Jump to content

നസ്രുൾ ഗീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nazrul Geeti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നസ്രുൾ ഗീതി
Cultural originsബ്രിട്ടീഷ് ഇന്ത്യ
Regional scenes
ഇന്ത്യയും (പശ്ചിമ ബംഗാൾ, ത്രിപുര) ബംഗ്ലാദേശും

കാസി നസ്രുൾ ഇസ്ലാം രചിച്ച് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് നസ്രുൾ ഗീതി (ബംഗാളി: নজরুল গীতি) അല്ലെങ്കിൽ നസ്രുൾ സംഗീത് (ബംഗാളി: নজরুল সঙ্গীত ), (അക്ഷരാർത്ഥത്തിൽ "നസ്രുലിന്റെ സംഗീതം") എന്ന് അറിയപ്പെടുന്നത്. വിപ്ലവകരമായ ആശയങ്ങളും, ആത്മീയ, ദാർശനിക, റൊമാന്റിക് തീമുകളും നസ്രുൽ ഗീതിയിൽ ഉൾക്കൊള്ളുന്നു.[1] 4,000 ഓളം ഗാനങ്ങൾ (ഗ്രാമഫോൺ റെക്കോർഡുകൾ ഉൾപ്പെടെ) നസ്രുൾ രചിച്ച് സംഗീതം നൽകിയിട്ടുണ്ട്.[2] അവ ബംഗ്ലാദേശിലും ഇന്ത്യയിലും വ്യാപകമായി പ്രചാരത്തിലുണ്ട്. അവയിൽ ബംഗ്ലാദേശിലെ ദേശീയ മാർച്ചിംഗ് സോങ്ങ് ആയ നടൂനീർ ഗാൻ, ഈദ്-ഉൽ-ഫിത്തറിന് പാടുന്ന ഇസ്ലാമിക ഗാനം ഒ മൻ രംസനെർ ഒ റോസർ ഷേഷെ എന്നിവ ഉൾപ്പെടുന്നു.

പശ്ചാത്തലം

[തിരുത്തുക]

ചെറു പ്രായത്തിൽ തന്നെ കാവ്യാത്മകവും സംഗീതപരവുമായ പ്രതിഭകളുടെ ലക്ഷണങ്ങൾ കാണിച്ച നസ്രുൾ ഒരു ലെറ്റോ ഗ്രൂപ്പിൽ (ഫോക്ക് മ്യൂസിക്കൽ ഗ്രൂപ്പ്) അംഗമായിരിക്കുമ്പോൾ തന്നെ ഗാനങ്ങൾ എഴുതാൻ തുടങ്ങി. അമ്മാവനും ലെറ്റോ ഗ്രൂപ്പിന്റെ തലവനുമായ കാസി ബാസ്ലെ കരീമിനെ പിന്തുടർന്ന് അദ്ദേഹം പാട്ടുകൾ രചിക്കുന്നതിലും ട്യൂണുകളിൽ ക്രമീകരിക്കുന്നതിലും വിദഗ്ദ്ധനായി. ലെറ്റോ ഗ്രൂപ്പിൽ ചേർന്നത് അദ്ദേഹത്തിന്റെ സംഗീത ജീവിതം മെച്ചപ്പെടുത്തുകയും ഭാവിയിലെ സംഗീത ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ്തു. വളരെ ചെറുപ്പത്തിൽത്തന്നെ ബംഗാളി ഭാഷ കൂടാതെ വിവിധ ഭാഷകളിൽ ഗാനങ്ങൾ രചിക്കുന്നതിൽ അദ്ദേഹം മികവ് പുലർത്തി. ശാസ്ത്രീയ സംഗീതത്തിൽ താൽപ്പര്യമുണ്ടായിരുന്ന സിയേഴ്‌സോൾ സ്‌കൂളിലെ അധ്യാപകനായ സതീഷ് കാഞ്ചിലാലിനെ അദ്ദേഹം കണ്ടുമുട്ടി. നസ്രുളിന് സംഗീതത്തോടുള്ള അനിഷേധ്യമായ ചായ്‌വ് നിരീക്ഷിച്ച ശ്രീ കാഞ്ചിലാൽ അദ്ദേഹത്തിന് ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ചില പാഠങ്ങൾ പകർന്നു. പിന്നീട് ബംഗാൾ റെജിമെന്റിന്റെ കീഴിലുള്ള കറാച്ചി ബാരക്കിൽ ഹാവിൽഡറായി സേവനമനുഷ്ഠിക്കുമ്പോൾ നസ്രുൾ തൻ്റെ സംഗീതത്തെക്കുറിച്ചുള്ള അറിവ് വിപുലമാക്കി. റെജിമെന്റുമായി ബന്ധമുള്ള പഞ്ചാബിൽ നിന്നുള്ള ഒരു മത അധ്യാപകന്റെ സഹായത്തോടെ അദ്ദേഹം പേർഷ്യൻ ഭാഷ, സാഹിത്യം, സംഗീതം എന്നിവ പഠിച്ചു.

നസ്രുൾ ഇസ്ലാമിന്റെ സംഗീത ശൈലി

[തിരുത്തുക]

വിപ്ലവാത്മക സംഗീതം

[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ബംഗ്ലാദേശ് വിമോചന യുദ്ധത്തിലും കാസി നസ്രുൾ ഇസ്ലാമിന്റെ വിപ്ലവാത്മക സംഗീതവും കവിതകളും വ്യാപകമായി ഉപയോഗിച്ചിരുന്നു. ശക്തമായ വാക്കുകളും ആകർഷകമായ സംഗീതവുമുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ വിപ്ലവകരവും വളരെ പ്രചോദനകരവുമാണ്. അത് എല്ലാറ്റിന്റെയും അതിരുകളെക്കുറിച്ച് സംസാരിക്കുന്നു. യാഥാസ്ഥിതികതയ്‌ക്കെതിരെയും ജീവിതത്തെക്കുറിച്ചും തത്ത്വചിന്തയുടെയും ആത്മീയതയുടെയും വിശാലമായ അർഥത്തിൽ സംസാരിക്കുന്നതിനാൽ, ആ ഗാനങ്ങളുടെ വരികൾ പ്രകോപനപരമാണ്. നസ്രുളിന്റെ സംഗീതത്തിന്റെ ഭംഗി അതിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലാണ്. അത് കടുത്ത വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. എന്നിരുന്നാലും, അതിന്റെ തത്ത്വചിന്ത മനസ്സിലാക്കിയവർ ധൈര്യത്തെയും ഋജുവാക്കലിനെയും പ്രശംസിക്കുകയാണ് ഉണ്ടായത്.

പുല്ലാങ്കുഴൽ വായിക്കുന്ന കാസി നസ്രുൽ ഇസ്ലാം, 1926 ചിറ്റഗോങ്

പ്രണയഗാനങ്ങളുടെ ഒരു രൂപമായ പേർഷ്യൻ ഗസലുകളുടെ പാരമ്പര്യവുമായി നസ്രുളിന് ഉള്ള പരിചയം, 1927-28 കാലയളവിൽ ബംഗാളി ഗസലുകൾ രചിക്കുന്നതിൽ അദ്ദേഹത്തിന് അടിത്തറയായി. കാസി നസ്രുൾ ഇസ്‌ലാമിന്റെ മാത്രം കണ്ടെത്തലാണ് ബംഗാളി ഗസൽ. ബംഗാളി സംഗീതത്തിന്റെ മുഖ്യധാരാ പാരമ്പര്യത്തിലേക്ക് ഇസ്‌ലാമിന്റെ ആദ്യത്തെ ആമുഖമായി ഇത് പ്രവർത്തിച്ചു.

ചരിത്രപരമായ സ്വാധീനം

[തിരുത്തുക]

വിപ്ലവകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമായി നസ്രുൾ, ശക്തമായ വാക്കുകളും ആകർഷകമായ സംഗീതവും ഉൾക്കൊള്ളുന്ന തന്റെ സംഗീതം ഉപയോഗിച്ചു. വിപ്ലവഗാനങ്ങളിൽ, കരാർ ഒയി ലൂഹോ കോപാറ്റ് (സ്റ്റീൽ ജയിൽ-വാതിലുകൾ) ഏറ്റവും അറിയപ്പെടുന്നതും നിരവധി സിനിമകളിൽ, പ്രത്യേകിച്ചും ബംഗ്ലാദേശ് വിമോചനയുദ്ധത്തിന് മുമ്പുള്ള കാലഘട്ടത്തിൽ നിർമ്മിച്ചവയിൽ ഉപയോഗിച്ചിട്ടുള്ളവയും ആണ്.

"നസ്രുൾ ഗീതി" പഠിപ്പിക്കുന്ന നസ്രുൾ

നസ്രുൾ ഗീതി അടുത്തിടെ ഒഡിയയിൽ ഒരു സ്റ്റുഡിയോ ആൽബത്തിന്റെ രൂപത്തിൽ വിവർത്തനം ചെയ്യുകയും റെക്കോർഡുചെയ്യുകയും ചെയ്‌തു.[3] ഒഡീഷയിലെ മുതിർന്ന ഗാനരചയിതാവും സംഗീത സംവിധായകനുമായ സ്വരൂപ് നായിക് ഒഡിയയിലേക്ക് വിവർത്തനം ചെയ്ത ഈ ഗാനങ്ങളുടെ മ്യൂസിക് ട്രാക്കുകൾ മ്യൂസിക് ഡിസൈനർ നിത്യശ്രീ രഞ്ജൻ ക്രമീകരിക്കുകയും ഗായിക നമ്രത മൊഹന്തി അവ പാടുകയും ചെയ്തു.[3]

ശ്രദ്ധേയമായ ഗാനങ്ങൾ

[തിരുത്തുക]
  • ദൊലൊനോ ചപ, കവിതകളും ഗാനങ്ങളും, 1923
  • ബിഷർ ബാഷി, കവിതകളും ഗാനങ്ങളും, 1924
  • ഭാംഗാർ ഗാൻ (നാശത്തിന്റെ ഗാനം), ഗാനങ്ങളും കവിതകളും, 1924, ഇത് 1924 ൽ നിരോധിച്ചിരുന്നു
  • ഛായനട്, കവിതകളും ഗാനങ്ങളും, 1925
  • ചിത്നമ, കവിതകളും ഗാനങ്ങളും, 1925
  • ശാമ്യബാദി (സമത്വത്തിന്റെ പ്രഖ്യാപനം), കവിതകളും ഗാനങ്ങളും, 1926
  • പുബൽ ഹവ (കിഴക്കൻ കാറ്റ്), കവിതകളും ഗാനങ്ങളും, 1926
  • ശർബഹാര (തൊഴിലാളി വർഗ്ഗം), കവിതകളും ഗാനങ്ങളും, 1926
  • സിന്ധു ഹിന്ദോൾ, കവിതകളും ഗാനങ്ങളും, 1927
  • ജിഞ്ചിർ, കവിതകളും ഗാനങ്ങളും, 1928
  • പ്രളയ ശിഖ, കവിതകളും ഗാനങ്ങളും, 1930 ൽ നിരോധിച്ചിരുന്നു
  • ശേഷ് സോഗത്, കവിതകളും ഗാനങ്ങളും, 1958

നസ്രുൾ സംഗീതത്തിലെ പ്രശസ്ത ഗായകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Nazrul: The ever-shining beacon". The Daily Star. 31 August 2013. Archived from the original on 2013-12-26. Retrieved 26 December 2013.
  2. Hossain, Quazi Motahar (2000). "Nazrul Islam, the Singer and Writer of Songs". In Mohammad Nurul Huda (ed.). Nazrul: An Evaluation. Dhaka: Nazrul Institute. p. 55. ISBN 984-555-167-X.
  3. 3.0 3.1 Pioneer, The. "Now, you can listen to Nazrul Geeti in Odia" (in ഇംഗ്ലീഷ്). Retrieved 2020-11-10.
"https://ml.wikipedia.org/w/index.php?title=നസ്രുൾ_ഗീതി&oldid=3949377" എന്ന താളിൽനിന്ന് ശേഖരിച്ചത്