയ്ക്കുന്നു. [2] [3]

അവാർഡ്[തിരുത്തുക]

അമേരിക്കയിലെ അമേരിക്കൻ സെഗ്‌മെന്റൽ ബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നിവേദിത സേതു മികച്ച അവാർഡ് നേടി. [4]

ടോൾ[തിരുത്തുക]

2020 ലെ കണക്കനുസരിച്ച് നിവേദിത സേതു ഉപയോഗിക്കുന്നതിന് ടോൾ എർപ്പെടുത്തിയിട്ടുണ്ട്. [5]

അവലംബം[തിരുത്തുക]

  1. "Second Ganga bridge running below capacity". Business Standard, 7 July 2008. ശേഖരിച്ചത് 2011-07-06.
  2. 2.0 2.1 2.2 "Famous Bridges of India – Nivedita Setu". India Travel News. മൂലതാളിൽ നിന്നും 2015-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-06.
  3. 3.0 3.1 3.2 3.3 "Second Vivekananda Bridge is a technological wonder". Tarak Banerjee. ശേഖരിച്ചത് 2011-07-06.
  4. "Nivedita Setu bags award". The Hindu Business Line, 31 July 2008. മൂലതാളിൽ നിന്നും 22 September 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-06.
  5. "The City Diary". The Telegraph, 4 July 2011. മൂലതാളിൽ നിന്നും 2018-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-06.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിവേദിത_സേതു&oldid=3660684" എന്ന താളിൽനിന്ന് ശേഖരിച്ചത്