നിൽപ്പുപണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nilppupanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ അടിമപ്പണിക്കായി ജന്മിമാർ വയനാട്ടിൽ പണിയരെ ഒരു വർഷത്തേക്ക്‌ വിലയ്ക്കെടുത്തിരുന്നു. ഇങ്ങനെയുള്ളവർക്ക് നേരത്തെ പറഞ്ഞ് ഉറപ്പിക്കുന്ന ഒരു തുക നൽകും. ഈ തുകയാണ് നിൽപ്പുപണം. വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ഉൽസവത്തിന് ക്ഷേത്രസന്നിധിയിൽ വച്ചാണ് കരാർ ഉറപ്പിക്കുന്നത്. നിൽപ്പുപണം വാങ്ങിക്കഴിഞ്ഞാർ കരാർ ലംഘിക്കാൻ പാടില്ലെന്നത് ഒരു അലിഖിതനിയമം ആയിരുന്നു.[1]

അവലംബം[തിരുത്തുക]

  1. കൂടു മാസിക, ഏപ്രിൽ 2015 താൾ 10

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിൽപ്പുപണം&oldid=2305912" എന്ന താളിൽനിന്ന് ശേഖരിച്ചത്