നതാഷ ഗ്രെഗ്സൺ വാഗ്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Natasha Gregson Wagner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നതാഷ ഗ്രെഗ്സൺ വാഗ്നർ
ഗ്രെഗ്സൺ വാഗ്നർ 2018 ൽ
ജനനം
നതാലിയ ഗ്രെഗ്സൺ

(1970-09-29) സെപ്റ്റംബർ 29, 1970  (53 വയസ്സ്)
തൊഴിൽനടി
സജീവ കാലം1992-ഇതുവരെ
ജീവിതപങ്കാളി(കൾ)
D.V. ഡെവിൻസെന്റിസ്
(m. 2003; div. 2008)

(m. 2014)
കുട്ടികൾ1
മാതാപിതാക്ക(ൾ)റിച്ചാർഡ് ഗ്രെഗ്സൺ
നതാലി വുഡ്
ബന്ധുക്കൾലാനാ വുഡ്
(maternal aunt)
മൈക്കേൾ ക്രയ്ഗ്
(paternal uncle)
ജെസിക്ക ഗ്രെഗ്സ്ൺ
(paternal first cousin)
റെഗിനാൾഡ് ഹാൻസൻ
(great-great grandfather)
ജൂലിയ ഗ്രെഗ്സൺ
(stepmother)
റോബർട്ട് വാഗ്നർ
(stepfather)
ജിൽ സെന്റ് ജോൺ
(de facto stepmother)
കാത്തി വാഗ്നർ
(stepsister)

ഒരു അമേരിക്കൻ അഭിനേത്രിയാണ് നതാഷ ഗ്രെഗ്സൺ വാഗ്നർ (ജനനം: സെപ്റ്റംബർ 29, 1970). ചലച്ചിത്ര നിർമ്മാതാവ് റിച്ചാർഡ് ഗ്രെഗ്സന്റേയും മുൻ‌ അഭിനേത്രി നതാലി വുഡിന്റെയും മകളാണ് അവർ. ലോസ്റ്റ് ഹൈവേ (1997), ടു ഗേൾസ് ആൻഡ് എ ഗൈ (1997), ഫസ്റ്റ് ലവ്, ലാസ്റ്റ് റൈറ്റ്സ് (1997), അർബൻ ലെജന്റ് (1998),  അനദർ ഡേ ഇൻ പാരഡൈസ് (1998), ഹൈ ഫിഡിലിറ്റി (2000) എന്നീ ചിത്രങ്ങളിൽ നതാഷ അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ അമേരിക്കൻ അഭിനേത്രി നതാലി വുഡിന്റെയും ബ്രിട്ടീഷ് നിർമ്മാതാവ് റിച്ചാർഡ് ഗ്രെഗ്സന്റെയും മകളായാണ് ഗ്രെഗ്സൺ വാഗ്നർ ജനിച്ചത്.[1] അഭിനേത്രി റൂത്ത് ഗോർഡൻ ആയിരുന്നു അവളുടെ ഗോഡ്മദർ.[2] അവർക്ക് പത്തുമാസം പ്രായമുള്ളപ്പോൾ വേർപിരിഞ്ഞ മാതാപിതാക്കൾ പിന്നീട് വിവാഹമോചനം നേടിയിരുന്നു.[3] മാതാവ് 1972 ൽ അഭിനേതാവ് റോബർട്ട് വാഗ്നറെ പുനർവിവാഹം ചെയ്യൂകയും 1974 ൽ അവർക്ക് കോർട്ട്നി എന്ന മകളുണ്ടാവുകയും ചെയ്തു.[4] നടിയും നിർമ്മാതാവുമായ ലാന വുഡ് നതാഷയുടെ അമ്മായിയാണ്.

1981 നവംബർ 29 ന് മാതാവ് നതാലി വുഡ് സാന്താ കാറ്റലീന ദ്വീപിനടുത്തുവച്ച് മുങ്ങിമരിച്ചു.[5] മാതാവിന്റെ മരണശേഷം ഗ്രെഗ്സൺ വാഗ്നറും സഹോദരി കോർട്നിയും കാലിഫോർണിയയിൽ വാഗ്‌നറുടേയും അഭിനേത്രി ജിൽ സെന്റ് ജോണിന്റേയും സംരക്ഷണയിൽ വളർന്നു.[6][7]

ഗ്രെഗ്സൺ വാഗ്നർ സാന്താ മോണിക്കയിലെ ക്രോസ്റോഡ്സ് സ്കൂളിൽ പഠനത്തിന് ചേർന്നു.[8] സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം എമേഴ്‌സൺ കോളേജിൽ ചേർന്ന അവർ പിന്നീട് സതേൺ കാലിഫോർണിയ സർവകലാശാലയിലേക്ക് മാറ്റം നേടി. അഭിനയ ജീവിതം പിന്തുടരുന്നതിനായി 1992 ൽ അവർ അവിടം വിട്ടു.[9]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഗ്രെഗ്സൺ വാഗ്നറുടെ ആദ്യ ചലച്ചിത്രം 1992 ൽ പുറത്തിറങ്ങിയ ഫാദേർസ് & സൺസ് എന്ന ക്രൈം നാടകീയ ചിത്രത്തിലെ ലിസയെന്ന കഥാപാത്രമായിരുന്നു അവരുടെ ആദ്യ ചലച്ചിത്ര വേഷം. തുടർന്ന് ബഫി ദി വാമ്പയർ സ്ലേയർ എന്ന സിനിമയിൽ അവർ ഒരു ചെറിയ വേഷം ചെയ്തു. ആ ചിത്രത്തിനുശേഷം മോഡേൺ വാമ്പയർ, ഹെഫ്നർ: അണോദറൈസ്ഡ്, ദി ഷാഗി ഡോഗ് എന്നിവയുൾപ്പെടെ നിരവധി ടിവി സിനിമകളിൽ അഭിനയിച്ചു. 1995 ൽ, തന്റെ രണ്ടാനച്ഛൻ റോബർട്ട് വാഗ്നറിനൊപ്പം ഹാർട്ട് ടു ഹാർട്ട് എന്ന ടിവി സിനിമയിൽ അഭിനയിച്ചു. വെസ് ക്രാവന്റെ ഹൊറർ ചിത്രമായ മൈൻഡ് റിപ്പറിൽ അവർ അഭിനയിച്ചു. 1996 ൽ ജോൺ ലോവിറ്റ്സ്, ടിയ കാരെരെ എന്നിവരോടൊപ്പം ഹൈസ്കൂൾ ഹൈ എന്ന കോമഡി സിനിമയിൽ അഭിനയിച്ചു. 1997-ൽ പുറത്തിറങ്ങിയ ടു ഗേൾസ് ആൻഡ് എ ഗൈ എന്ന സിനിമയിൽ ലൂ എന്ന കഥാപാത്രമായി അഭിനയിച്ചു.[10] 1998 ലെ ത്രില്ലർ ചിത്രമായ അർബൻ ലെജന്റിൽ ഗ്രെഗ്സൺ വാഗ്നർ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അതേ വർഷം അവർ ആലി മക്ബീൽ എന്ന പരമ്പരയുടെ ഒരു എപ്പിസോഡിൽ അതിഥി താരമായും ലാറി ക്ലാർക്കിന്റെ അനദർ ഡേ ഇൻ പാരഡൈസ് എന്ന  ക്രൈം നാടകീയ ചിത്രത്തിൽ വിൻസെന്റ് കാർത്തെയ്സർ, ജെയിംസ് വുഡ്സ്, മെലാനി ഗ്രിഫിത്ത് എന്നിവരോടൊപ്പവും അഭിനയിച്ചു. എൻ‌സി -17 റേറ്റിംഗ് ഒഴിവാക്കാൻ, കാർത്തൈസറുമായുള്ള ഒരു അനുചിത രംഗം തീയേറ്റർ പതിപ്പിൽ നിന്ന് നീക്കംചെയ്യേണ്ടതുണ്ടായിരുന്നു.[11]

2000 ൽ ഗ്രെഗ്സൺ വാഗ്നറിന് സ്ട്രേഞ്ചർ ദാൻ ഫിക്ഷൻ, ഹൈ ഫിഡിലിറ്റി എന്നീ ചിത്രങ്ങളിൽ ജോൺ കുസാക്കിനോടൊപ്പം വേഷങ്ങൾ ഉണ്ടായിരുന്നു. 2001 ൽ പസഡെന എന്ന ഹ്രസ്വകാല പ്രൈം ടൈം സോപ്പ് ഓപ്പറയിൽ അവർ ഒരു സ്ഥിരമായി അഭിനേതാവായിരുന്നു.[12] 2003 ൽ വണ്ടർലാൻഡ് എന്ന സിനിമയിൽ ബാർബറ റിച്ചാർഡ്സൺ എന്ന കഥാപാത്രമായി അഭിനയിച്ചു. 2004 ൽ ഹാൾമാർക്ക് സിനിമയായ ഏഞ്ചൽ ഇൻ ദ ഫാമിലിയിൽ അവർ ബേത്തിന്റെ വേഷം അവതരിപ്പിച്ചു. 2005 ൽ ഗ്രെഗ്സൺ വാഗ്നർ കോൾഡ് കേസ്, മീഡിയം എന്നീ ടെലിവിഷൻ പരമ്പരകളിൽ അതിഥി താരമായി അഭിനയിച്ചു. 2006 ൽ, ER: "ബ്ലഡ്‍ലൈൻ" എന്ന പരമ്പരയുടെ രണ്ട് എപ്പിസോഡുകളിലും 21 ഗൺസ്" എന്ന പരമ്പരയിലും അവർ അഭിനയിച്ചു. 2005 മുതൽ 2007 വരെ ദ 4400 എന്ന ടിവി ഷോയിൽ NTAC ഏജൻറ് ഡയാന സ്കൌറിസിന്റെ സഹോദരി ഏപ്രിൽ സ്കൌറിസ് എന്ന ആവർത്തന കഥാപാത്രമായി അഭിനയിച്ചു. 2008 ൽ സി‌എസ്‌ഐ: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, ഹൌസ് എം.ഡി. എന്നീ പരമ്പരകളിൽ അതിഥി വേഷങ്ങൾ ചെയ്തു.

2020 ൽ ഗ്രെഗ്സൺ വാഗ്നർ, ലോറന്റ് ബൌസേറോയുടെ സംവിധാനത്തിൽ നതാലി വുഡ്: വാട്ട് റിമെയ്ൻസ് ബിഹൈൻഡ് എന്ന ഡോക്യുമെന്ററി നിർമ്മിച്ചു.[13][14]

സ്വകാര്യ ജീവിതം[തിരുത്തുക]

1990 മുതൽ 1997 വരെ അലി മാക്ഗ്രോയുടെയും റോബർട്ട് ഇവാൻസിന്റെയും പുത്രനായ ജോഷ് ഇവാൻസുമായി ഗ്രിഗ്‌സൺ വാഗ്നർ ഡേറ്റിംഗ് നടത്തി.[15] 2003 ഒക്ടോബർ മുതൽ 2008 ജനുവരി വരെയുള്ള കാലഘട്ടത്തിൽ തിരക്കഥാകൃത്ത് ഡി.വി. ഡിവിൻസെന്റിസുമായി അവർക്ക് വിവാഹബന്ധമുണ്ടായിരുന്നു.[16] 2012 മെയ് 30 ന് ഗ്രെഗ്സൺ വാഗ്നറിനും അഭിനേതാവ് ബാരി വാട്സണും ക്ലോവർ ക്ലെമന്റൈൻ വാട്സൺ എന്ന എന്ന  ഒരു മകൾ ജനിച്ചു.[17] 2014 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.[18]

അവലംബം[തിരുത്തുക]

  1. Rosman, Katherine. "A Mother's Death, a Daughter's Life: Remembering Natalie Wood". New York Times. Retrieved 25 April 2016.
  2. Jewel, Dan (1998-05-08). "Natalie's Girl". People. 49 (17). Archived from the original on 2016-04-22. Retrieved 2021-04-08.
  3. "Natalie Wood Seeks Divorce". Waycross Journal-Herald. 1971-08-04. Retrieved 17 November 2012.
  4. Jewel, Dan (1998-05-08). "Natalie's Girl". People. 49 (17). Archived from the original on 2016-04-22. Retrieved 2021-04-08.
  5. Rosman, Katherine. "A Mother's Death, a Daughter's Life: Remembering Natalie Wood". New York Times. Retrieved 25 April 2016.
  6. Jewel, Dan (1998-05-08). "Natalie's Girl". People. 49 (17). Archived from the original on 2016-04-22. Retrieved 2021-04-08.
  7. Davis, Ivor (1998-06-10). "Natasha Wagner Capture the Limelight". Reading Eagle. Retrieved 17 November 2012.
  8. Davis, Ivor (1998-06-10). "Natasha Wagner Capture the Limelight". Reading Eagle. Retrieved 17 November 2012.
  9. Jewel, Dan (1998-05-08). "Natalie's Girl". People. 49 (17). Archived from the original on 2016-04-22. Retrieved 2021-04-08.
  10. Ebert, Roger (24 April 1998). "TWO GIRLS AND A GUY". RogerEbert.com. Chicago Sun-Times.
  11. Natale, Richard (28 December 1998). "Trouble in Making of 'Paradise'". latimes.com. Los Angeles Times.
  12. Speier, Michael (September 23, 2001). "Pasadena".
  13. "'Natalie Wood: What Remains Behind': Film Review | Sundance 2020". The Hollywood Reporter.
  14. "Natalie Wood Documentary Produced By Natasha Gregson Wagner Hits HBO In May". April 12, 2020.
  15. "In Step With Natasha Gregson Wagner". The Post and Courier. 1998-03-05. p. 18. Retrieved 17 November 2012.[പ്രവർത്തിക്കാത്ത കണ്ണി]
  16. "Four Keeps". People magazine. October 27, 2003. Archived from the original on 2015-09-24. Retrieved 2021-04-08.
  17. "Natasha Gregson Wagner and Barry Watson Welcome Daughter Clover Clementyne". People. June 4, 2012. Archived from the original on June 6, 2012. Retrieved June 4, 2012.
  18. Dawn, Randee. "Today Parents". Robert Wagner opens up about Natalie Wood's death, his bond with daughter Natasha. Retrieved 25 April 2016.
"https://ml.wikipedia.org/w/index.php?title=നതാഷ_ഗ്രെഗ്സൺ_വാഗ്നർ&oldid=3805428" എന്ന താളിൽനിന്ന് ശേഖരിച്ചത്