ദേശീയജലപാത 3 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Waterway 3 (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേശീയജലപാത 3

1993-ൽ ദേശീയ ജലമാർഗ്ഗമായി പ്രഖ്യാപിക്കപ്പെട്ട ദേശീയജലപാത 3 (ഇന്ത്യ) കേരളത്തിലാണ്. വെസ്റ്റ്കോസ്റ്റ് കനാലിന്റെ കൊല്ലം - കോട്ടപ്പുറം( കൊടുങ്ങല്ലൂർ) പാതയും ചമ്പക്കര, ഉദ്യോഗമണ്ഡൽ(ആലുവ) കനാലുകളും ചേർന്നതാണ് ഇത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ യാത്രാബോട്ട്ജെട്ടിയായ വൈക്കം ഈ ജലപാതയുടെ ഭാഗമാണ്. 24-മണിക്കൂറും പ്രവർത്തനക്ഷമമായ ഇന്ത്യയിലെ ആദ്യത്തെ ജലപാതയും ദേശീയജലപാത 3 ആണ്.

വെസ്റ്റ്കോസ്റ്റ് കനാൽ (കോട്ടപ്പുറം-കൊല്ലം) 168കി.മീ., ഉദ്യോഗമണ്ഡൽ കനാൽ(കൊച്ചി-പാതാളം) 23 കി.മീ., ചമ്പക്കര കനാൽ(കൊച്ചി-അമ്പലമുകൾ) 14 കി.മീ. എന്നിവ ചേർന്ന് 205 കിലോമീറ്റർ ആണ് ഈ ജലപാതയുടെ ആകെ നീളം. മുനമ്പം, കൊച്ചി, കായംകുളം, നീണ്ടകര എന്നീ നാല് അഴിമുഖങ്ങൾ ഈ ജലപാതയിലുണ്ട്. തണ്ണീർമുക്കം, തൃക്കുന്നപ്പുഴ എന്നീ ബണ്ടുകളും ഈ ജലപാതയിലാണ്. 70 മുതൽ 100 സെന്റിമീറ്റർ വരെ വേലിയേറ്റം ഉണ്ടാവാറുണ്ട്.


A schematic of India's national waterway #3
"https://ml.wikipedia.org/w/index.php?title=ദേശീയജലപാത_3_(ഇന്ത്യ)&oldid=3338797" എന്ന താളിൽനിന്ന് ശേഖരിച്ചത്