ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (ഇന്ത്യ)
ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ, 2014 | |
---|---|
Parliament of India | |
ജഡ്ജിമാരുടെ നിയമനത്തിനുള്ള പുതിയ സംവിധാനം. | |
സൈറ്റേഷൻ | 99th Constitutional Amendment Act |
ബാധകമായ പ്രദേശം | ഇന്ത്യ |
അംഗീകരിക്കപ്പെട്ട തീയതി | 15 ആഗസ്ത് 2014 |
നിലവിൽ വന്നത് | 13 ഡിസംബർ 2014 |
റദ്ദാക്കിയ തീയതി | 16 ഒക്ടോബർ 2015 |
നിലവിലെ സ്ഥിതി: റദ്ദാക്കി |
ഇന്ത്യയിലെ ഉയർന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന് ശുപാർശ ചെയ്യുന്ന കൊളീജിയം സംവിധാനത്തിന് പകരം 2014 ഡിസംബർ 13[1] ന് നിലവിൽ വന്ന സംവിധാനമാണ് ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (NJAC). എന്നാൽ 2015 ഒക്ടോബർ 16 ന് സുപ്രീം കോടതി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ഭർണഘടനാവിരുദ്ധമാണെന്ന് വിധിച്ചു.[2]
ഭരണഘടനാ പദവി
[തിരുത്തുക]ഭരണഘടനയുടെ 124 ആം ഭേദഗതി വഴി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷന് ഭരണഘടനാ പദവി നൽകിയിട്ടുണ്ട്.
ഘടന
[തിരുത്തുക]താഴെപ്പറയുന്ന ആറ് വ്യക്തികളാണ് കമ്മീഷനിലെ അംഗങ്ങൾ[1]
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (അധ്യക്ഷൻ)
- സുപ്രീം കോടതിയിലെ രണ്ട് മുതിർന്ന ജഡ്‌ജിമാർ
- കേന്ദ്ര നിയമമന്ത്രി
- രണ്ടു പ്രമുഖ വ്യക്തികൾ
രണ്ട് പ്രമുഖവ്യക്തികളെ നാമനിർദ്ദേശം ചെയ്യുന്നത് ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ്[1]. ഇവരുടെ കാലാവധി മൂന്ന് വർഷമാണ്[1]. ഒരിക്കൽ നാമനിർദ്ദേശം ചെയ്തവർ വീണ്ടും നിർദ്ദേശിക്കപ്പെടാൻ യോഗ്യരല്ല[1]. ഇതിൽ ഒരാൾപട്ടിക ജാതിയിലോ പട്ടികവർഗ്ഗത്തിലോ മറ്റ് പിന്നോക്ക വിഭാഗത്തിലോ പെട്ടവരോ സ്ത്രീയോ ആയിരിക്കണം.[1]
കടമകൾ
[തിരുത്തുക]താഴെപ്പറയുന്നവ കമ്മീഷന്റെ കടമകളാണ്.[1]
- സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്‌ജിമാർ, ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ, മറ്റ് ജഡ്‌ജിമാർ എന്നിവരെ നിയമിക്കുന്നതിനായി നാമനിർദ്ദേശം ചെയ്യുക.
- ഹൈക്കോടതികളെ ചീഫ് ജസ്റ്റിസുമാർ, മറ്റ് ജഡ്‌ജിമാർ എന്നിവരുടെ സ്ഥലംമാറ്റത്തിന് നിർദ്ദേശം നൽകുക
- നാമനിർദ്ദേശം ചെയ്യപ്പെട്ടവർ പദവിക്ക് യോഗ്യരാണെന്ന് ഉറപ്പുവരുത്തുക.
ഭരണഘടനാ വിരുദ്ധം
[തിരുത്തുക]2015 ഒക്ടോബർ 16 ന് സുപ്രീം കോടതി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു. കമ്മിഷൻ രൂപവത്കരിച്ചുകൊണ്ടുള്ള ഭരണഘടനയുടെ 99-ാം ഭേദഗതി വിധിയിലൂടെ റദ്ദാക്കി. പുതിയ സംവിധാനം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതോടെ കൊളീജിയം സംവിധാനം പുനസ്ഥാപിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "ലോക്‌സഭ പാസ്സാക്കിയ 121ആം ഭേദഗതി" (PDF). http://www.prsindia.org/. Archived from the original (PDF) on 2014-08-19. Retrieved 17 ഒക്ടോബർ 2015.
{{cite web}}
: External link in
(help)|website=
- ↑ "ജുഡീഷ്യൽ നിയമന കമ്മിഷൻ ഭരണഘടനാവിരുദ്ധം". http://www.mathrubhumi.com. മാതൃഭൂമി. Archived from the original on 2015-10-16. Retrieved 17 ഒക്ടോബർ 2015.
{{cite web}}
: External link in
(help)|website=