നാവിഗേഷൻ ബാർ
വിവരങ്ങൾ ലഭിക്കാൻ സന്ദർശകരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിന്റെ ഒരു വിഭാഗമാണ് നാവിഗേഷൻ ബാർ അഥവാ നാവിഗേഷൻ സിസ്റ്റം. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ഫയൽ ബ്രൗസറുകൾ, വെബ് ബ്രൗസറുകൾ, അപ്ലിക്കേഷനുകൾ, വെബ്സൈറ്റുകൾ, മറ്റ് സമാന യൂസർ ഇന്റർഫേസുകൾ എന്നിവയിൽ നാവിഗേഷൻ ബാറുകൾ ഉൾപ്പെടുത്തി വരുന്നു.[1]
ഫയൽ ബ്രൗസറുകൾ
[തിരുത്തുക]
ഫയൽ സിസ്റ്റത്തിലൂടെ സഞ്ചരിക്കാൻ ഉപയോക്താവിനെ സഹായിക്കുന്നതിനായി ഫയൽ ബ്രൗസറുകൾ നാവിഗേഷൻ ബാർ ഉപയോഗിക്കുന്നു. നാവിഗേഷൻ ബാറുകളിൽ നിലവിലെ പാത, ബ്രെഡ്ക്രംബ്സ് അല്ലെങ്കിൽ ബുക്ക്മാർക്കുകളുടെ പട്ടിക എന്നിവ ഉൾപ്പെടാം.[2]
വെബ് ബ്രൗസറുകൾ
[തിരുത്തുക]ഒരു വെബ് ബ്രൗസർ നാവിഗേഷൻ ബാറിൽ ബാക്ക്, ഫോർവേഡ് ബട്ടണുകളും യു.ആർ.എല്ലുകൾ നൽകുന്ന ലൊക്കേഷൻ ബാറും ഉൾപ്പെടുന്നു.[3] മുമ്പ്, നാവിഗേഷൻ ബാറിന്റെ പ്രവർത്തനം ബ്രൗസറിന്റെ ടൂൾബാറിനും അഡ്രസ് ബാറിനും ഇടയിൽ വിഭജിച്ചിരുന്നുവെങ്കിലും ഗൂഗിൾ ക്രോം ഇവ രണ്ടും ലയിപ്പിക്കുന്ന രീതി അവതരിപ്പിച്ചു.
വെബ് ഡിസൈൻ
[തിരുത്തുക]സാധാരണയായി, വെബ്സൈറ്റുകൾക്ക് എല്ലാ പേജുകളിലും ഒരു പ്രാഥമിക നാവിഗേഷൻ ബാറും ചിലപ്പോൾ ദ്വിതീയ നാവിഗേഷൻ ബാറും ഉണ്ടായിരിക്കും.[4] ഈ വെബ്പേജ് വിഭാഗങ്ങളിൽ സൈറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിലേക്കുള്ള കണ്ണികൾ ഉൾപ്പെടുന്നു. നാവിഗേഷൻ ബാറുകളുടെ പ്രയോഗവും രൂപകൽപ്പനയും വെബ് ഡിസൈനിന്റെയും വെബ് ഉപയോഗക്ഷമതതയുടെയും നിർണായക വശങ്ങളിലൊന്നാണ്.
സാധാരണയായി, നാവിഗേഷൻ ബാറുകൾ ഒരു പേജിന്റെ ഹെഡറിലാണ് കാണപ്പെടുന്നതെങ്കിലും അവയെ ചിലയിടങ്ങളിൽ ഒരു സൈഡ്ബാറിന്റെ രൂപത്തിലും കാണാറുണ്ട്.
- നാവിഗേഷൻ ബാറുള്ള ഒരു സാധാരണ വെബ്പേജ് ഹെഡർ
- വളരെക്കുറച്ചു മാത്രം ദൃശ്യഭംഗി നൽകിയ ഒരു ഹെഡർ ബാർ
- താൾ നാവിഗേഷൻ
തിരശ്ചീനമായിട്ടുള്ള നാവിഗേഷൻ ബാറുകളും ലംബമായിട്ടുള്ള നാവിഗേഷൻ ബാറുകളും പോലെ വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത തരം നാവിഗേഷനുകളുണ്ട്. ജാവാസ്ക്രിപ്റ്റും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള ഒരു ചലനാത്മക വെബ്സൈറ്റ് പദ്ധതിക്ക് നാവിഗേഷൻ ബാറുകളെ പ്രതികരിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്യാൻ കഴിയും.
എച്ച്.ടി.എം.എൽ.5 Nav ടാഗ്
[തിരുത്തുക]
നെറ്റ്‌സ്കേപ്പിന്റെ ചില ആദ്യകാല പതിപ്പുകൾ, വെബ്സൈറ്റുകളിൽ വഴി കാണിക്കുന്നതിനായി ഒരു നാവിഗേഷൻ ബാർ നിർമ്മിക്കാൻ എച്.ടി.എം.എൽ. link ടാഗ് ഉപയോഗിച്ചു.[5] ഇന്ന്, nav ടാഗ് ഇതേ ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണ്.[6] എച്ച്.ടി.എം.എൽ.5-ൽ നാവിഗേഷൻ ഘടകങ്ങൾ പലപ്പോഴും കണ്ണികളുടെ ഒരു പട്ടിക അടങ്ങിയിരിക്കുന്ന
ടാഗിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Home

Blog

Contact

About

ഇതും കാണുക
[തിരുത്തുക]- വെബ് ടെംപ്ലേറ്റ്
അവലംബങ്ങൾ
[തിരുത്തുക]- ↑ "Personalize the Windows Explorer Navigation Bar". PCWorld (in ഇംഗ്ലീഷ്).
- ↑ "Dolphin".
- ↑ "Avant Browser Help - Navigation Bar".
- ↑ "Navigation Bar: Explanations and Samples".
- ↑ "Link".
The LINK element can be used to define a toolbar of navigation buttons or an equivalent mechanism such as menu items. Many of the values for the REL attribute could be reserved for this purpose (such as Home, Next, Previous, etc.)
- ↑ "HTML
Tag".