എൻ.കെ.പി. സാൽവേ ചലഞ്ചർ ട്രോഫി
(NKP Salve Challenger Trophy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഇന്ത്യയിലെ ഒരു ആഭ്യന്തര ക്രിക്കറ്റ് പരമ്പരയാണ് എൻ.കെ.പി. സാൽവേ ചലഞ്ചർ ട്രോഫി. ഒക്ടോബർ മാസത്തിൽ രഞ്ജി ട്രോഫി സീസണു മുന്നോടിയായാണ് ഈ പരമ്പര നടക്കുന്നത്.
1994-95-ൽ ചലഞ്ചർ സീരിസ് എന്ന പേരിലാണ് ബി.സി.സി.ഐ. ഈ പരമ്പര തുടങ്ങിയത്. 1998-99-ൽ മുൻ ബി.സി.സി.ഐ. പ്രസിണ്ടന്റായിരുന്ന എൻ.കെ.പി. സാൽവേയുടെ പേരിൽ ഈ പരമ്പരയെ പുനർനാമകരണം ചെയ്തു.
രാജ്യത്തെ ഏറ്റവും മികച്ച 36 കളിക്കാർ മൂന്ന് ടീമുകളിൽ അണിനിരന്നാണ് ഈ പരമ്പരയിൽ മത്സരിക്കുന്നത്. ഇന്ത്യ സീനിയേഴ്സ്, ഇന്ത്യ എ, ഇന്ത്യ ബി എന്നിങ്ങനെയായിരുന്നു മൂന്ന് ടീമുകളുടെ പേരുകൾ. 2006-ൽ ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ്, ഇന്ത്യ ഗ്രീൻ എന്നിങ്ങനെ യഥാക്രമം ടീമുകളുടെ പേരുകൾ പുനർനാമകരണം ചെയ്തു.
ജേതാക്കൾ[തിരുത്തുക]
വർഷം | വിജയി |
---|---|
1994-95 | ഇന്ത്യ സീനിയേഴ്സ് |
1995-96 | ഇന്ത്യ സീനിയേഴ്സ് |
1996-97 | ഇന്ത്യ സീനിയേഴ്സ് |
1997-98 | ഇന്ത്യ സീനിയേഴ്സ് |
1998-99 | ഇന്ത്യ എ / ഇന്ത്യ ബി |
1999-00 | ഇന്ത്യ സീനിയേഴ്സ് |
2000-01 | ഇന്ത്യ സീനിയേഴ്സ് |
2001-02 | ഇന്ത്യ എ |
2002-03 | പരമ്പര നടന്നില്ല |
2003-04 | ഇന്ത്യ എ |
2004-05 | ഇന്ത്യ എ |
2005-06 | ഇന്ത്യ സീനിയേഴ്സ് |
2006-07 | ഇന്ത്യ ബ്ലൂ / ഇന്ത്യ റെഡ് |
2007-08 | ഇന്ത്യ ബ്ലൂ |
2008-09 | ഇന്ത്യ ബ്ലൂ |
2009-10 | ഇന്ത്യ റെഡ് |
2010-11 | ഇന്ത്യ ബ്ലൂ |
2011-12 | ഇന്ത്യ റെഡ് / ഇന്ത്യ ഗ്രീൻ |