Jump to content

നിക്കി ദെ സെയിന്റ് ഫല്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Niki de Saint Phalle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിക്കി ദെ സെയിന്റ് ഫല്ലെ
1970 portrait by Lothar Wolleh
ജനനം
Catherine-Marie-Agnès Fal de Saint Phalle

(1930-10-29)29 ഒക്ടോബർ 1930
മരണം21 മേയ് 2002(2002-05-21) (പ്രായം 71)
La Jolla, California, United States
ദേശീയതFrench, American, (Swiss)
വിദ്യാഭ്യാസംSelf-taught in art[1]
അറിയപ്പെടുന്നത്Sculpture, painting, filmmaking
അറിയപ്പെടുന്ന കൃതി
Nanas
Tarot Garden
ശൈലിNouveau réalisme, Feminist art
ജീവിതപങ്കാളി(കൾ)Harry Mathews (1949-1961, divorced)[2]
Jean Tinguely (1971-1991, died)
പുരസ്കാരങ്ങൾPrix Caran d’Ache (1994)
Praemium Imperiale (2000)
Patron(s)Agnelli family
വെബ്സൈറ്റ്nikidesaintphalle.org

നിക്കി ദെ സെയിന്റ് ഫല്ലെ (ജനനം: കാതറിൻ-മേരി ആഗ്നസ് ഫൽ ദെ സെയിന്റ് ഫല്ലെ, 29 ഒക്ടോബർ 1930 - മേയ് 21, 2002) ഒരു ഫ്രഞ്ച്-അമേരിക്കൻ [3][4] ശില്പി, ചിത്രകാരി, സംവിധായിക എന്നീ നിലകളിൽ പ്രസിദ്ധയായിരുന്നു. സ്മാരക ശിൽപ്പങ്ങൾക്കു പേരുകേട്ട ഏതാനും സ്ത്രീ കലാകാരികളിൽ ഒരാളായിരുന്നു നിക്കി[5]. കൂടാതെ അർപ്പണമനോഭാവത്തിലും അവർ വളരെ മുമ്പിലായിരുന്നു.[6]

അവരുടെ ബാല്യവും വിദ്യാഭ്യാസവും ബുദ്ധിമുട്ടുള്ളതും ക്ലേശകരവുമായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം അതിനെക്കുറിച്ചവരെഴുതി. ആദ്യ വിവാഹത്തിനും രണ്ട് കുട്ടികൾക്കും ശേഷം, അവർ പരീക്ഷണാത്മകമായ രീതിയിൽ ശില്പങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. തോക്കുപയോഗിച്ച് വെടിവച്ച അക്രമാസക്തവുമായ സമ്മേളനങ്ങൾ, ദേഷ്യം എന്നിവയുടെ പേരിൽ അവർ ആദ്യമായി ലോകശ്രദ്ധ നേടി. ഇവ ഗൗരവമില്ലാത്ത, തോന്നിയതരത്തിലുളള വിചിത്രമായ, വർണ്ണാഭമായ, മൃഗങ്ങളുടെ, രാക്ഷസന്മാരുടെ, സ്ത്രീ രൂപങ്ങളുടെ വലിയ ശില്പങ്ങളായി പരിണമിച്ചു. അവരുടെ ഏറ്റവും സമഗ്രമായ ശില്പം ടാരോട്ട് ഗാർഡൻ ആയിരുന്നു. വലിയ ഒരു ശില്പ ഉദ്യാനം, വീടിന്റെ വലിപ്പത്തിലുള്ള സൃഷ്ടികൾ വരെയുള്ള നിരവധി ശില്പങ്ങൾ എന്നിവയും അവർ നിർമ്മിച്ചിരുന്നു. അവരുടെ സവിശേഷമായ ശൈലിയെ "ഔട്ട്‌സൈഡർ ആർട്ട്" എന്ന് വിളിക്കുന്നു. അവർക്ക് കലയിൽ ഔപചാരിക പരിശീലനം ഇല്ലായിരുന്നുവെങ്കിലും[1] സമകാലികരായ മറ്റു പല കലാകാരന്മാരുമായും, എഴുത്തുകാർ, സംഗീതസംവിധായകർ എന്നിവരുമായും സ്വതന്ത്രമായി ബന്ധപ്പെട്ടിരുന്നു.[7]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Neal, Jane (26 Feb 2008). "Niki de Saint Phalle: The power of playfulness". Telegraph.co.uk (in ഇംഗ്ലീഷ്). Retrieved 2017-04-18.
  2. "January 2017 - Niki Charitable Art Foundation". Niki Charitable Art Foundation. Retrieved 2017-04-13.
  3. "Video Clips". Niki Charitable Art Foundation. Niki Charitable Art Foundation (NCAF). Retrieved 2017-04-18.
  4. Bidaud, Samuel (2018). "[Établissement public de la Réunion des musées nationaux et du Grand Palais des Champs-Élysées/Musée Hergé (éds.) Hergé, catalogue de l'exposition au Grand Palais]". Études romanes de Brno (1): 165–167. doi:10.5817/erb2018-1-10. ISSN 1803-7399.
  5. Pacquement, Alfred (2003). Saint Phalle, Niki de. Oxford Art Online. Oxford University Press.
  6. Christiane., Weidemann, (2008). 50 women artists you should know. Larass, Petra., Klier, Melanie, 1970-. Munich: Prestel. ISBN 9783791339566. OCLC 195744889.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  7. Pacquement, Alfred (2003). Saint Phalle, Niki de. Oxford Art Online. Oxford University Press.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]