ദേശീയ വിരവിമുക്ത ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Deworming Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഫെബ്രുവരി 10 നാണ് ഭാരതത്തിൽ ദേശീയ വിരവിമുക്ത ദിനം ആചരിക്കുന്നത്. വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഒന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ആൽബൻഡസോൾ ഗുളികകൾ നൽകും. ഒന്നുമുതൽ രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് പകുതി ഗുളിക ഒരു ടേബിൾ സ്പൂൺ തിളപ്പിച്ചാറിയ വെള്ളത്തിൽ ലയിപ്പിച്ചാണ് കൊടുക്കുന്നത്. സ്‌കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റർ ചെയ്യാത്ത ഒന്നുമുതൽ 19 വയസ്സുവരെ ഒരു ഗുളിക ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കാൻ നൽകും.[1]

കേരളത്തിൽ[തിരുത്തുക]

കേരളത്തിൽ ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിലാണ് ഈ ദിനാചരണ പരിപാടി.

അവലംബം[തിരുത്തുക]

  1. "സുപ്രഭാതം". February 9, 2017. ശേഖരിച്ചത് 10.2.2017. Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=ദേശീയ_വിരവിമുക്ത_ദിനം&oldid=2483369" എന്ന താളിൽനിന്ന് ശേഖരിച്ചത്