നെല്ലി കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nellie massacre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെല്ലി കൂട്ടക്കൊല
Assam is located in India
Assam
Assam
Assam (India)
സ്ഥലംAssam, India
നിർദ്ദേശാങ്കം26°06′41″N 92°19′02″E / 26.111483°N 92.317253°E / 26.111483; 92.317253
തീയതി18 February 1983
ആക്രമണലക്ഷ്യംBengali
ആക്രമണത്തിന്റെ തരം
Deportation, mass murder
മരിച്ചവർ2,191

1983 ഫെബ്രുവരി 18ന് അസമിൽ ബംഗ്ലാദേശിൽനിന്നു അനധികൃതമായി കുടിയേറിയവരെന്നും, വിദേശികളെന്നും കാരണം പറഞ്ഞ് 2,191 പേരുടെ കൂട്ടക്കൊലക്കിടയാക്കിയ സംഭവമാണ് നെല്ലി കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നത്[1][2][3]. കലാപത്തിൽ, നെല്ലി ഉൾപ്പെടുന്ന 14 സമീപസ്ഥ ഗ്രാമങ്ങളിലെ മനുഷ്യരാണ് തദ്ദേശീയതയുടെ ഇരകളായി കൂട്ടക്കുരുതി ചെയ്യപ്പെട്ടത്. കുരുതിക്കിരയായ മനുഷ്യരുടെ ശരീരങ്ങൾ പ്രദേശത്തെ കുളങ്ങളിലും തോടുകളിലും ദിവസങ്ങളോളമാണ് ഒഴുകി നടന്നിരുന്നത്. ജീർണിച്ച മൃതദേഹങ്ങളുടെ സാന്നിധ്യം മൂലം പിന്നെ കുറേക്കാലത്തോളം അവിടുള്ളവർ മത്സ്യാഹാരം കഴിച്ചിരുന്നില്ല എന്നത് ഇതിന്റെ ഭീകരത വിളിച്ചോതുന്നു. [4]

ചരിത്ര പശ്ചാത്തലം[തിരുത്തുക]

വിഭജനകാലത്ത് അഭയാർത്ഥികളായെത്തിയവർ മാത്രമല്ല ആസാമിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകൾ മുതൽതന്നെ ആസാമിലേക്ക് കുടിയേറ്റമുണ്ടായിരുന്നു. അന്ന് ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ല. വ്യാപാരാവശ്യങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളും കുടിയേറ്റത്തിന് കാരണമായിരുന്നു. ഇങ്ങനെയെത്തിയ മുസ്ലീം മതവിഭാഗത്തിൽപെട്ടവരാണ് നെല്ലിയിലും പരിസരങ്ങളിലും തദ്ദേശീയരായ അസാമികളുടെ ആയുധങ്ങൾക്കിരയായത്.

മരണ നിരക്ക്[തിരുത്തുക]

3000 മുതൽ 5000 വരെ കവിയുമെന്നാണ് അനൗദ്യോഗിക കണക്ക്. നാടൻ തോക്കുകളും തീയിടാനുള്ള സാമഗ്രികളുമെല്ലാം കൊണ്ട് പാഞ്ഞടുത്ത കലാപകാരികൾക്കു മുന്നിൽ മുസ്‌ലിംകൾ ഗ്രാമങ്ങൾ വിട്ട് പലായനം ചെയ്യുകയായിരുന്നു. പാടങ്ങളെല്ലാം നശിപ്പിച്ചു. വീടുകളും ഉപകരണങ്ങളും തകർത്തു. ഓടി രക്ഷപ്പെടാനാവാതെ നിരവധി സ്ത്രീകളും കുട്ടികളും മരിച്ചുവീണു.

കാരണങ്ങൾ[തിരുത്തുക]

പല കാരണങ്ങൾ പറഞ്ഞാണ് കൂട്ടക്കൊല നടത്തിയത്. ആസാം ഗണ പരിഷത്ത് എന്ന സംഘടനയുടെ വിദ്യാർഥി പ്രസ്ഥാനമായ ഓൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ(എഎഎസ്‌യു) വിദേശ പൗരൻമാരെന്നു പറഞ്ഞ് 1979 മുതൽ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. വിദേശത്തു നിന്നുള്ള കുടിയേറ്റം തടയുക, അവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യം [5]. 1983 ജനുവരിയിൽ എഎഎസ്‌യു നേതാക്കളായ പ്രഫുല്ല കുമാർ മഹന്ത ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ഇന്ദിരാഗാന്ധി സർക്കാർ ഫെബ്രുവരി 14, 17, 20 തിയ്യതികളിൽ അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനപ്പെട്ട രണ്ടു പത്രങ്ങളായ അസം ട്രിബ്യൂണും ദൈനിക് അസമും ഇവരെ പിന്തുണച്ചുകൊണ്ട്, തങ്ങളുടെ വാദത്തിന് അനുകൂലമായ വാർത്തകൾ ഇവർ നൽകി.

വിദേശികളെന്ന പ്രചാരണത്തോടെ അവർ പ്രധാനമായും ലക്ഷ്യമിട്ടത് ബംഗാളി മുസ്‌ലിംകളെയായിരുന്നു. ഇത് മനസ്സിലാക്കിയ മുസ്‌ലികൾ ബഹിഷ്‌കരണം തള്ളുകയും ഫെബ്രുവരി 14 നു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയും ചെയ്തു. വോട്ട് ചെയ്തതോടെ തങ്ങളുടെ ഇന്ത്യൻ പൗരത്വം കൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു. ഇതാണ് മനുഷ്യത്വരഹിതമായ നെല്ലി കൂട്ടക്കൊലയ്ക്കുണ്ടായ പെട്ടെന്നുണ്ടായ കാരണം. [6]

കലാപ ബാധിത പ്രദേശങ്ങൾ[തിരുത്തുക]

നെല്ലി കൂട്ടക്കൊല അലിസിങ, ഖുലപതാർ, ബസുന്ധരി, ബദ്ഗുദ ബീൽ, ബദ്ഗുദ ഹബി, ബൊർജോല, ബുട്ടുണി, ഇന്ദുർമാരി, മാടി പാർബത്, മാടി പാർബത് നമ്പർ 8, മുളധരി, സിൽഫേറ്റ, ബൊർബോറി, നെല്ലി തുടങ്ങിയ 14 ഗ്രാമങ്ങളെയാണ് തുടച്ചുനീക്കിയത് [7]. ഈ ഗ്രാമങ്ങളിലെല്ലാം ഇപ്പോഴും കൂട്ടക്കൊലയുടെ അവശിഷ്ടങ്ങൾ കാണാം. സമീപ ഗ്രാമമായ ടിവ ട്രൈബിലും ബംഗാളി മുസ്‌ലിംകളെ ആക്രമിച്ചിരുന്നു. കലാപകാരികൾ ഗ്രാമങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി വളയുകയായിരുന്നു. ഇതുകാരണം ഓടിരക്ഷപ്പെടാൻ പോലും കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. [8]

അവലംബം[തിരുത്തുക]

  1. "...the majority of the participants were rural peasants belonging to mainstream communities, or from the lower strata of the caste system categorized as Scheduled Castes or Other Backward Classes." (Kimura 2013, പുറം. 5)
  2. Austin, Granville (1999). Working a Democratic Constitution - A History of the Indian Experience. New Delhi: Oxford University Press. p. 541. ISBN 019565610-5.
  3. "Killing for a homeland". The Economist. 24 August 2012.
  4. Oneindia Malayalam [1] ശേഖരിച്ചത് 2019 ജൂലൈ 16
  5. "Tripartite talks to review the implementation of the Assam Accord held in New Delhi on 31.05.2000". SATP. Retrieved 2 August 2012.
  6. തേജസ് ദിനപത്രം [2] ശേഖരിച്ചത് 2019 ജൂലൈ 16
  7. Rehman, Teresa (2006-09-30), "Nellie Revisited: The Horror's Nagging Shadow", Tehelka, archived from the original on 2006-11-11, retrieved 2008-02-19
  8. ദേശാഭിമാനി ദിനപത്രം [3] ശേഖരിച്ചത് 2019 ജൂലൈ 16
"https://ml.wikipedia.org/w/index.php?title=നെല്ലി_കൂട്ടക്കൊല&oldid=3942060" എന്ന താളിൽനിന്ന് ശേഖരിച്ചത്