നെക്രാജെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nekraje എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നെക്രാജെ
ഗ്രാമം
Nickname(s): 
തായൽ നെക്കര
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ10,806
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14

നെക്രാജെ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്.[2]

അതിരുകൾ[തിരുത്തുക]

ഉബ്രംഗള ഈ ഗ്രാമത്തിന്റെ വടക്കാണ്. കിഴക്ക് കാറഡുക്ക ഗ്രാമാതിർത്തിയാണ്.

ജനസംഖ്യ[തിരുത്തുക]

2001—ലെ കണക്കുപ്രകാരം India census, നെക്രാജെയിൽ10,806 ജനങ്ങളുണ്ട്. അതിൽ 5,348 പുരുഷന്മാരും 5,458 സ്ത്രീകളുമാണ്.[2]

ഭാഷ[തിരുത്തുക]

മറ്റു വടക്കൻ ഗ്രാമങ്ങളെപ്പോലെ നെക്രാജെയിലും മലയാളം, കന്നഡ എന്നീ ഭാഷകളാണ് പ്രധാന ഔദ്യോഗികഭാഷകൾ. തുളു, മറാത്തി എന്നീ ഭാഷകളും സംസാരിച്ചുവരുന്നു.

ഗതാഗതം[തിരുത്തുക]

സ്റ്റേറ്റ് ഹൈവേ 31 നെക്രാജെയുടെ പടിഞ്ഞാറു ഭാഗത്തുകൂടി കടന്നുപോകുന്നു. വടക്കോട്ട് ബദിയഡുക്ക, പുത്തൂർ, കുമ്പള എന്നീ സ്ഥലങ്ങളിലേയ്ക്കു പോകാൻ കഴിയും. ഈ റോഡിലൂടെ തെക്കോട്ടു പോയാൽ നെല്ലിക്കട്ടെ, എഡനീർ, ചെർക്കള വഴി കാസറഗോഡിനൊ മുള്ളേരിയയ്ക്കോ പോകാം. നെക്രാജെയുടെ വടക്കുഭാഗത്ത് കൂടി ബദിയഡുക്ക മുല്ലേരിയ റോഡ് കടന്നുപോകുന്നു. നെക്രാജെയിലെ പ്രധാന റോഡാണ് പൈക്ക-കാറഡുക്ക-മുള്ളേരിയ റോഡ്. നാരമ്പാടി-മാർപ്പനഡുക്ക റോഡ് മറ്റൊരു പ്രധാന റോഡ് ആകുന്നു. ചെന്നഡുക്ക റോഡ്, പൊട്ടിപ്പലം റോഡ്, ചെറൂണി റോഡ് എന്നിവ അപ്രധാന റോഡുകൾ ആണ്.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

 • പൈക്ക
 • നെല്ലിക്കട്ടെ
 • തയാൽ നെക്രാജെ
 • അർളഡുക്ക
 • ചൂരിപ്പള്ളം
 • നാരമ്പാടി
 • പിലാംകട്ട
 • പൊയ്യകണ്ടം
 • ചർളഡുക്ക

മതസ്ഥാപനങ്ങൾ[തിരുത്തുക]

തായൽ നെക്രാജെ ഖിളർ ജുമാ മസ്ജിദ്, സഹാദുൽ ഹുദാ മദ്രസ, ചിസ്തിയ ജുമ മസ്ജിത് അർളഡുക്കത്തുണ്ട്. സെന്റ് ജോൺ ഡി ബ്രിറ്റോ ചർച്ച് നാരമ്പാഡിയിലാണ്. നാരമ്പാടിയിലും പിലാംകട്ടയിലും ജുമ മസ്ജിദ് ഉണ്ട്.

Thayal Nekraje Juma Masjid Map https://goo.gl/maps/Q4dheMtdSrE2

[3]

അവലംബം[തിരുത്തുക]

 1. http://www.indiamapia.com/Kasargod/Nekraje.html
 2. 2.0 2.1 "Census of India : Villages with population 5000 & above". censusindia.gov.in. Government of India: Ministry of Home Affairs. ശേഖരിച്ചത് 2008-12-10.
 3. https://www.google.co.in/maps/place/Nekraje,+Kerala/@12.5569932,75.1028473,15z/data=!4m5!3m4!1s0x3ba484c4d877a341:0x80045c35c988e4e4!8m2!3d12.5496588!4d75.0903154
"https://ml.wikipedia.org/w/index.php?title=നെക്രാജെ&oldid=2803780" എന്ന താളിൽനിന്ന് ശേഖരിച്ചത്