നാഗരാജാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nagaraja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലാഴി മഥനം

ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗദൈവങ്ങളുടെ രാജാക്കളാണ് വാസുകി,അനന്തൻ,തക്ഷകൻ [1]. ഇവർ സഹോദരങ്ങളാണ് .

ഇതിൽ മുതിർന്ന നാഗമാണ് അനന്തൻ, പിന്നെയാണ് രണ്ടാമനായ വാസുകി, ഇളയവൻ തക്ഷകൻ. കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രന്മാരാണ്. അനന്തൻ മഹാവിഷ്ണുവിന്റെ ശയനമായും വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്. തക്ഷകൻ മാഹാവിഷമുള്ള നാഗമായിട്ടാണ് കണക്കാക്കുന്നത്. അഭിമന്യുവിന്റെ മരണാനന്തരപുത്രനും അർജ്ജുനന്റെ പൗത്രനുമായ പരീക്ഷിത്ത് മഹാരാജാവ് തക്ഷകന്റെ കടിയേറ്റാണ് മരിച്ചത്.

പ്രമാണങ്ങൾ[തിരുത്തുക]

  1. http://www.absoluteastronomy.com/topics/Nagaraja
"https://ml.wikipedia.org/w/index.php?title=നാഗരാജാവ്&oldid=2366311" എന്ന താളിൽനിന്ന് ശേഖരിച്ചത്