നിലനാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naregamia alata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നിലനാരകം
Goanese ipecac.jpg
നിലനാരകത്തിന്റെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Naregamia
വർഗ്ഗം:
N. alata
ശാസ്ത്രീയ നാമം
Naregamia alata
നിലനാരകം

മീലിയേസീ (Meliaceae) കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ് നിലനാരകം.[1] (ശാസ്ത്രീയ നാമം നരഗാമിയ അലേറ്റ - Naregamia alata). സംസ്കൃതത്തിൽ നിലനാരകത്തിന് അമ്ളവള്ളി, ബൃഹത് പത്ര, ഛിന്നഗ്രന്ഥിക, ദ്രുമരുഹ, ത്രിപർണിക, കണ്ടലു, കണ്ടബഹുല എന്നീ പേരുകളുണ്ട്. വടക്കേ ഇന്ത്യയിൽ 900 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ വളരുന്നു. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിലനാരകം ധാരാളമായി വളരുന്നു.

ഘടന[തിരുത്തുക]

ധാരാളം ശാഖോപശാഖകളോടുകൂടിയ നിലനാരകം 30 സെ.മീ. ഉയരത്തിൽ വളരുന്ന ചെറിയ കുറ്റിച്ചെടിയാണ്. നിലനാരകത്തിന്റെ ചെറിയ ഇലയ്ക്ക് മൂന്ന് പത്രകങ്ങളുണ്ട്. ഇലഞെടുപ്പിന്റെ ഇരുവശവും വശങ്ങളിലേക്കു വളർന്ന് ചിറകുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളിൽ നിന്നാണ് ഒറ്റയായോ ജോടികളായോ പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾക്ക് വെളുത്ത നിറമാണ്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമുണ്ട്. കേസരനാളത്തിൽ 10 കേസരങ്ങൾ കാണപ്പെടുന്നു. കേസരനാളം കനം കുറഞ്ഞ് നീളം കൂടിയതാണ്. ഇതിന്റെ ചുവടുഭാഗത്തിന് സിലിണ്ടറാകാരമാണ്; മുകൾഭാഗം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. കേസരങ്ങളുടെ അറ്റത്ത് ഉപാംഗങ്ങളുണ്ട്. വർത്തികാഗ്രം വീർത്തിരിക്കും. അണ്ഡാശയത്തിന് രണ്ട് അണ്ഡങ്ങൾ വീതമുള്ള മൂന്നറകളുണ്ട്. കായ് ഉരുണ്ട സംപുടമായ ഇവയിൽ രണ്ട് വിത്തുകൾ കാണപ്പെടുന്നു.[2]

ആയുർവേദം[തിരുത്തുക]

നിലനാരകസസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. സസ്യത്തിന്റെ ഇലയ്ക്ക് നാരങ്ങയുടെ മണമുണ്ട്. വേര് തീക്ഷ്ണ ഗന്ധമുള്ളതാണ്. ചുമ, ആസ്ത്മ, ശ്വാസകോശരോഗങ്ങൾ, യകൃത് രോഗങ്ങൾ, വാതം, പിത്തം, അൾസർ, ചൊറി, വയറിളക്കരോഗങ്ങൾ, തിമിരം, വിളർച്ച, മലേറിയ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാൻ നിലനാരകം ഉപയോഗിക്കുന്നു.

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Common names (From flowersofindia): Goanese Ipecac, Goanese ipecacuanh • Hindi: पित्तमारी pitmari, तीनपर्णी tinparni • Malayalam: നിലനാരകം nilanarakam • Kannada: ನೆಲಬೇವು nelabevu • Konkani: पित्तमारी pitmari, तीनपानी tinpani • Sanskrit: अम्लवल्ली amlavalli, त्रिपर्णिक triparnika (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം[തിരുത്തുക]

  1. http://www.flowersofindia.net/catalog/slides/Goanese%20Ipecac.html
  2. "നിലനാരകം അപൂർവ ഔഷധി". മാതൃഭൂമി. 2013 സെപ്റ്റംബർ 8. ശേഖരിച്ചത് 2013 സെപ്റ്റംബർ 25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിലനാരകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിലനാരകം&oldid=3202886" എന്ന താളിൽനിന്ന് ശേഖരിച്ചത്