Nastik nation

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:NastikNation.jpg
Logo of Nastik ജാതി

സ്വതന്ത്രചിന്തയും നിരീശ്വരവാദവും പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു ഓൺലൈൻ ഫോറമാണ്‌ നാസ്തിക് നേഷൻ അഥവാ നാസ്തിക നാട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തമിഴ് ഒഴികെയുള്ള എല്ലാ പ്രമുഖ ഭാഷകളിലും ‘നാസ്തിക്’ എന്ന വാക്കിന്റെ അർഥം നിരീശ്വരവാദി എന്നാണ്‌. തമിഴിൽ ‘നാസ്തികം’ എന്നതിന്‌ പകരം ‘നാതിഗം’എന്നാണ്‌ പ്രയോഗിക്കുന്നത്.‘നാസ്തികം’ എന്ന സംസ്കൃതപദം പരിണമിച്ചാണ്‌ ‘നാതിഗം’ എന്ന തമിഴ് പദം ഉണ്ടായിരിക്കുന്നത്. ഈശ്വരന്റെ അസ്തിത്വത്തിൽ വിശ്വസിക്കാത്ത ഒരു വ്യക്തിയാണ്‌ നാസ്തികൻ. യുക്തിവാദവും സ്വതന്ത്രചിന്തയും ഇന്റർനെറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുക എന്നതാണ്‌ ഫോറത്തിന്റെ ലക്ഷ്യം[1].

കൂടുതൽ വിവരങ്ങൾക്ക് ഈ ലേഖനം കൂടി കാണുക[തിരുത്തുക]

നാസ്തിക് നേഷൻ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=Nastik_nation&oldid=2484004" എന്ന താളിൽനിന്നു ശേഖരിച്ചത്