ന്യൂ ലാനാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(New Lanark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
New Lanark
New Lanark Mill Hotel and Waterhouses by River Clyde
Population 200 (approx.)
Council area South Lanarkshire
Lieutenancy area Lanarkshire
Country Scotland
Sovereign state United Kingdom
Post town LANARK
Postcode district ML11
Dialling code 01555
Police Strathclyde
Fire Strathclyde
Ambulance Scottish
EU Parliament Scotland
UK Parliament Lanark and Hamilton East
Scottish Parliament Clydesdale
List of places: UK • Scotland •
New Lanark
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം യുണൈറ്റഡ് കിങ്ഡം Edit this on Wikidata
മാനദണ്ഡം ii, iv, vi[1]
അവലംബം 429
നിർദ്ദേശാങ്കം 55°40′N 3°47′W / 55.66°N 3.78°W / 55.66; -3.78
രേഖപ്പെടുത്തിയത് 2001 (25th വിഭാഗം)

സ്കോട്ലാന്റിലെ ഗ്ലാസ്ഗോവിൽനിന്നും 40 കിലോമീറ്റർ തെക്ക് കിഴക്കായി ലാനാർക്ക്ഷെയറിൽ, ലാനാർക്കിൽനിന്നും 2.2 കിലോമീറ്റർ അകലെയായുള്ള ഒരു വില്ലേജാണ് ന്യൂ ലാനാർക്ക്. റിവർ ക്ലൈഡ‍ിന്റെ തീരത്താണീ ഗ്രാമം. 1786 ൽ ഡേവിഡ് ഡെയ്ൽ ആണ് ഈ ഗ്രാമം നിർമ്മിച്ചത്. കോട്ടൺ മില്ലുകളും മില്ലുകളിൽ ജോലിചെയ്യുന്നവർക്കുള്ള വീടുകളും അദ്ദേഹം നിർമ്മിച്ചു. റിവർ കൈഡിലെ വെള്ളച്ചാട്ടങ്ങളിൽ നിന്നുള്ള ജലശക്തിയുപയോഗിച്ച് മില്ലുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇംഗ്ലീഷ് കണ്ടുപിടിത്തക്കാരനും വ്യവസായിയുമായ റിച്ചാർഡ് ആർക്ക്റൈറ്റിന്റെ പാർട്ണർഷിപ്പിലാണ് ഡെയ്ൽ മില്ല് നിർമ്മിച്ചത്. ഡെയ്‍ലിന്റെ മരുമകനായ റോബർട്ട് ഓവെൻ, വെയ്ൽസ് ഫിലാൻത്രോപ്പിസ്റ്റും സോഷ്യൽ റിഫോർമ്മറുമായിരുന്നു. ഇവരുടെ നേതൃത്വത്തിൽ ന്യൂ ലാനാർക്കിലെ ബിസിനസ്സ് വിജയകരമായി പ്രവർത്തിച്ചു. ഇത് വളരെ നേരത്തേയുള്ള പ്ലാൻഡ് സെറ്റിൽമെന്റിന്റെ നല്ല ഉദാഹരണമായി മാറി. കൂടാതെ അർബൻപ്ലാനിങ്ങിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിമാറി.[2] 

1968 വരെ ന്യൂ ലാനാർക്ക് മില്ലുകൾ പ്രവർത്തിച്ചിരുന്നു. അതിനുശേഷം പ്രതാപം നഷ്ടപ്പെട്ടു. 1974 ൽ ന്യൂലാനാർക്ക് കൺസർവേഷൻ ട്രസ്റ്റ്(ഇന്ന് ന്യൂലാനാർക്ക് ട്രസ്റ്റ് എന്നറിയപ്പെടുന്നു) രൂപംകൊണ്ടു. ഈ ട്രസ്റ്റ് വില്ലേജിന്റെ നാശനം തടയുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2006 കെട്ടിടങ്ങളെല്ലാം പുനരുദ്ധാരണനടത്തുകയും ഇവിടം ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുകയും ചെയ്തു. സ്ക്കോട്ലാന്റിലെ ആറ് യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിൽ പ്രധാന സ്ഥാനമാണിതിനുള്ളത്. യൂറോപ്യൻ റൂട്ട് ഓഫ് ഇന്റസ്ട്രിയൽ ഹെരിറ്റേജിന്റെ മൂലസ്ഥാനവും ഇതാണ്.

ചിത്രശാല[തിരുത്തുക]

References[തിരുത്തുക]

  1. http://whc.unesco.org/en/list/429.
  2. Bell, Colin and Rose (1972) City Fathers: The Early History of Town Planning in Britain.
"https://ml.wikipedia.org/w/index.php?title=ന്യൂ_ലാനാർക്ക്&oldid=2534148" എന്ന താളിൽനിന്നു ശേഖരിച്ചത്