നെവാ നദി

Coordinates: 59°57′50″N 30°13′20″E / 59.96389°N 30.22222°E / 59.96389; 30.22222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neva River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെവാ നദി
മഞ്ഞുമൂടിയ നെവാ നദിക്കരയിൽ സൂര്യാസ്തമയം
നെവാ നദിയുടെ സ്ഥാനം
നദിയുടെ പേര്Peка Нева
Countryദി റഷ്യൻ ഫെഡറേഷൻ
Regionലെനിൻഗ്രാഡ് ഒബ്ലാസ്റ്റ്, സെന്റ് പീറ്റേഴ്‌സ്ബർഗ്
Citiesഷ്ലിസെൽബർഗ്, കിറോവ്സ്ക്, ഒട്രാഡ്‌നോയ്, സെന്റ് പീറ്റേഴ്സ്ബർഗ്
Physical characteristics
പ്രധാന സ്രോതസ്സ്ലഡോഗ തടാകം
4.3 m (14 ft)
59°57′10″N 31°02′10″E / 59.95278°N 31.03611°E / 59.95278; 31.03611
നദീമുഖംനെവാ ബേ
0 m (0 ft)
59°57′50″N 30°13′20″E / 59.96389°N 30.22222°E / 59.96389; 30.22222
നീളം74 km (46 mi)
വീതി
  • Minimum width:
    210 metres (690 ft)


Discharge
  • Average rate:
    2,500 m3/s (88,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി281,000 km2 (108,000 sq mi)
പോഷകനദികൾ
Basin of Neva River

വടക്കുപടിഞ്ഞാറൻ റഷ്യയിലെ ഒരു നദിയാണ് നെവാ നദി.(Russian: Нева́, IPA: [nʲɪˈva]; Finnish: Nëvii) ലഡോഗ തടാകത്തിൽ നിന്ന് ലെനിൻഗ്രാഡ് ഒബ്ലാസ്റ്റിന്റെ പടിഞ്ഞാറൻ ഭാഗത്തിലൂടെ (ഇൻഗ്രിയയുടെ ചരിത്ര പ്രദേശം) ഗൾഫ് ഓഫ് ഫിൻലാൻഡിലെ നെവാ ഉൾക്കടലിലേക്ക് ഒഴുകുന്നു. 74 കിലോമീറ്റർ (46 മൈൽ) ദൈർഘ്യമുള്ള നീളം ഉണ്ടായിരുന്നിട്ടും, ശരാശരി ഡിസ്ചാർജിന്റെ കാര്യത്തിൽ യൂറോപ്പിലെ നാലാമത്തെ വലിയ നദിയാണിത് (വോൾഗ, ഡാന്യൂബ്, റൈൻ നദി എന്നിവയ്ക്ക് ശേഷം).[1]

ലഡോഗ തടാകത്തിൽ നിന്ന് ഒഴുകുന്ന ഒരേയൊരു നദിയാണ് നെവ. സെന്റ് പീറ്റേഴ്‌സ്ബർഗ് നഗരം, മൂന്ന് ചെറിയ പട്ടണങ്ങളായ ഷ്ലിസെൽബർഗ്, കിറോവ്സ്ക്, ഒട്രാഡ്‌നോയ്, ഡസൻ കണക്കിന് ജനവാസപ്രദേശങ്ങൾ എന്നിവയിലൂടെ ഈ നദി ഒഴുകുന്നു. വോൾഗ-ബാൾട്ടിക് ജലപാതയുടെയും വൈറ്റ് സീ - ബാൾട്ടിക് കനാലിന്റെയും ഭാഗമാണ് ഈ നദി. അലക്സാണ്ടർ നെവ്സ്കിക്ക് അദ്ദേഹത്തിന് പേര് നൽകിയ 1240-ലെ നെവാ യുദ്ധം, 1703-ൽ സെന്റ് പീറ്റേഴ്സ്ബർഗ് സ്ഥാപനം, രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ സൈന്യത്തിന്റെ ലെനിൻഗ്രാഡ് ഉപരോധം എന്നിവ ഉൾപ്പെടെ നിരവധി പ്രധാന ചരിത്ര സംഭവങ്ങളുടെ ഒരു സ്ഥലമാണിത്. ബൈസാന്റിയയും സ്കാൻഡിനേവിയയും തമ്മിലുള്ള വ്യാപാരത്തിൽ നെവാ നദി ഒരു പ്രധാന പങ്ക് വഹിച്ചു.

പദോല്പത്തി[തിരുത്തുക]

നെവ നദിയുടെ തീരത്ത് ആദ്യം താമസിച്ചിരുന്നത് ഫിന്നിക് ജനതയായിരുന്നു. സമാനമായ അർത്ഥങ്ങളുള്ള നെവ എന്ന പദം ഫിന്നിക് ഭാഷയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഫിന്നിഷ് ഭാഷയിൽ നെവ എന്ന പദത്തിന്റെ അർത്ഥം പൂവർ ഫെൻ എന്നാണ്. അത് കരേലിയൻ ഭാഷയിൽ ജലപ്രവാഹം (നെവ), എസ്റ്റോണിയൻ ഭാഷയിൽ ജലപാത (നെവാ) എന്നിവയാകുന്നു.[2]

പുതിയത് എന്നർത്ഥമുള്ള ഇന്തോ-യൂറോപ്യൻ നാമവിശേഷണത്തിൽ നിന്നാണ് ഈ പേര് ഉണ്ടായതെന്നും വാദമുണ്ട്. ബിസി 1350 ഓടെ നദി ഒഴുകാൻ തുടങ്ങി. എന്നിരുന്നാലും, എട്ടാം നൂറ്റാണ്ടിൽ സ്കാൻഡിനേവിയൻ വ്യാപാരികളും സ്ലാവുകളും ഈ പ്രദേശത്തേക്ക് പ്രവേശിക്കാൻ തുടങ്ങുന്നതിനുമുമ്പ്, പ്രദേശത്തിന്റെ സ്ഥലനാമങ്ങൾ ഈ പ്രദേശത്തെ ഇന്തോ-യൂറോപ്യൻ സ്വാധീനത്തെ പിന്തുണയ്ക്കുന്നില്ല.[2]

വിവരണം[തിരുത്തുക]

ഡെൽറ്റയുടെ ചരിത്രം[തിരുത്തുക]

300–400 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പാലിയോസോയിക്കിൽ, നെവാ നദിയുടെ ആധുനിക ഡെൽറ്റയുടെ മുഴുവൻ പ്രദേശവും കടലിനാൽ മൂടപ്പെട്ടിരുന്നു. ഹിമാനിയുടെ പ്രവർത്തനത്തിന്റെ ഫലമായി ആധുനിക കാലത്ത് സമുദ്രനിരപ്പിൻറെ മുകളിലുള്ള പ്രദേശത്തിൽ ഉയരവ്യത്യാസങ്ങൾ രൂപപ്പെട്ടു. ഈ ഭാഗം ലിറ്റോറിന കടലായി മാറി. ഇതിന്റെ ജലനിരപ്പ് ബാൾട്ടിക് കടലിന്റെ ഇന്നത്തെ ഉയർച്ചയെക്കാൾ 7 മുതൽ 9 മീറ്റർ വരെ (23 മുതൽ 30 അടി വരെ) കൂടുതലാണ്. ടോസ്ന നദി നെവയുടെ പുതിയതായി രൂപംകൊണ്ട മണൽത്തിട്ടയിൽ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ലിറ്റോറിനൽ കടലിലേക്ക് ഒഴുകുകയായിരുന്നു. കരേലിയൻ ഇസ്ത്മസിന്റെ വടക്ക് ഭാഗത്ത്, ലിറ്റോറിന കടൽ ലഡോഗ തടാകവുമായി വിശാലമായ കടലിടുക്കിലൂടെ ഒന്നിച്ചു. എംഗ നദി കിഴക്ക്, നെവാ നദിയുടെ പുതിയ ഉറവിടത്തിനടുത്തുള്ള ലഡോഗ തടാകത്തിലേക്ക് ഒഴുകുമ്പോൾ ടോസ്നയുടെ തടത്തിൽ നിന്ന് എംഗയെ വേർപെടുത്തുന്നു.[3]

ആധുനിക ലഡോഗ തടാകത്തിന് സമീപം, കര അതിവേഗം ഉയർന്നു. ഒരു ജലസംഭരണി രൂപപ്പെട്ടതിന്റെ ഫലമായി ജലനിരപ്പ് ഉയരാൻ തുടങ്ങി. ഒടുവിൽ എംഗാ താഴ്‌വരയിൽ വെള്ളപ്പൊക്കമുണ്ടായി. ടോസ്ന നദിയുടെ താഴ്‌വരയിലേക്ക് അതിക്രമിച്ചു കയറി. ആധുനിക നെവയിലെ ഇവാനോവോ ദ്രുതധാരകൾ പ്രതിബന്ധങ്ങളെ തകർത്തു കൊണ്ട് മുന്നേറി ഒരു മേഖല സൃഷ്ടിച്ചു. ക്രി.മു 2000-നടുത്ത് നെവ അതിന്റെ പോഷകനദികളായ ടോസ്നയും എംഗയും ചേർന്നാണ് സൃഷ്ടിക്കപ്പെട്ടത്. ചില പുതിയ വസ്തുതകൾ അനുസരിച്ച്, ബിസി 1410–1250 ലാണ് ഇത് സംഭവിച്ചത്. നെവ പിന്നീട് പുതുമയുള്ള നദിയായായി മാറി. [4] നെവയുടെ താഴ്‌വര ഗ്ലേഷ്യൽ, പോസ്റ്റ്-ഗ്ലേഷ്യൽ അവശിഷ്ടങ്ങളാൽ രൂപം കൊള്ളുന്നു. കഴിഞ്ഞ 2500 വർഷങ്ങളിൽ ഇതിന് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. [5] അക്കാലത്ത് നെവയുടെ ഡെൽറ്റ രൂപപ്പെട്ടു. ഇത് യഥാർത്ഥത്തിൽ സ്യൂഡോഡെൽറ്റയാണ്. കാരണം ഇത് രൂപംകൊണ്ടത് നദി വസ്തുക്കളുടെ ശേഖരണത്തിലൂടെയല്ല, മറിച്ച് മുൻകാല അവസാദങ്ങളിലൂടെയാണ്.[6]

അവലംബം[തിരുത്തുക]

  1. Kukushkina, Nataliya (2012-01-25). "The Neva. Basin of the river". {{cite journal}}: Cite journal requires |journal= (help)
  2. 2.0 2.1 Kallio, Petri. "Muinaiskarjalan uralilainen tausta". Academia.
  3. Wefer, Gerold (2002). Climate development and history of the North Atlantic realm. Springer. pp. 217–219. ISBN 3-540-43201-9.
  4. Saarnisto, Matti; Grönlund, Tuulikki (1996). "Shoreline displacement of Lake Ladoga — new data from Kilpolansaari". Hydrobiologia. 322 (1–3): 205–215. doi:10.1007/BF00031829.
  5. Darinskii, A.V. (1982). География Ленинграда [Geography of Leningrad]. Lenizdat. pp. 12–18.
  6. St. Petersburg: Encyclopedia. – Moscow: Russian Political Encyclopedia. 2006 ISBN 5-8110-0107-X

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെവാ_നദി&oldid=3364150" എന്ന താളിൽനിന്ന് ശേഖരിച്ചത്