മിസ്റ്റിക് മാരേജ് ഓഫ് സെന്റ് കാതറിൻ (ലോട്ടോ, മ്യൂണിക്ക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mystic Marriage of Saint Catherine (Lotto, Munich) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1506-1508നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായിരുന്ന ലോറൻസോ ലോട്ടോ വരച്ച പാനലിലെ എണ്ണച്ചായചിത്രമാണ് മിസ്റ്റിക് മാരേജ് ഓഫ് സെന്റ് കാതറിൻ. ഈചിത്രത്തിൽ കാതറീൻ ഓഫ് അലക്സാണ്ട്രിയയുടെ ബ്രോക്കൺ വീലിൽ (മുൻഭാഗത്തെ മധ്യഭാഗം) "Laurent.[ius] Lotus F.[ecit]" എന്നു ഒപ്പുവച്ചിരിക്കുന്നു. 1804-ൽ ഈ ചിത്രം വൂർസ്ബർഗ് റസിഡൻസിൽ നിന്നും ഹോഫ്ഗാർട്ടൻഗാലറിയിലേയ്ക്ക് മാറ്റിയതായി കരുതപ്പെടുന്നു.[1]. ബോസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്ടിൽ ചിത്രകലയുടെ ഒരു പതിപ്പും ലഭ്യമാണ്.[2]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഒരു ഇറ്റാലിയൻ ചിത്രകാരൻ, ഡ്രാഫ്റ്റ്‌സ്മാൻ, ഇല്ലസ്ട്രേറ്റർ എന്നിവയായിരുന്നു ലോറൻസോ ലോട്ടോ. പരമ്പരാഗതമായി വെനീഷ്യൻ സ്‌കൂളിലായിരുന്ന അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും മറ്റ് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ ചെലവഴിച്ചു. പ്രധാനമായും ബലിപീഠങ്ങൾ, മതവിഷയങ്ങൾ, ഛായാചിത്രങ്ങൾ എന്നിവ അദ്ദേഹം വരച്ചു. ഉയർന്ന നവോത്ഥാന കാലത്തും മാനെറിസ്റ്റ് കാലഘട്ടത്തിന്റെ ആദ്യ പകുതിയിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ജീവിതത്തിലുടനീളം സമാനമായ ഉയർന്ന നവോത്ഥാന ശൈലി നിലനിർത്തിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമാന്യവിരുദ്ധമായി വളച്ചൊടിക്കുന്ന വികലമായ ചിത്രരീതി ഫ്ലോറൻ‌ടൈൻ, റോമൻ മാനേറിസ്റ്റുകളുടെ ഒരു പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിച്ചു.[3]

അവലംബം[തിരുത്തുക]

  1. Carlo Pirovano, Lotto, Electa, Milano 2002. ISBN 88-435-7550-3 തുടർന്ന് മ്യൂണിക്കിലെ ആലെ പിനോകോത്കിന്റെ ഇപ്പോഴത്തെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു.
  2. "The Mystic Marriage of Saint Catherine". 2 April 2017.
  3. "Lorenzo Lotto (about 1480 - 1556/7) | National Gallery, London". www.nationalgallery.org.uk. Retrieved 2019-07-26.