നിയാം മക്കാർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Niamh McCarthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Niamh McCarthy
വ്യക്തിവിവരങ്ങൾ
ദേശീയതIrish
ജനനം (1994-01-04) 4 ജനുവരി 1994  (30 വയസ്സ്)
County Cork, Ireland
താമസംCounty Cork, Ireland
Sport
കായികയിനംPara-athletics
Disability classF41
Event(s)Discus throw
ക്ലബ്Leevale Athletic Club
നേട്ടങ്ങൾ
Personal best(s)31.76 m[1]
32.67 m (unofficial)[2]

നിയാം മക്കാർത്തി (ജനനം: ജനുവരി 4, 1994) ഒരു ഐറിഷ് പാരാലിമ്പിക് ഡിസ്കസ് ത്രോവറാണ്. എഫ് 41 ക്ലാസിഫിക്കേഷനിൽ മത്സരിക്കുന്നു. ഇത് പൊക്കം കുറഞ്ഞ വ്യക്തികൾക്കുള്ള വർഗ്ഗീകരണമാണ്. [2][3]അവരുടെ ക്ലാസിഫിക്കേഷനിൽ 2018 യൂറോപ്യൻ ചാമ്പ്യനാണ് അവർ. 2018 ഓഗസ്റ്റ് വരെ 31.76 മീറ്ററിൽ യൂറോപ്യൻ റെക്കോർഡ് ഉടമയുമാണ്.[1]

കരിയർ[തിരുത്തുക]

2016-ലെ സമ്മർ പാരാലിമ്പിക്‌സിൽ വെള്ളി നേടുന്നതിനുമുമ്പ് ലോക, യൂറോപ്യൻ മെഡലുകൾ നേടിയ മക്കാർത്തി 2013-ൽ ഡിസ്കസ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി.[4][5][6]

2018 ഓഗസ്റ്റിൽ ബെർലിനിൽ നടന്ന യൂറോപ്യൻ പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മക്കാർത്തി സ്വർണം നേടി, 31.76 മീറ്റർ പുതിയ യൂറോപ്യൻ റെക്കോർഡ് സ്ഥാപിച്ചു.[1][7]

സ്വകാര്യ ജീവിതം[തിരുത്തുക]

മക്കാർത്തി ഇംഗ്ലണ്ടിലും ഫ്രാൻസിലും താമസിച്ചു. [8]യൂണിവേഴ്സിറ്റി കോളേജ് കോർക്കിലെ ബയോളജിക്കൽ ആൻഡ് കെമിക്കൽ സയൻസസിന്റെ മുൻ വിദ്യാർത്ഥിയാണ്. അവർ സ്കൈ ഡൈവിംഗും പരിശീലിക്കുന്നു.[8][9] അവർക്ക് ഹൃസ്വകായത്വം, ലോർഡോസിസ് [8]എന്നിവ ഉണ്ട്. എഫ് 41 വർഗ്ഗീകരണ ഇവന്റുകളിൽ മത്സരിക്കുന്നു. [8] ഇത് 140 സെന്റിമീറ്ററിൽ താഴെയുള്ള (4 അടി 7 ഇഞ്ച്) ഉയരമുള്ള സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്.

2018 പാരാ അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിലേക്ക് ഐറിഷ് പ്രസ്സുകളോ ടിവി ചാനലുകളോ ഒരു പത്രപ്രവർത്തകരെയും അയച്ചിട്ടില്ലെന്ന് കണ്ടെത്തിയതിന് ശേഷം നിയാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ചാമ്പ്യൻഷിപ്പുകൾ സ്വയം കവർ ചെയ്യാൻ തീരുമാനിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Berlin 2018 World Para Athletics European Championships - WOMEN'S DISCUS THROW F41 - FINAL (pdf) (Report). 2018 World Para Athletics European Championships.
  2. 2.0 2.1 "Meet Niamh McCarthy, possibly the world's fastest learning discus thrower - SportsJOE.ie". Archived from the original on 2016-09-12. Retrieved 2020-07-23.
  3. "Niamh McCarthy RIO". Archived from the original on 2020-07-24. Retrieved 2020-07-23.
  4. "Niamh McCarthy scoops stunning discus silver". RTÉ News. 2016-09-15.
  5. ""I got what I came here for" - Niamh McCarthy relishes silver medal victory in Rio".[പ്രവർത്തിക്കാത്ത കണ്ണി]
  6. Bailey, Ryan. "Niamh McCarthy wins Ireland's second Paralympic medal of the day".
  7. O'Dea, Arthur James (20 September 2018). "'This Is Elite Level Sport. Being A Paralympic Athlete Isn't Just A Hobby'". Archived from the original on 22 September 2018. Retrieved 22 September 2018.
  8. 8.0 8.1 8.2 8.3 "MCCARTHY Niamh". paralympic.org.
  9. "Silver for McCarthy & bronze for Streimikyte rounds off another successful day for Ireland at Europeans". Archived from the original on 2020-07-23. Retrieved 2020-07-23.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിയാം_മക്കാർത്തി&oldid=4073949" എന്ന താളിൽനിന്ന് ശേഖരിച്ചത്