നിംഹാൻസ്

Coordinates: 12°56′22.4″N 77°35′55.7″E / 12.939556°N 77.598806°E / 12.939556; 77.598806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Institute of Mental Health and Neurosciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ്
(നിംഹാൻസ്)
പ്രമാണം:Nimhans logo.png
Official insignia of the NIMHANS[1]
ആദർശസൂക്തംसमत्वं योग उच्यते (Sanskrit)
തരംPublic medical school
സ്ഥാപിതം
  • 1847 as Lunatic Asylum[2]
  • 1925 as Mental Hospital,
  • 27 December 1974 as NIMHANS
സാമ്പത്തിക സഹായം500.44 കോടി (US$78 million)(2021-22 est.)[3]
DirectorM. V. Padma Srivastava
സ്ഥലംBengaluru, Karnataka, India
12°56′22.4″N 77°35′55.7″E / 12.939556°N 77.598806°E / 12.939556; 77.598806
ക്യാമ്പസ്174 acres (700,000 m2)
Urban[4][note 1]
ഭാഗ്യചിഹ്നംWhite Swan
വെബ്‌സൈറ്റ്nimhans.ac.in
പ്രമാണം:Nimhans official logo.png

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപ്പിതസർവകലാശാലയാണ് നിംഹാൻസ്. കേന്ദ്രസർക്കാരിന്റെയും കർണാടക സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ ഈ സ്ഥാപനം നാഡീവിജ്ഞാനീയ-മാനസികാരോഗ്യ രംഗങ്ങളിലെ പ്രമുഖ ഗവേഷണ/പരിശീലന കേന്ദ്രമാണ്. 1974-ൽ ഒരു സ്വയംഭരണ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (National Institute of Mental Health and Neuro sciences) 1994-ലാണ് ഡീംഡ് സർവകലാശാലയായി പ്രഖ്യാപിക്കപ്പെട്ടത്. ഇവിടത്തെ ആശുപത്രി ഏഷ്യയിലെ തന്നെ മികച്ച ചികിത്സാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. മാനവശേഷി വികസനം, രോഗീപരിചരണം, ഗവേഷണം എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിംഹാൻസ് പ്രവർത്തിക്കുന്നത്.

ലക്ഷ്യങ്ങൾ[തിരുത്തുക]

ജൈവഭൗതികം, ജൈവസാംഖ്യികം, ക്ലിനിക്കൽ സൈക്കോളജി, നാഡീരസതന്ത്രം, മനോരോഗചികിത്സാശാസ്ത്രം, ആയുർവേദ ഗവേഷണവിഭാഗം തുടങ്ങി ഇരുപതിലേറെ വ്യത്യസ്ത വകുപ്പുകളുള്ള നിംഹാൻസിൽ മനോരോഗചികിത്സ, നാഡീവിജ്ഞാനീയം, ക്ലിനിക്കൽ സൈക്കോളജി, നാഡീ ശസ്ത്രക്രിയ, ജൈവഭൌതികം, നഴ്സിങ് തുടങ്ങിയ മേഖലകളിൽ ബിരുദാനന്തര പരിശീലനം നൽകിവരുന്നു. ദേശീയ മാനസികാരോഗ്യ പദ്ധതികളിൽ നിംഹാൻസ് പ്രധാന പങ്കുവഹിക്കുന്നു. മാനസിക വൈകല്യങ്ങളുടെയും നാഡീതകരാറുകളുടെയും ചികിത്സയിൽ ആയുർവേദത്തിന്റെ പ്രയോഗസാധ്യതകളെക്കുറിച്ചുള്ള ഗവേഷണത്തിനായി അടുത്തകാലത്ത് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇവിടെ ഒരു കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

കാമ്പസ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Logo and Anthem – Nimhans".
  2. History and Milestones[പ്രവർത്തിക്കാത്ത കണ്ണി].
  3. Roy Choudhury, Pritha (Feb 1, 2021). "Union Budget 2021: Small increase in funds for central medical colleges". careers360.com - 6:11 p.m. IST. Retrieved Feb 4, 2021.
  4. https://nimhans.ac.in/wp-content/uploads/2019/02/LAND_0.pdf

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിംഹാൻസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

കുറിപ്പുകൾ[തിരുത്തുക]


കുറിപ്പുകൾ[തിരുത്തുക]


  1. Total area of the institute includes 144 acres of the existing campuses and 30 acres of land acquired for the construction of Bangalore north campus
"https://ml.wikipedia.org/w/index.php?title=നിംഹാൻസ്&oldid=3990009" എന്ന താളിൽനിന്ന് ശേഖരിച്ചത്