നടുവട്ടം ഗോപാലകൃഷ്ണൻ
ദൃശ്യരൂപം
(Naduvattam Gopalakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിലെ ഒരു ഭാഷാശാസ്ത്രവിദഗ്ദ്ധനാണ് നടുവട്ടം ഗോപാലകൃഷ്ണൻ. മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിക്കാൻ വേണ്ടി കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച അടിസ്ഥാന രേഖ തയ്യാറാക്കിയ സമിതിയിലെ അംഗമായിരുന്നു ഇദ്ദേഹം.[1]
1951 ഫെബ്രുവരി 3-ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ടു വില്ലേജിൽ നടുവട്ടംമുറിയിൽ പെരുമ്പള്ളിൽ പരമേശ്വരൻ നായർ, തങ്കമ്മ എന്നിവരുടെ മകനായി ജനിച്ചു.[2] [3]
കൃതികൾ
[തിരുത്തുക]- രാമചരിതവും പ്രാചീന ഭാഷാവിചാരവും (ലേഖനങ്ങൾ)
- കേരളചരിത്രധാരകൾ (ചരിത്രലേഖനങ്ങൾ)
- ജീവചരിത്രസാഹിത്യം മലയാളത്തിൽ (സാഹിത്യചരിത്രം)
- ആത്മകഥാസാഹിത്യം മലയാളത്തിൽ ( സാഹിത്യചരിത്രം)
- ഭാഷാപരിമളം (ലേഖനങ്ങൾ)
- ഗവേഷണരീതിശാസ്ത്രം (പഠനം)
- സാഹിത്യമാല്യം (ലേഖനങ്ങൾ)
- നാടോടി ചരിത്രകഥകൾ
- സംസ്‌കാരമുദ്രകൾ
പുരസ്കാരങ്ങൾ
[തിരുത്തുക]2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ സംസ്‌കാരമുദ്രകൾ എന്ന കൃതിയ്ക്ക് മികച്ച വൈജ്ഞാനികസാഹിത്യ പുരസ്കാരം ലഭിച്ചു.[4]
അവലംബം
[തിരുത്തുക]- ↑ "മലയാളം ക്ലാസിക്കൽ ഭാഷ -നടുവട്ടം ഗോപാലകൃഷ്ണൻ". മാതൃഭൂമി. 8 നവംബർ 2012. Archived from the original on 2012-11-10. Retrieved 16 ഫെബ്രുവരി 2013.
- ↑ "ഡോ. നടുവട്ടം ഗോപാലകൃഷ്‌ണൻ". പുഴ.കോം. Archived from the original on 2012-06-03. Retrieved 16 ഫെബ്രുവരി 2013.
- ↑ "ഗോപാലകൃഷ്ണൻ നടുവട്ടം". Kerala Literature. Archived from the original on 2014-07-09. Retrieved 16 ഫെബ്രുവരി 2013.
- ↑ "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)