നസിം സൈദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nasim Zaidi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡോ നസിം സൈദി
Chief Election Commissioner of India
പദവിയിൽ
പദവിയിൽ വന്നത്
18 April 2015
മുൻഗാമിഹരിശങ്കർ ബ്രഹ്മ
ഇന്ത്യയുടെനമുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ
ഔദ്യോഗിക കാലം
7 August 2012 – 18 April 2015
വ്യക്തിഗത വിവരണം
ജനനം (1952-07-06) 6 ജൂലൈ 1952  (68 വയസ്സ്)
രാജ്യംഇന്ത്യൻ
Alma materഹാർവാർഡ് സർവ്വകലാശാല
ജോലിസിവിൽ സർവന്റ്

ഇന്ത്യയുടെ 20-ാം. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറാണ് ഡോ. സൈദ് നസീം അഹമ്മദ് സൈദി.[1][2][3][4] മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറിയായ ഇദ്ദേഹം 2012 ആഗസ്ത് 07-ന് ചാർജെടുത്തു.

1976 ഐ.എ.എസ്. ബാച്ചുകാരനായ ഡോ. സൈദിയുടെ ജന്മദേശം ഉത്തർപ്രദേശ് ആണ്. 2005-08 കാലഘട്ടത്തിൽ ഇന്റെർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനിസേഷനിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്നത് അന്നത്തെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലായിരുന്ന ഡോ. സൈദിയായിരുന്നു.

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ.ഖുറേഷി വിരമിക്കുകയും വി.എസ്. സമ്പത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാകുകയും ചെയ്ത സാഹചര്യത്തിൽ നിലവിൽ വന്ന ഒഴിവിലേയ്ക്കാണ് ഡോ. സൈദി നിയമിതനായത്. ഹരിശങ്കർ ബ്രഹ്മയാണ് മൂന്നാമത്തെ കമ്മീഷണർ.

ഹാർവാർഡ് സർവ്വകലാശാലയിലെ കെന്നഡി സ്കൂൾ ഓഫ് ഗവണ്മെന്റിൽ നിന്നും പൊതുഭരണത്തിൽ മാസ്റ്റർ ബിരുദം സമ്പാദിച്ച ഡോ. സൈദി, ബിസിനസ്സ് ഫിനാൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ബയോ-കെമിസ്ട്രിയിൽ ഡോക്ടറേറ്റും ഉള്ള വ്യക്തിയാണ്

  1. PTI Aug 7, 2012, 06.32PM IST (2012-08-07). "Syed Nasim Ahmad Zaidi appointed Election Commissioner - Times Of India". Articles.timesofindia.indiatimes.com. ശേഖരിച്ചത് 2012-11-10.CS1 maint: multiple names: authors list (link)
  2. Ians - New Delhi (2012-08-07). "Nasim Ahmad Zaidi is new Election Commissioner". The New Indian Express. ശേഖരിച്ചത് 2012-11-10.
  3. J Balaji (2012-08-03). "News / National : Zaidi is new Election Commissioner". The Hindu. ശേഖരിച്ചത് 2012-11-10.
  4. http://eci.nic.in/eci_main/recent/8-8-12%20cec.pdf
"https://ml.wikipedia.org/w/index.php?title=നസിം_സൈദി&oldid=2914988" എന്ന താളിൽനിന്ന് ശേഖരിച്ചത്