നിർമ്മല ഷ്യോരാൻ
Sport | |
---|---|
രാജ്യം | ഇന്ത്യ |
കായികമേഖല | Track and field |
ഇനം(ങ്ങൾ) | 400 metres |
അംഗീകാരങ്ങൾ | |
ഏറ്റവും മികച്ച പ്രകടനങ്ങൾ | 400m: 51.48s (Hyderabad 2016) |
ഇന്ത്യയിലെ ഒരു വനിതാ കായിക താരമാണ് നിർമ്മല ഷ്യോരാൻ. ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിലും, അത്‌ലറ്റിക്‌സിലും ഉൾപ്പെട്ട ഹ്രസ്വദൂര ഓട്ടമത്സരമായ സ്പ്രിന്റിലാണ് ഇ്‌വരുടെ പ്രാധന ഇനം. 400 മീറ്റർ സ്പ്രിന്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ജീവിത രേഖ
[തിരുത്തുക]ഹരിയാനയിലെ ഭിവാനി ജില്ലയിൽ 1995 ജൂലൈ 15ന് ജനനം.[1]
നേട്ടങ്ങൾ
[തിരുത്തുക]2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിലും വനിതകളുടെ 4X400 മീറ്റർ റിലേ മത്സരത്തിലും പങ്കെടുക്കാൻ ഇവർ യോഗ്യത നേടി. 2016 ജൂലൈയിൽ ഹൈദരാബാദിൽ നടന്ന ദേശീയ അന്തർ സംസ്ഥാന ചാംപ്യൻഷിപ്പിൽ 400 മീറ്റർ ഓട്ടത്തിൽ 51.48സെക്കന്റ് സമയത്തിൽ ഫിനിഷ് ചെയ്താണ് റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ഒളിമ്പിക് യോഗ്യതാ മാർക്ക് സമയമായ 52.20 സെക്കന്റിലും താഴെ സമയമെടുത്താണ് നിർമ്മല യോഗ്യത നേടിയത്. മീറ്റിലെ മുൻപത്തെ മികച്ച സമയം 2014ൽ എംആർ പൂവമ്മ നേടിയ 51.73സെക്കന്റാണ്. 2013ൽ ചെന്നൈയിൽ നേടിയ 53.94സെക്കന്റാണ് നിർമ്മല നേരത്തെ നേടിയ മികച്ച സമയം. [2][3]
2016 ജൂലൈയിൽ ബംഗളൂരുവിൽ നടന്ന 4 ഗുണം 400 മീറ്റർ റിലേയുടെ ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിൽ നിർമ്മല അടക്കമുള്ള ടീം മൂന്ന് മണിക്കൂറും 27മിനിറ്റും 88 സെക്കന്റുമെന്ന മികച്ച സമയത്തിലാണ് ഫിനിഷ് ചെയ്തത്. ലോകത്തെ മികച്ച 12ആമത്തെ സമയമാണിത്. നിർമ്മലയെ കൂടാതെ, ടിന്റു ലൂക്ക, അനിൽഡ തോമസ് എന്നിവരാണ് മത്സരിച്ചത്.Ninan, Susan (13 July 2016). "Indian men's, women's 4x400 relay teams seal Rio spots". ESPN.in. Retrieved 10 August 2016.</ref>[4]
അവലംബം
[തിരുത്തുക]- ↑ "Nirmla - Olympic Athletics". Rio 2016. Archived from the original on 2016-08-06. Retrieved 10 August 2016.
- ↑ "Rio 2016: Nirmala Sheoran sets championship record to qualify for Olympics in 400m". DNA India. 1 July 2016. Retrieved 10 August 2016.
- ↑ "Nirmala Sheoran achieves Olympic qualification". ESPN.in. 1 July 2016. Retrieved 10 August 2016.
- ↑ Ninan, Susan (11 July 2016). "4x400 women's relay team a strong medal hope: Usha". ESPN.in. Retrieved 10 August 2016.