നെഗ്രി വസ്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Negri body എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തലച്ചോറിന്റെ ഇലക്ട്രോൺ സൂക്ഷ്മദർശിനി ചിത്രത്തിലെ നെഗ്രി വസ്തുക്കൾ

റാബീസ് വൈറസ് ബാധിച്ച ഞരമ്പുകോശങ്ങളിലെ കോശദ്രവ്യത്തിൽ കാണപ്പെടുന്ന അമ്ലാനുഭാവമുള്ള വസ്തുക്കളാണ് നെഗ്രി വസ്തുക്കൾ.[1]ഇവ കൂടുതലായും കേന്ദ്രനാഡീവ്യൂഹത്തിലെ ഹിപ്പോക്യാമ്പസിലെ 'അമ്മോണിന്റെ കൊമ്പ്' എന്നറിയപ്പെടുന്ന ഭാഗത്താണ് കാണപ്പെട്ടുവരുന്നത്. വൈറസ് ഉണ്ടാക്കുന്ന പ്രത്യേകതരം റൈബോന്യൂക്ലിയാർ മാംസ്യങ്ങളാണ് കോശദ്രവ്യത്തിൽ അടിഞ്ഞുകൂടി നെഗ്രി വസ്തുക്കളായി മാറുന്നത്. റാബീസ് മൂലം മരണപ്പെട്ട വ്യക്തികളുടെ തലച്ചോറിന്റെ പോസ്റ്റ്മോർട്ടം കണ്ടെത്തലുകളിൽ നെഗ്രി വസ്തുവിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഡൾഷി നെഗ്രി എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് നെഗ്രി വസ്തുക്കൾ അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. റൊമ്നി, ഷ്ലീഡൻ. "നെഗ്രി വസ്തുക്കൾ". Retrieved 20 സെപ്റ്റംബർ 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെഗ്രി_വസ്തു&oldid=1692677" എന്ന താളിൽനിന്ന് ശേഖരിച്ചത്