മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ (കോറെഗ്ജിയോ, പാരീസ്)
Mystic Marriage of Saint Catherine of Alexandria with Saint Sebastian | |
---|---|
Mystic Marriage of Saint Catherine | |
Artist | അന്റോണിയോ ഡാ കൊറൈജ്ജിയോ |
Year | c. 1527 |
Dimensions | 105 സെ.മീ (41 ഇഞ്ച്) × 102 സെ.മീ (40 ഇഞ്ച്) |
Owner | Luigi d'Este |
Collection | ലുവ്രിലെ ഡിപ്പാർട്ട്മെന്റ് ഓഫ് പെയിന്റിംഗ്സ് |
Identifiers | Joconde work ID: 000PE024813 |
1520 കളുടെ മധ്യത്തിൽ അന്റോണിയോ ഡാ കോറെജ്ജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ. ഈ ചിത്രം ഫ്രാൻസിൽ പാരീസിലെ ലൂവ്രേയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]ഈ ചിത്രത്തിന്റെ ചരിത്രം ആരംഭം മുതൽ തന്നെ കണ്ടെത്താൻ കഴിയും. ഒരു മോഡനീസ് ഡോക്ടറായ ഫ്രാൻസെസ്കോ ഗ്രില്ലെൻസോണിയുടെ വീട്ടിലാണെന്നും 1582-ൽ കർദിനാൾ ലുയിഗി ഡി എസ്റ്റെ ഈ ചിത്രം വാങ്ങി സാന്താ ഫിയോറയുടെ കൗണ്ടസും ജൂലിയസ് മൂന്നാമൻ മാർപ്പാപ്പയുടെ കൊച്ചുമകളുമായ കാറ്ററിന നോബിലി സ്‌ഫോർസയ്ക്ക് സമ്മാനിച്ചതായി വസാരി പരാമർശിക്കുന്നു. 1595-ലും ഈ ചിത്രം അവരുടെ കൈവശമുണ്ടായിരുന്നു.[1]
1614-ൽ ഈ ചിത്രം സാന്താ ഫിയോറയിലെ കർദിനാൾ സ്‌ഫോർസയുടെ സ്വത്തായി റോമിലായിരുന്നു. [2]അത് പാരമ്പര്യമായി ലഭിച്ചുവെന്നതിൽ സംശയമില്ല. ഈ ചിത്രം പിന്നീട് സിപിയോൺ ബോർഗീസിന്റെയും പിന്നീട് അന്റോണിയോ ബാർബെറിനിയുടെയും ഉടമസ്ഥതയിൽ നിന്ന് 1650-ൽ കർദിനാൾ മസാരിന്റെ കൈകളിലെത്തി. ലൂയി പതിനാലാമൻ 1661-ൽ മസാറിന്റെ അവകാശികളിൽ നിന്ന് 15000 ലിവ്രെയ്ക്ക് വാങ്ങി.[3]
കൊറെഗ്ജിയോ ഈ വിഷയം ആദ്യം ചിത്രീകരിച്ചത് നേപ്പിൾസിൽ ചിത്രീകരിച്ച ഒരു ചെറിയ ചിത്രത്തിലാണ് (ഇത് അദ്ദേഹത്തിന്റെ ചിത്രമായി സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല). ലൂവ്രെ ചിത്രം 1520 കളുടെ ആരംഭത്തിൽ നിന്നുള്ളതാണ്. ഇത് ലിയോനാർഡോയുടെ സ്വാധീനത്തിന്റെ വ്യക്തമായ സൂചനകൾ കാണിക്കുന്നു (ഉദാ. അധരങ്ങൾ, കൈകൾ, കാഴ്ച), പ്രത്യേകിച്ചും മൃദുവായതും മനോഹരവുമായ ഒരു പ്രതീതി മനസ്സിനെ സ്‌പർശിക്കുന്ന വിധത്തിൽ ചിത്രീകരിക്കാൻ കൊറെഗ്ജിയോ ശ്രമിച്ചതായി കാണാം.
ഈ ചിത്രത്തിന്റെ നിരവധി പകർപ്പുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അവയിൽ പലതും ഇപ്പോഴും നിലനിൽക്കുന്നു. ഈ ചിത്രം പലപ്പോഴും കലാകാരന്മാർക്ക് പ്രചോദനമേകുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഈ ചിത്രം ലൂയിസ് ഗുസ്റ്റേവ് റിക്കാർഡും നിരവധി തവണ ഫാന്റിൻ-ലാത്തൂറും പകർത്തി.[4]
അവലംബം
[തിരുത്തുക]- ↑ G. Vasari, The Lives of the Artists, Oxford (2008), s.v. Correggio and passim.
- ↑ Cf. The Cardinals of the Holy Roman Church - Biographical dictionary Archived 2018-01-05 at the Wayback Machine., as well as Catholic Hierarchy data for this cardinal
- ↑ D. Ekserdjian, Correggio, Yale University Press (1997), pp.193-212.
- ↑ F. Negri Arnoldi, Storia dell'Arte, Fabbri Group, (1990) Vol.III, pp.149–153.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Biographical note
- Appraisal of Correggio's Mystic Marriage
- The Mystic Marriage on the Web Gallery of Art
- Correggio, by Estelle M. Hurll, 1901, from Project Gutenberg
- Works by Correggio at www.antoniodacorreggio.org Archived 2021-12-15 at the Wayback Machine.
- Correggio exposition in Rome, Villa Borghese, 2008 Archived 2009-05-15 at the Wayback Machine.