നമ്പ്രം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nambram Muchilottu Devi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നമ്പ്രം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം

കണ്ണൂർ ജില്ലയിലെ (കേരളം, ഇന്ത്യ) മയ്യിൽ ഗ്രാമപഞ്ചായത്തിലെ നണിയൂർ നമ്പ്രത്ത് സ്ഥിതി ചെയ്യുന്ന മുച്ചിലോട്ടു ഭഗവതി ക്ഷേത്രമാണ് നമ്പ്രം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം.[1] കേരളത്തിലെ പ്രധാനപ്പെട്ട ഒൻപത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണിത്. വളപട്ടണം പുഴയോരത്ത് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിന്റെ എതിർവശത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ചടങ്ങുകൾ[തിരുത്തുക]

നമ്പ്രം മുച്ചിലോട്ടു ഭഗവതി കാവിൽ തിരുമുടി നിവരുന്നതൊടെ കേരളത്തിലെ മുച്ചിലോട്ടു കാവുകളിൽ കളിയാട്ടത്തിനു തുടക്കമാകുന്നു. തുലാം മാസത്തിൽ ആണ് കളിയാട്ടം നടത്തുന്നതു് . കളിയാട്ട മഹോത്സവം 4 ദിവസം നീണ്ടു നിൽക്കുന്നു. മൂന്നാം ദിവസം കാവിൽ നിന്നും പറശ്ശിനി മടപ്പുരയിലേക്ക് എഴുന്നുള്ളിപ്പ് ഉണ്ടാകും. മുച്ചിലോട്ട് ഭഗവതിയെ കൂടാതെ കണ്ണങ്ങാട്ടു ഭഗവതി, പുലിയുർ കാളി, പുലിയൂർ കണ്ണൻ, ചുഴലി ഭഗവതി, ചാമുണ്ഡി, വിഷ്ണുമൂർത്തി, നരമ്പിൽ ഭഗവതി, ഗുളികൻ എന്നീ തെയ്യക്കോലങ്ങളും ഇവിടെ കെട്ടിയാടുന്നു. ഈ തെയ്യങ്ങളുടെ തോറ്റവും ഉണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി വാർത്ത