ഉള്ളടക്കത്തിലേക്ക് പോവുക

നല്ല തങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nalla Thanka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നല്ല തങ്ക
സംവിധാനംപി.വി. കൃഷ്ണയ്യർ
കഥമുതുകുളം രാഘവൻ പിള്ള
നിർമ്മാണംകുഞ്ചാക്കോ
കെ.വി. കോശി
അഭിനേതാക്കൾഅഗസ്റ്റിൻ ജോസഫ്
വൈക്കം മണി
മിസ്സ് കുമാരി
മിസ്സ് ഓമന
എസ്.പി. പിള്ള
ഛായാഗ്രഹണംഎ. ഷൺ‌മുഖം
പി.കെ. മാധവൻ നായർ
ചിത്രസംയോജനംകെ.ഡി ജോർജ്ജ്
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനികൾ
കെ. & കെ. കമ്പൈൻസ്
ഉദയാ സ്റ്റുഡിയോ
റിലീസ് തീയതി
14/01/1950 [1]
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഉദയാ സ്റ്റുഡിയോ നിർമ്മിച്ച രണ്ടാമതു ചലച്ചിത്രമാണ് 1950-ൽ പുറത്തിറങ്ങിയ നല്ല തങ്ക. കുഞ്ചാക്കോയും കെ.വി. കോശിയും ചേർന്നു നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പി.വി. കൃഷ്ണയ്യരാണ്. അഗസ്റ്റിൻ ജോസഫ്, വൈക്കം മണി, മിസ്സ് കുമാരി, മിസ്സ് ഓമന, എസ്.പി. പിള്ള എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സംഗീതസംവിധാനം വി. ദക്ഷിണാമൂർത്തിയും ചിത്രത്തിന്റെ ഛായാഗ്രഹണം പി.കെ. മാധവൻ നായരും നിർവഹിച്ചിരിക്കുന്നു. നല്ല തങ്കൾ എന്ന തമിഴ് ഐതിഹ്യത്തെ ആസ്പദമാക്കി മുതുകുളം രാഘവൻ പിള്ളയാണ് ചിത്രത്തിന്റെ രചനയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മിസ് കുമാരിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗായകനും നടനുമായ അഗസ്റ്റിൻ ജോസഫും വൈക്കം മണിയും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[2].

അഭിനയിച്ചവർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-14. Retrieved 2017-04-06.
  2. "NALLA THANKA 1950". Archived from the original on 2010-09-05. Retrieved 2011-11-20.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നല്ല_തങ്ക&oldid=4580138" എന്ന താളിൽനിന്ന് ശേഖരിച്ചത്