നിതേന്ദ്ര സിങ് റാവത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nitendra Singh Rawat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിതേന്ദ്ര സിങ് റാവത്ത്
ഫോട്ടോ നവ്യ അർഷി, 2016
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യൻ
ജനനം (1986-09-29) 29 സെപ്റ്റംബർ 1986  (37 വയസ്സ്)
Sport
കായികയിനംമാരത്തൺ

ഇന്ത്യയിലെ ഒരു കായിക താരവും പ്രധാന മാരത്തൺ ഓട്ടക്കാരനുമാണ് നിതേന്ദ്ര സിങ് റാവത്ത് 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പുരുഷ മാരത്തൺ മത്സരത്തിൽ പങ്കെടുത്തു.[1]

ജീവിത രേഖ[തിരുത്തുക]

1986 സെപ്തംബർ 29ന് ജനിച്ചു. ഉത്തരാഖണ്ഡിലെ ഗരൂർ സ്വദേശിയാണ്. ഇന്ത്യ കരസേനയിലെ ആറാം കുമയൂൺ റെജിമെന്റിലെ ഇൻഫൻട്രി ഹവൽദാറാണ് 29കാരനായ നിതേന്ദ്ര സിങ് റാവത്ത്.[2]

2016 ജനുവരിയിൽ മുംബൈയിൽ നടന്ന 13ആമത് മുംബൈ മാരത്തണിൽ ഇന്ത്യൻ വിഭാഗത്തിൽ പുരുഷൻമാരിൽ ഒന്നാമതെത്തി. നിതേന്ദ്ര സിങ് റാവത്ത് രണ്ടു മണിക്കൂറും 15മിനിട്ടും 48 സെക്കന്റുമെന്ന ദേശീയ റെക്കോഡോടെയാണ് ഒന്നാമതത്തെിയത്. ഇതേമത്സരത്തിൽ പേസ്‌മേക്കറായി ഓടിയ മലയാളിയായ ദീർഘദൂര ഓ്ട്ടക്കാരൻ തോനക്കൽ ഗോപി ഇന്ത്യൻ വിഭാഗത്തിൽ 2 മണിക്കൂറും 16 മിനിട്ടും 15 സെക്കന്റുമെടുത്ത് രണ്ടാമനായി. ഇതോടെ ഇരുവരും 2016ലെ റിയോ ഒളിമ്പിക്‌സ് മൽസരത്തിലേക്ക് യോഗ്യത നേടി. രണ്ട്‌ മണിക്കൂർ 19 മിനിട്ടാണ്‌ ഒളിമ്പിക്‌സിനു വേണ്ട യോഗ്യതാ മാർക്ക്‌.

അവലംബം[തിരുത്തുക]

  1. "Nitendra Singh". rio2016.com. Archived from the original on 2016-08-06. Retrieved 11 August 2016.
  2. Nitendra Singh Rawat Profile
"https://ml.wikipedia.org/w/index.php?title=നിതേന്ദ്ര_സിങ്_റാവത്ത്&oldid=3776704" എന്ന താളിൽനിന്ന് ശേഖരിച്ചത്