ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(NSS Hindu College, Changanassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി
തരംആട്സ് & സയൻസ് വിദ്യാഭ്യാസം
സ്ഥാപിതം1949
സ്ഥലംചങ്ങനാശ്ശേരി, കേരളം, ഇന്ത്യ
ക്യാമ്പസ്25 ഏക്കർ (100,000 m2)
കായിക വിളിപ്പേര്UCE
വെബ്‌സൈറ്റ്nsshinducollege.org

ഇന്ത്യയിലെ വിഖ്യാതമായ സർവ്വകലാശാലകളിൽ ഒന്നാണ് കേരളത്തിലെ ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ സ്ഥിതിചെയ്യുന്ന 'എൻ.എസ്.എസ്. ഹിന്ദു കോളേജ്' (NSS Hindu College, Changanassery). നായർ സർവീസ്‌ സൊസൈറ്റിയുടെ (എൻ.എസ്.എസ്) രണ്ടാമത്തെ ഈ കോളേജ് 1949-ലാണ് ആരംഭിച്ചത്. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ പതാക ഉയർത്തിയും, ഇന്ത്യൻ ഉപരാഷ്ട്രപതി ഡോ.എസ്‌. രാധാകൃഷ്ണൻ ഉദ്ഘാടന സമ്മേളനം ചെയ്തുമാണ് പെരുന്ന ഹിന്ദു കോളേജിനു ആരംഭം കുറിച്ചത്.[1]

ചരിത്രം

[തിരുത്തുക]

മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ ഒരു കോളേജ് വരേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുകയും നായർ സർവ്വീസ് സൊസൈറ്റിയുടെ രണ്ടാമത്തെ കോളേജ് പെരുന്നയിൽ ആരംഭിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു. എം.സി. റോഡിനരുകിലായി പതിനേഴര ഏക്കർ സ്ഥലം അതിനുവേണ്ടി കണ്ടെത്തുകയും 1947 സെപ്റ്റംബറിൽ കോളേജിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ശിലാസ്ഥപനം നടത്തിയത് തിരു-കൊച്ചി മന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനാണ്. കെ.വി. നീലകണ്ഠൻ നായരാണ് ഹിന്ദു കോളേജിന്റെ മാസ്റ്റർ പ്ലാൻ ഉണ്ടാക്കിയത്. കെട്ടിടത്തിന്റെ കുറച്ചുഭാഗങ്ങൾ പണിതീർത്തപ്പോൾതന്നെ ക്ലാസുകൾ ആരംഭിച്ചു (1949 ജൂൺ). ആദ്യ പിൻസിപ്പലായി ജോർജ് തോമസിനെ നീയമിച്ചു. തുടർന്ന് ആറുവർഷങ്ങൾ കഴിഞ്ഞ് 1955 ഡിസംബറിലാണ് കോളേജിന്റെ പണി പൂർണ്ണമായും പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്.[2]

ഉദ്ഘാടനം

[തിരുത്തുക]

ഇതര കോളേജുകളെ അപേക്ഷിച്ച് ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജ് ഉദ്ഘാടനം ഏറെ വ്യത്യസ്തവും ആഡംബര-ആഘോഷങ്ങളോടെയാണ് തുടങ്ങിയത്. ഒരു ഉദ്ഘാടന മഹാമഹമായി പന്ത്രണ്ട് പ്രമുഖരാണ് പന്ത്രണ്ട് സമ്മേളനങ്ങളിലൂടെ ഹിന്ദു കോളേജ് ഉദ്ഘാടനം നടത്തിയത്. 1955 ഡിസംബർ 24 മുതൽ 1956 ജനുവരി 12 വരെ ഇരുപതു ദിവസങ്ങൾ നീണ്ടതായിരുന്നു ഉദ്ഘാടനം.

ക്ര.നമ്പർസമ്മേളനംഉത്ഘാടകർസ്ഥാനം
1പതാക ഉയർത്തൽശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മതിരുവിതാംകൂർ മഹാരാജാവ് (തിരു-കൊച്ചി രാജപ്രമുഖൻ)
2കോളേജ് ഉദ്ഘാടനംഡോ. എസ്. രാധാകൃഷ്ണൻഇൻഡ്യൻ ഉപരാഷ്ട്രപതി
3ആരോഗ്യ സമ്മേളനംഡോ. വി.ആർ. നാരായണൻ നായർസർജ്ജൻ ജനറൽ
4ഹൈന്ദവ സമ്മേളനംചിന്മയാന്ദ സ്വാമിആദ്ധ്യാത്മിക നേതാവ്
5സാമ്പത്തികസഹകരണ സമ്മേളനംഎ.ജെ. ജോൺതിരു-കൊച്ചി മന്ത്രി
6പൂർവ്വ വിദ്യാർത്ഥി സമ്മേളനംകെ. കേളപ്പൻഎം.പി.
7വിദ്യാഭ്യാസ സമ്മേളനംഹനുമന്തയ്യാമൈസൂർ മുഖ്യമന്ത്രി
8സർവ്വ സമുദായ സമ്മേളനംകെ.പി. കേശവമേനോൻമാതൃഭൂമി പത്രാധിപർ
9വനിതാ സമ്മേളനംഅമ്പാടി കാർത്ത്യായനിയമ്മസാഹിത്യകാരി
10നായർ മഹാസമ്മേളനംമന്നത്ത് പത്മനാഭൻഎൻ.എസ്.എസ്. ജനറൽ സെക്രട്ടറി
11പ്രതിനിധി സമ്മേളനംവി.കെ. വേലപ്പൻഎൻ.എസ്.എസ്. പ്രസിഡന്റ്
12കോളേജ് സമുച്ചയ ഉദ്ഘാടനംകെ.എം. മുൻഷിഉത്തരപ്രദേശ് ഗവർണ്ണർ

പൂർവ്വ വിദ്യാർത്ഥി പ്രമുഖർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. എന്റെ ജീവിതസ്മരണകൾ : 2 പെരുന്ന എൻ.എസ്.എസ്. ഹിന്ദുകോളേജ് - മന്നത്തു പത്മനാഭൻ
  2. http://www.nsshinducollege.org/