Jump to content

നർമദ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Narmada district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നർമദ

નર્મદા
city
Country India
StateGujarat
DistrictNarmada
Languages
 • OfficialGujarati, Hindi
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻGJ-22

ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് നർമദ ജില്ല(Gujarati: નર્મદા જીલ્લો). സംസ്ഥാനത്തിന്റെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന നർമദാ ജില്ലയ്ക്ക് 2,755.5 ച.കി.മീ. വിസ്തീർണമുണ്ട്. ജനസംഖ്യ: 5,14,083 (2001); ജനസാന്ദ്രത: 187/ച.കി.മീ. (2001); സാക്ഷരതാ നിരക്ക്: 60.37 (2001); ആസ്ഥാനം: രാജ്പിപ്‌ല; അതിരുകൾ: വടക്ക് വഡോദര ജില്ല; കിഴക്ക് മഹാരാഷ്ട്രയും വഡോദര ജില്ലയും; തെക്ക് സൂറത്ത് ജില്ല; പടിഞ്ഞാറ് സൂറത്ത്, ബറൂച്, വഡോദര ജില്ലകൾ.


ഭൂമിശാസ്ത്രപരമായി മലനിരകൾ നിറഞ്ഞ പ്രദേശമാണ് നർമദ. ജില്ലയിലെ വരണ്ട ഇലപൊഴിയും കാടുകളിൽ തേക്ക് സമൃദ്ധമായി വളരുന്നു. പ്രമുഖ നദിയായ നർമദയും മറ്റു ചെറുനദികളുമാണ് ജില്ലയിലെ പ്രധാന ജലസ്രോതസ്സുകൾ. നർമദ ജില്ലയിലെ കാർഷിക മേഖലയിൽ ഭക്ഷ്യേതര വിളകൾക്കാണ് പ്രാമുഖ്യം. മുഖ്യവിളയായ പരുത്തിക്കു പുറമേ ചോളം, നെല്ല്, ഗോതമ്പ് തുടങ്ങിയവയും ഭക്ഷ്യവിളകളായ നിലക്കടല, കരിമ്പ് തുടങ്ങിയവയും ജില്ലയിൽ കൃഷിചെയ്യപ്പെടുന്നുണ്ട്. കന്നുകാലി വളർത്തലും ഇവിടെ ഏറെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. എന്നാൽ പൊതുവേ അവികസിതമാണ് ജില്ലയുടെ വ്യാവസായിക മേഖല.

റെയിൽ ഗതാഗത മേഖലയെ അപേക്ഷിച്ച് റോഡ് ഗതാഗതത്തിനാണ് ജില്ലയിൽ കൂടുതൽ പ്രാധാന്യം. ഗുജറാത്തിയാണ് മുഖ്യവ്യവഹാരഭാഷ. കോളജുകളും അനവധി സ്കൂളുകളും ഉൾപ്പെട്ടതാണ് ജില്ലയിലെ വിദ്യാഭ്യാസ മേഖല. രാജ്പിപ്ല, ജിയോർ (Jior), റാംപുര (Rampure), ഗുരുദേശ്വർ (Gurudeshwar), സർപൻ (Surpan), തിലക്വാഡ (Tilakwada), കുക്റെജ് (Kukrej), നവഗാം (Navagam), ദേവ്മോഗ്റ (Devmogra), സഘാറെ (Saghare) എന്നിവയാണ് ജില്ലയിലെ പ്രമുഖ ആകർഷണ കേന്ദ്രങ്ങൾ.


അവലംബം

[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നർമദ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നർമദ_ജില്ല&oldid=2338172" എന്ന താളിൽനിന്ന് ശേഖരിച്ചത്