നിക്കോൾ ടോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nicholle Tom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിക്കോൾ ടോം
Tom at the screening of the music video "I'm Gonna Make You Love Me", February 26, 2009
ജനനം (1978-03-23) മാർച്ച് 23, 1978  (46 വയസ്സ്)
തൊഴിൽActress
സജീവ കാലം1990–present
ബന്ധുക്കൾHeather Tom (sister)
David Tom (twin brother)

നിക്കോൾ മാരി ടോം (ജനനം: മാർച്ച് 23, 1978) ഒരു അമേരിക്കൻ അഭിനേത്രിയാണ്.

ബീതോവൻ (1992) എന്ന ഹാസ്യ കുടുംബചിത്രത്തിലെ റൈസ് ന്യൂട്ടൺ എന്ന കഥാപാത്രം, ഈ ചലച്ചിത്ര പരമ്പരകളിലെ രണ്ടാമത്തെ ചിത്രമായ ബീറ്റോവൻസ് 2 (1993), ബതോവൻ (1994–1995), ദി നാനി എന്ന ടെലിവിഷൻ പരമ്പരയിലെ മാഗി ഷെഫീൽഡ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് നിക്കോൾ ടോം എന്ന അഭിനേത്രി കൂടുതലായി അറിയപ്പെടുന്നത്. ഡിസി ആനിമേറ്റഡ് യൂണിവേഴ്സിന്റെ സൂപ്പർഗേൾ എന്ന പരമ്പരിയലെ കഥാപാത്രത്തിന് ശബ്ദം നൽകിയതിലൂടെയും അവർ ഏറെ പ്രശസ്തയാണ്.

ആദ്യകാലം[തിരുത്തുക]

ഇല്ലിനോയിയിലെ ഹിൻസ്‌ഡെയ്‌ലിൽ ചാൾസ്, മാരി ടോം എന്നിവരുടെ പുത്രിയായി നിക്കോൾ ടോം ജനിച്ചു. അമേരിക്കൻ ടെലിവിഷൻ ഓപ്പറയായ ദ യംഗ് ആന്റ് ദി റെസ്റ്റ്‌ലെസിലെ ബില്ലി അബോട്ട് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഡേവിഡ് ടോം അവരുടെ ഇരട്ട സഹോദരനും ദ ബോൾഡ് ആന്റ് ദ ബ്യൂട്ടിഫുൾ എന്ന സോപ്പ് ഓപ്പറയിലെ കാത്തി ലോഗൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹെതർ ടോം അവരുടെ മൂത്ത സഹോദരിയുമാണ്.

ഔദ്യോഗികജീവിതം[തിരുത്തുക]


1992 ൽ ബെവർലി ഹിൽസ്, 90210 എന്ന നാടകീയ പരമ്പരയിൽ സ്കോട്ട് സ്കാൻലോൺ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ സ്യൂ എന്ന ചെറിയ വേഷം ചെയ്തു. 1992 ലും 1993 ലും വിജയകരമായ കുടുംബ സിനിമകളായ ബീതോവൻ, ബീതോവന്റെ രണ്ടാം ഭാഗം എന്നിവയിൽ റൈസ് ന്യൂട്ടൺ എന്ന കഥാപാത്രമായി അഭിനയിച്ചു. വളർച്ചാവേളയിൽ സിനിമയിലെ നിർദ്ദിഷ്ട വേഷത്തിന് അനുയോജ്യമല്ലാത്ത ആകാരമാറ്റം സംഭവിച്ചതിനാൽ ചിത്രത്തിന്റെ പീന്നീടുള്ള തുടർച്ചകളിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും സ്പിൻ‌ഓഫ് എന്ന ഇതിന്റെ കാർട്ടൂൺ രൂപത്തിൽ റൈസിന്റെ ശബ്ദമായി ഈ വേഷം ആവർത്തിച്ചിരുന്നു. 1993 മുതൽ 1999 വരെയുള്ള കാലഘട്ടത്തിൽ ടെലിവിഷൻ പരമ്പരയായ നാനിയിൽ മിസ്റ്റർ ഷെഫീൽഡ് എന്ന കഥാപാത്രത്തിന്റെ മൂത്ത മകളായ മാഗി ഷെഫീൽഡിന്റെ വേഷം അവതിരപ്പിക്കാനുള്ള അവസരം ലഭിച്ചു. 1998 മുതൽ 2006 വരെ ഡിസി ആനിമേറ്റഡ് യൂണിവേഴ്സിലിന്റെ സൂപ്പർഗേൾ എന്ന പരമ്പരയിൽ അവർ ശബ്ദം നൽകിയിരുന്നു. 2000 ൽ, ഫോക്സ് ഫാമിലി ടെലിവിഷൻ ചിത്രമായ ഐസ് ഏഞ്ചലിൽ സാറാ ബ്രയാൻ എന്ന കഥാപാത്രമായി അഭിനയിക്കുകയും പാനിക് എന്ന ക്രൈം സിനിമയിൽ ട്രേസി എന്ന കഥാപാത്രമായും അവർ വേഷങ്ങൾ ചെയ്തിരുന്നു. 2001 ൽ ഒരു കൗമാരക്കാരിയായ റിപ്പോർട്ടർ കാസ്സിയെ ദി പ്രിൻസസ് ഡയറീസ് എന്ന ചിത്രത്തിൽ അവതരിപ്പിച്ചു.

2006-ൽ ഇൻഡിപെൻഡന്റ് ഫിലിം ചാനലിന്റെ (ഐ.എഫ്.സി) ദി മൈനർ അക്വിപ്ലിമെന്റ്സ് ഓഫ് ജാക്കി വുഡ്മാൻ എന്ന പേരിലുള്ള ഹാസ്യ പരമ്പരയിൽ താര എന്ന കഥാപാത്രമായി അഭിനയിച്ചു. 2007 സെപ്റ്റംബർ 20 ൻ ബേൺ നോട്ടീസ് എന്ന പരമ്പരയുടെ എപ്പിസോഡായ "ലൂസ് എൻഡ്സ്" ൽ നിക്കോൾ ടോം ഒരു ചെറിയ വേഷം ചെയ്തു.[1]

2008 മാർച്ച് മാസത്തിൽ, ഹെർ ഒൺലി ചൈൽഡ് എന്ന ലൈഫ് ടൈം സിനിമയിൽ അഭിനയിക്കുകയും 2008 മാർച്ച് 22 ന് ഈ സിനിമയുടെ പ്രഥമ പ്രദർശനം നടക്കുകയും ചെയ്തു. ഡാമേജ്ഡ് എന്ന പരമ്പരയുടെ 2008 മെയ് 4 ലെ കോൾഡ് കേസ് എന്ന ഒരു എപ്പിസോഡിൽ അവർ സഹോദരൻ ഡേവിഡിനൊപ്പം ഒരു അതിഥി വേഷത്തിൽ അഭിനയിച്ചു.

അഭിനയരംഗം[തിരുത്തുക]

സിനിമകൾ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1992 ബീതോവൻ റൈസ് ന്യൂട്ടൺ
1993 ബീതോവൻസ് 2ന്റ് റൈസ് ന്യൂട്ടൺ
1994 സീസൺ ഓഫ് ചേഞ്ച് സാലി മേ പാർക്കർ
1996 വാട്ട് കൈന്റ് ഓഫ് മദർ ആർ യു? കെല്ലി ജാംസൺ
1999 സ്റ്റെർലിങ്ങ് ചേസ് അലെക്സിസ്
2000 അർബൻ കയോസ് തിയറി ദ ഗേൾ ഹ്രസ്വ ചിത്രം
2000 പാനിക് ട്രേസി
2000 റേവ് സാഡീ
2001 റോബ്ബീസ് ബ്രദർ ആൻഡ്രിയ
2001 ദ പ്രിൻസ് ഡയറീസ് കൌമാരക്കാരിയായ റിപ്പോർട്ടർ കാസി
2003 മീ അമോർ മി ഡൽസ് Chickpea ഹ്രസ്വ ചിത്രം
2004 ദ ബുക്ക് ഓഫ് റൂത്ത് റൂത്ത്
2005 ഇൻ മെമ്മറി ഓഫ് മൈ ഫാദർ നിക്കോൾ
2006 ബോട്ടം അപ് പെന്നി ധൂ
2006 സ്ട്രേഞ്ച കേസ് ഓഫ് ഡോ. ജെക്കിൽ ആന്റ് മി. ഹൈഡ് കാർല ഹോഡ്ഗ്കിസ്
2010 മൈ ഫാമില സീക്രട്ട് ലാറാ ഡാർസി
2011 ജസ്റ്റ് ലൈക് ഹെർ ആഷ്ലി മാർസ്റ്റൺ ഹ്രസ്വ ചിത്രം
2012 ഹാങ്ങ് ലൂസ് നിക്കി
2014 മി കൊറാസൺ ബെക്ക ഹ്രസ്വ ചിത്രം
2014 പ്രൈവറ്റ് നമ്പർ കാതറിൻ ലേൻ
2014 3's എ കപ്പിൾ മിഷേൽ Post-production
2015 സാത്താൻസ് റിട്ടേൺ കാത്തി Post-production
2017 ദ സ്റ്റെർലിങ്ങ് ചേസ് അലെക്സിസ്
2017 എഫ് ദ പ്രോം Principal Statszill

ടെലിവിഷൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. TV Guide, December 2008
"https://ml.wikipedia.org/w/index.php?title=നിക്കോൾ_ടോം&oldid=3297206" എന്ന താളിൽനിന്ന് ശേഖരിച്ചത്