നിക്കോള ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nicola Jackson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nicola Jackson
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Nicola Clare Jackson
National team യുണൈറ്റഡ് കിങ്ഡം
ജനനം (1984-02-19) 19 ഫെബ്രുവരി 1984  (37 വയസ്സ്)
ഉയരം1.75 മീ (5 അടി 9 in)[1]
ഭാരം52 കി.g (115 lb; 8.2 st)
Sport
കായികയിനംSwimming
StrokesFreestyle, butterfly
ClubDerwentside ASC

ഒരു ബ്രിട്ടീഷ് മുൻ മത്സര നീന്തൽതാരമാണ് നിക്കോള ക്ലെയർ ജാക്സൺ (ജനനം: 19 ഫെബ്രുവരി 1984) [2]. അവർ റിലേ മത്സരങ്ങളിൽ രണ്ട് ലോക ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു.

നീന്തൽ ജീവിതം[തിരുത്തുക]

1999-ൽ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ജാക്സൺ ലോക ഷോർട്ട് കോഴ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. അടുത്ത വർഷം, 2000 ഫിന വേൾഡ് നീന്തൽ ചാമ്പ്യൻഷിപ്പിൽ (25 മീറ്റർ) 50 മീറ്റർ ബട്ടർഫ്ലൈയിൽ വെങ്കലവും ഗ്രേറ്റ് ബ്രിട്ടന്റെ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിന്റെ ഭാഗമായി സ്വർണ്ണ മെഡലും നേടി.[3]ആറാം സ്ഥാനത്തെത്തിയ ഗ്രേറ്റ് ബ്രിട്ടന്റെ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിലെ അംഗമായി ജാക്സൺ സിഡ്നിയിൽ 2000-ലെ സമ്മർ ഒളിമ്പിക്സിൽ നീന്തി.[1] 2001-ലെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഒരു ലോംഗ് കോഴ്‌സ് ചാമ്പ്യൻഷിപ്പിൽ അവരുടെ ഏക അന്താരാഷ്ട്ര മെഡൽ നേടി.[4]

1999-ൽ എ‌എസ്‌എ ദേശീയ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബട്ടർഫ്ലൈ കിരീടം നേടി.[5]ജാക്സൺ ഡർഹാം സർവകലാശാലയിൽ (കോളിംഗ്വുഡ് കോളേജ്) നിന്ന് വിദ്യാഭ്യാസം നേടി. [6] നിക്കോള ബ്രിട്ടീഷ് നീന്തൽ താരം ജോവാൻ ജാക്സന്റെ സഹോദരിയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Nicola Jackson Biography and Olympic Results". മൂലതാളിൽ നിന്നും 18 April 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 January 2010.
  2. "British Olympic Association". ശേഖരിച്ചത് 5 January 2010.
  3. "The Road to Athens- Nicola Jackson". ശേഖരിച്ചത് 5 January 2010.
  4. "History of FINA - Women's Events" (PDF). ശേഖരിച്ചത് 5 January 2010.
  5. ""For the Record." Times, 10 July 1999, p. 36". Times Digital Archive.
  6. "Sport". Durham University Weblines (via Internet Wayback Machine). September 2001. മൂലതാളിൽ നിന്നും 2002-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 May 2019.
"https://ml.wikipedia.org/w/index.php?title=നിക്കോള_ജാക്സൺ&oldid=3457617" എന്ന താളിൽനിന്ന് ശേഖരിച്ചത്