നിരീശ്വരൻ (നോവൽ)
വി.ജെ. ജെയിംസിന്റെ ഒരു പ്രസിദ്ധമായ നോവലാണ് നിരീശ്വരൻ. മിത്തുകൾ ഉണ്ടാകുന്നതെങ്ങനെ എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. സ്വന്തം കൈപ്പിടിയിൽ ഒതുങ്ങാത്ത ആഗ്രഹങ്ങളെ പൂർത്തീകരിച്ചു കിട്ടുമ്പോൾ അതിലൊരു അതീന്ദ്രിയ ശക്തിയുണ്ടെന്നു വിശ്വസിക്കാനാണ് പൊതുവേ ഭാരതീയർക്ക് താൽപര്യം. ഈ ഇഷ്ടത്തെ നോവലിസ്റ്റ് തന്റെ നോവലിൽ ഭംഗിയായി ആവിഷ്കരിക്കുന്നു.[1]
കഥാതന്തു
[തിരുത്തുക]ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കൻ ശ്രമിക്കുന്ന ആഭാസന്മാർ അശുഭസമയത്ത് ആഭാസത്തെരുവിൽ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുറേനാൾ ഈശ്വരപൂജ ചെയ്തിട്ടും ദുരിതവും ദുഃഖവും മാത്രം ബാക്കിയുള്ള, തെറ്റിധരിക്കപ്പെട്ട ഒരു എമ്പ്രാന്തിരിയെ അവിടെ ആരാധനക്കും ഏൽപ്പിക്കുന്നു. പക്ഷേ തുടർന്ന് ആ തെരുവിൽ ഉണ്ടാകുന്ന എല്ലാ അദ്ഭുതങ്ങളും നിരീശ്വരന്റെ കൃപകൊണ്ടാണെന്ന് പ്രചരിക്കുകയും നിരീശ്വരവിശ്വാസം അവിടെ ബലപ്പെടുകയും ചെയ്യുന്നു. നിരീശ്വരപ്രാർത്ഥനയാൽ ജോലി ഇല്ലാത്തവന് ജോലി ലഭിക്കുന്നു. വേശ്യാവൃത്തിയിലുള്ളവൾക്ക് ഒരു രക്ഷകനെ ലഭിക്കുന്നു. അങ്ങനെ ഈശ്വരൻ എന്ന മിത്തിനെതിരെ നിർമ്മിക്കപ്പെട്ട നിരീശ്വരൻ മറ്റൊരു മിത്തായി തീരുന്നു.
പുരസ്‌കാരങ്ങൾ
[തിരുത്തുക]2017-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2]
2019-ലെ വയലാർ അവാർഡ് ലഭിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ http://www.mangalam.com/news/detail/70802-sunday-mangalam.html
- ↑ ., . (Jan 23, 2019). "കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം". Retrieved Jan 23, 2019.
{{cite news}}
:|last=
has numeric name (help)
3 https://www.mathrubhumi.com/books/news/vj-james-bags-vayalar-award-1.4154106