നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ
ദൃശ്യരൂപം
(National Book Trust India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊതുജനങ്ങളിൽ വായന പ്രോത്സാഹിപ്പിക്കുകയെന്ന അടിസ്ഥാനലക്ഷ്യത്തോടെ, ഇന്ത്യാ ഗവണ്മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുസ്തക പ്രസാധക സംഘമാണ് നാഷണൽ ബുക്ക് ട്രസ്റ്റ്(എൻ.ബി.ടി.)[1]. 1957 ലാണ് ഇത് സ്ഥാപിതമായത്.
പ്രവർത്തനങ്ങൾ
[തിരുത്തുക]- പുസ്തക പ്രസാധനം
- പുസ്തകങ്ങളേയും പുസ്തക വായനയേയും പ്രോത്സാഹിപ്പിക്കുക
- വിദേശങ്ങളിൽ ഇന്ത്യൻ പുസ്തകങ്ങൾ പ്രചരിപ്പിക്കുക.
- പുസ്തക രചയിതാക്കളേയും പ്രസാധനത്തേയും സഹായിക്കുക.
- ബാലസാഹിത്യകൃതികളെ പ്രോത്സാഹിപ്പിക്കുക
പല ഇന്ത്യൻ ഭാഷകളിലായി പല മേഖലയിലുള്ള കൃതികളും പല പ്രായക്കാർക്കുള്ള കൃതികളും എൻ.ബി.ടി. പ്രസിദ്ധീകരിക്കുന്നു. എൻ.ബി.ടി.യുടെ ഇപ്പോഴത്തെ ചെയർമാൻ മലയാളിയായ സേതുവാണ്. സുകുമാർ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം. എൻ.ബി.ടി.യുടെ ആദ്യ ചെയർമാൻ മലയാളിയായ ജോൺ മത്തായി ആയിരുന്നു. [2]
അവലംബം
[തിരുത്തുക]- ↑ എൻ.ബി.ടി.യുടെ വെബ്‌സൈറ്റ്.
- ↑ "മാതൃഭൂമി ദിനപത്രം, സെപ്തംബർ 7". p. 9.