ഉള്ളടക്കത്തിലേക്ക് പോവുക

നദിയ മൊയ്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nadia Moidu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നദിയാ മൊയ്തു ഗോഡ്ബോലെ
ജനനം
സറീന മൊയ്തു

(1966-10-24) 24 ഒക്ടോബർ 1966 (age 59) വയസ്സ്)[1]
മറ്റ് പേരുകൾനടി
തൊഴിൽനടി
സജീവ കാലം1984–1989; 1994;
2004–present
ജീവിതപങ്കാളി(s)ശിരീഷ് ഗോഡ്ബോലെ
(m.1988–present)
കുട്ടികൾസനം (b.1996)
ജന (b.2001)
അവാർഡുകൾBest Actress Filmfare Award (Nokketha Doorathu Kannum Nattu)
Best Actress Critics Award

മലയാളത്തിലും തമിഴിലും പ്രധാനമായും അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് നദിയ മൊയ്തു (ജനനം: സറീന മൊയ്തു, 24 October 1966). ഏതാനും തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നദിയ മലയാള ചലച്ചിത്രമായ നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1984) എന്ന ചിത്രത്തിലൂടെ മോഹൻലാലിനും പത്മിനിക്കും ഒപ്പം അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) നേടിക്കൊടുത്തു.[2] 1985 ൽ ഈ ചിത്രം പൂവേ പൂചൂടവാ എന്ന പേരിൽ തമിഴിൽ പുനർഃനിർമ്മിച്ചതോടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.[3] 1988-ൽ വിവാഹശേഷം, അമേരിക്കയിലും പിന്നീട് യു.കെ.യിലുമായി ഭർത്താവ് ഷിരീഷ് ഗോഡ്ബോലെയ്ക്കും രണ്ട് പെൺമക്കൾക്കുമൊപ്പം ജീവിതം നയിച്ച അവർ 2007-ൽ ഇന്ത്യയിലേക്ക് മടങ്ങി.

എം. കുമരൻ s/o മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു തിരിച്ചെത്തുകയും ജയം രവിയുടെ അമ്മയുടെ വേഷം അവതരിപ്പിച്ചതിന്റെപേരിൽ നിരൂപക പ്രശംസയും ലഭിച്ചു.[4] 2008 ൽ അവർ അരോക്യ മിൽക്ക്, തംഗമൈൽ ജ്വല്ലറി എന്നിവയുടെ ബ്രാൻഡ് അംബാസഡറായി കരാർ ഒപ്പുവച്ചു. ജയ ടിവിയിൽ നടി ഖുഷ്ബുവിന് പകരമായി ജാക്ക്പോട്ട് എന്ന പ്രശസ്തമായ ടെലിവിഷൻ ഷോ നാദിയ അവതരിപ്പിക്കുന്നു.

2013 ൽ തെലുങ്കു ചിത്രമായ മിർച്ചിയിലെ നടൻ പ്രഭാസിന്റെ അമ്മയെന്ന നിലയിലും അട്ടാരിന്റിക്കി ദാരെഡിയിൽ ധാർഷ്ട്യക്കാരിയായി അമ്മായിയുടെ വേഷത്തിലും അഭിനയിച്ച അവർക്ക് രണ്ട് വേഷങ്ങൾക്കും നിരൂപക പ്രശംസ ലഭിച്ചിരുന്നു. 2013 ൽ അട്ടാരിന്റികി ദാരെഡിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള നന്ദി അവാർഡ് ലഭിച്ചു.[5][6]

ആദ്യകാലം

[തിരുത്തുക]

മലയാളി മാതാപിതാക്കൾക്ക് ജനിച്ച നാദിയ പിന്നീട് മുംബൈയിലെ ചെമ്പൂരിലേക്ക് പോകുന്നതിനുമുമ്പ് കുട്ടിക്കാലം മുബൈയിലെ സിയോണിലാണ് ചെലവഴിച്ചത്. പിതാവ് എൻ. കെ. മൊയ്തു ഒരു ഒരു ഇസ്ലാംമതവിശ്വാസിയും മാതാവ് ലളിത ഒരു ഹൈന്ദവ വിശ്വാസിയുമായിരുന്നു. പിതാവ് മൊയ്തു കണ്ണൂരിലെ തലശ്ശേരിയിൽ നിന്നുള്ളയാളും മാതാവ് തിരുവല്ല സ്വദേശിയുമാണ്. മുംബൈയിലെ ജെ. ബി. വച്ച പാർസി ഗേൾസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ നദിയ സർ ജാംഷെറ്റ്ജി ജീജെബോയ് സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി ബിരുദം നേടി. അക്കാലത്ത് സിനിമകളുടെ തിരക്കിൽപ്പെട്ടതിനാൽ കോളേജ് വിദ്യാഭ്യാസം തുടരാനായില്ല. പിന്നീട് അമേരിക്കൻ ഐക്യനാടുകളിലെ താമസത്തിനിടെ മീഡിയ മാനേജ്‌മെന്റിൽ അനുബന്ധ ബിരുദവും കമ്മ്യൂണിക്കേഷൻ ആർട്‌സ് - റേഡിയോ & ടെലിവിഷൻ എന്നിവയിൽ ബി.എ. ബിരുദവും നേടി.

1984 ൽ ആദ്യമായി അഭിനയിച്ചത് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലാണ്. ഇതിൽ മോഹൻലാൽ, പദ്മിനി എന്നിവരോടൊപ്പം അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. ഇതിന്റെ തമിഴ് റീമേക്കായ പൂവേ പൂച്ചൂടവ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ ചില സഹനടി വേഷങ്ങളിൽ അഭിനയിക്കുന്നു.

1988 ൽ അവർ ഷിരീഷ് ഗോഡ്ബോളിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. വിവാഹശേഷം ഭർത്താവിനും പെൺമക്കൾക്കുമൊപ്പം അമേരിക്കയിൽ താമസിച്ചു. 2000 ൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലേക്ക് താമസം മാറുകയും 2007 വരെ അവിടെ താമസിക്കുകയും ചെയ്തു. നിലവിൽ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷംചിത്രംഭാഷവേഷംസഹ-അഭിനേതാക്കൾ
1984നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്മലയാളംഗേളിമോഹൻ ലാൽ, പദ്മിനി
1985കൂടും തേടിമലയാളംജൂഡിറഹ്മാൻ
കണ്ടു കണ്ടറിഞ്ഞുമലയാളംഅശ്വതിറഹ്മാൻ, മോഹൻ ലാൽ,മമ്മൂട്ടി
പൂവേ പൂ ചൂട വാതമിഴ്പദ്മിനി, എസ്. വി. ശേഖർ, ജയ് ശങ്കർ
വന്നു, കണ്ടു കീഴടക്കിമലയാളംമഞ്ജു
ഒന്നിങ്ങു വന്നെങ്കിൽമലയാളംമീരമമ്മുട്ടി, ശങ്കർ,ജഗതി
1986പഞ്ചാഗ്നിമലയാളംസാവിത്രിമോഹൻ ലാൽ, ഗീത
അത്തം, ചിത്തിര, ചോതിമലയാളംരാധ
ശ്യാമമലയാളംശ്യാമമമ്മൂട്ടി
പൂവിനു പുതിയ പൂന്തെന്നൽമലയാളംനീത
പൂക്കളൈ പരീകത്തീരഗൾതമിഴ്സുരേഷ്
ഉയിരേ ഉനക്കാഗെതമിഴ്മോഹൻ
ഉനക്കാഗവേ വാഴ്‌ഗിറേൻതമിഴ്ശിവകുമാർ, സുരേഷ്
നിലാവേ മലരേതമിഴ്റഹ്മാൻ, ശാലിനി
1987പൂവേ ഇളം പൂവേതമിഴ്സുരേഷ്, ജയ് ശങ്കർ, സുമിത്ര
പാവഴ മല്ലിഗൈതമിഴ്സുരേഷ്
പാട് നിലാവെതമിഴ്മോഹൻ
ചിന്നത്തമ്പി പെരിയ തമ്പിതമിഴ്സത്യരാജ്, പ്രഭു
മാൻഗൈ ഒരു ഗൻഗൈതമിഴ്സരിത, സുരേഷ്
അൻപുള്ള അപ്പാതമിഴ്ശിവാജി ഗണേശൻ, റഹ്മാൻ
1988പൂ മഴൈ പൊലിയുത്തമിഴ്വിജയകാന്ത്, സുരേഷ്
1989രാജാത്തി രാജതമിഴ്രജനീകാന്ത്, രാധ
1994വധു ഡോക്ടറാണ്മലയാളംഅമ്മുക്കുട്ടിജയറാം, ശ്രീനിവാസൻ
ചിന്ന മാഡംതമിഴ്
രാജകുമാരൻതമിഴ്പ്രഭു, മീന
പൂങ്കാട്രു പുതിത്താനതു്തമിഴ്
2004എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മിതമിഴ്മഹാലക്ഷ്മിജയം രവി, അസിൻ
2006താമിരഭരണിതമിഴ്ശകുന്തളാ ദേവിവിശാൽ, ബാനു, പ്രഭു
2007സാൻദൈതമിഴ്തങ്കലക്ഷ്മിസുന്ദർ സി, രാഗിണി, നമിത
2008 പട്ടാളംതമിഴ്
2011 ഡബിൾസ് മലയാളം ഗൌരി
2011 സെവൻസ് മലയാളം അമല
2013 മിർച്ചി തെലഗ് ലത
2013 ആറു സുന്ദരിമാരുടെ കഥ മലയാളം റോസ് മൂത്തേടൻ
2013 ആൻ ഓട്ടം ഇൻ ലണ്ടൻ ഇംഗ്ലീഷ് സരസു
2013 അട്ടാരിന്റിക്കി ദാരെഡി തെലുഗ് സുനന്ദ
2014 ദൃശ്യം തെലുഗ് ഗീത പ്രഭാകർ
2015 ബ്രൂസ് ലീ: ദ ഫൈറ്റർ തെലുഗ് വസുന്ധര
2016 A...Aa തെലുഗ് മഹലക്ഷ്മി
2016 ഗേൾസ് /

തിരൈക്കു വരാത കതൈ

മലയാളം

തമിഴ്

ദീപിക
2018 നാ പേരു സൂര്യ തെലുഗ് സത്യ
2018 നീരാളി മലയാളം മോളിക്കുട്ടി
2020 ഒരു രാത്രി ഒരു പകൽ മലയാളം
2020 മിസ് ഇന്ത്യ തെലുഗ് കമല
2021 വരുദ കാവലേനു തെലുഗ് പ്രഭാവതി
2021 ദൃശ്യം 2 തെലുഗ് ഗീത പ്രഭാകർ
2022 പുത്തം പുതു കാലൈ വിദിയാധാ തെലുഗ് യശോദ
2022 ഭീഷ്മ പർവ്വം മലയാളം ഫാത്തിമ
2022 ഘനി തെലുഗ് മാധുരി
2022 സർക്കാരു വാരി പാട്ടു തെലുഗ് രാജകുമാരി
2022 ആൻ്റ സുന്ദരണികി തെലുഗ് ജ്യോതി
2022 ദി വാരിയർ തെലുഗ്- തമിഴ് സത്യയുടെ അമ്മ
2022 വണ്ടർ വുമൺ ഇംഗ്ലീഷ് നന്ദിത
2023 ലെറ്റ്‌സ് ഗെറ്റ് മാരീഡ് തമിഴ് ലീല

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "Nadhiya Height & DOB". Nadhiya Height, Weight, Age, Husband, Children, Wiki & Facts. StarsFact. 8 October 2016. Archived from the original on 2017-02-02. Retrieved 6 November 2016.
  2. Google Books Search "Collections MALAYALAM 1984 Best Actress Nadiya Nokketha" See page 392
  3. "Nadhiya gets a dream role". indiaglitz. 24 May 2008. Archived from the original on 2008-05-25. Retrieved 10 September 2012.
  4. "Nadhiya is back again". Behind Woods.com. 8 April 2006. Retrieved 10 September 2012.
  5. https://indianexpress.com/article/entertainment/telugu/nandi-awards-2012-and-2013-rajamouli-ilayaraja-samantha-and-prabhas-emerge-winners-4549659/
  6. "Nandi Awards 2012 and 2013: Rajamouli, Ilayaraja, Samantha and Prabhas emerge winners". 1 March 2017.
"https://ml.wikipedia.org/w/index.php?title=നദിയ_മൊയ്തു&oldid=4517770" എന്ന താളിൽനിന്ന് ശേഖരിച്ചത്