Jump to content

നളകൂബരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nalakuvara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഷ്ടദിക്പാലകരിൽ ഉത്തര ദിക്കിനു നാഥനായ കുബേരന്റെ മൂത്തപുത്രനാണ് നളകൂബരൻ. കുബേരന്റെ രണ്ടാമത്തെ പുത്രനാണ് മണിഗ്രീവൻ. സുന്ദരന്മാരായ യക്ഷന്മാരായിരുന്നു ഇരുവരും. നാരദമുനിയുടെ ശാപത്താൽ വൃക്ഷങ്ങളായിമാറിയ ഇവരെ രണ്ടുപേരെയും ഭഗവാൻ മഹാവിഷ്ണു ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനായി പിറന്ന് മോക്ഷം നൽകിയതായി ഭാഗവതത്തിൽ പറയുന്നു.

നാരദശാപം

[തിരുത്തുക]

ഒരിക്കൽ ഇരുവരും മദ്യംകഴിക്കുകയും തങ്ങളുടെ പത്നിമാരുമൊന്നിച്ച് നഗ്നരായി ഹിമാലയത്തിനടുത്ത് ഗംഗാനദിയിൽ മദനക്രീഡകൾ ചെയ്തു കുളിച്ചുരസിക്കുകയായിരുന്നു. കൈലാസനാഥനെ ദർശിക്കാനായി വന്ന നാരദർ ഇതുകാണുകയും അത്യന്തം കോപാകുലനായ അദ്ദേഹം രണ്ടു സഹോദരന്മാരേയും ശപിച്ചു. “നഗ്നരായി പുണ്യഗംഗയിൽ സ്നാനം ചെയ്യുന്നതു പാപകരമാണ്, അതിലും വിശേഷിച്ച് നഗ്നരായി രതിക്രീഢകളാടി വിഹരിക്കുന്നത് അതിലേറെ പാപകരം. മദ്യമദംകൊണ്ടു ധർമ്മവും മനുഷ്യത്വവും മറന്ന് ബോധമില്ലാതെ പെരുമാറിയ നിങ്ങൾ ബുദ്ധിയും ബോധവും ചേതനയുമില്ലാത്ത മരുതമരങ്ങളായിത്തീരട്ടെ എന്നു ശപിച്ചു. മുനിശാപം ഏറ്റതോടുകൂടി കുബേരപുത്രന്മാർ നാരദരുടെ ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ദ്വാപരയുഗത്തിൽ ഭഗവാൻ വിഷ്ണു വസുദേവാത്മജനായി ജനിച്ച് നിങ്ങൾക്ക് ശാപമോക്ഷം നൽകുമെന്ന് അരുളികടന്നു പോയി.

ശാപമോക്ഷം

[തിരുത്തുക]

കൃഷ്ണൻ ശിശുവായിരിക്കുന്ന അവസരത്തിൽ അമ്പാടിയിൽ വെച്ച് ഒരിക്കൽ യശോദര കണ്ണനെ കുരുത്തകേടുകാണിച്ചതുകൊണ്ട് ഉരലിൽ കെട്ടിയിട്ടു. അല്പം കഴിഞ്ഞ് കണ്ണൻ ആ ഉരലും വലിച്ചോണ്ട് അതുവഴിയെല്ലാം നടന്നു. നളകൂബര-മണിഗ്രീവന്മാർ മരുതമരങ്ങളായി നിൽക്കുന്നതുവഴി കൊണ്ടുപോയി ആ മരങ്ങൾ ഉരലുകൊണ്ട് മറിച്ചിടുകയും അങ്ങനെ കുബേരപുത്രന്മാർക്ക് മോക്ഷം കിട്ടുകയും ചെയ്തു. കൃഷ്ണനു നാലുവയസ്സു പ്രായമുള്ളപ്പോഴാണു നളകൂബരമണിഗ്രീവന്മാർക്ക് ശാപമോക്ഷം നൽകുന്നത്.[1]

രാവണനുകിട്ടിയ ശാപം

[തിരുത്തുക]

ത്രേതായുഗത്തിൽ നളകൂബരൻ രാവണനെ ശപിച്ചതായി വാല്മീകി രാമയണത്തിൽ ആദികാണ്ഡത്തിൽ പറയുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. ഭാഗവതം, മലയാളം-- ഡോ.പിഎസ്.നായർ
"https://ml.wikipedia.org/w/index.php?title=നളകൂബരൻ&oldid=1954857" എന്ന താളിൽനിന്ന് ശേഖരിച്ചത്